റസൂല്‍(സ) മക്കയില്‍ നിന്ന് പുറപ്പെട്ട വിവരം ലഭിച്ച അന്ന് മുതല്‍ എന്നും കാലത്ത് മദീനാ മുസ്ലിംകള്‍ പുറത്ത് വന്ന് പ്രതീക്ഷിച്ചിരിക്കുകയും മധ്യാഹ്നത്തോടെ ചൂട് കഠിനമാകുമ്പോള്‍ തിരിച്ചുപോവുകയും ചെയ്യുമായിരുന്നു. ഇവ്വിധം ദിവസങ്ങള്‍ നീണ്ടു പോയി. ഇതിനിടെ ഒരു ജൂതന്‍ എന്തോ കാര്യങ്ങള്‍ക്ക് വേണ്ടി തന്റെ കോട്ടക്ക് മുകളില്‍ കേറിയപ്പോള്‍ അകലെ വെള്ളയണിഞ്ഞ് റസൂല്‍(സ)യും കൂട്ടുകാരും പ്രത്യക്ഷപ്പെടുന്നത് കണ്‍് നിയന്ത്രണം വിട്ട് വിളിച്ചു പറഞ്ഞു! "അറബീ സമൂഹമേ, ഇതാ നിങ്ങള്‍ പ്രതീക്ഷിച്ചുകൊണ്‍ിരിക്കുന്ന ജനനായകന്‍ എത്തിയിരിക്കുന്നു. ഉടനെ മുസ്ലിംകള്‍ എല്ലാം ആയുധമണിഞ്ഞു പ്രവാചകനെ സ്വീകരിക്കാനെത്തി.അംറ് ബിന്‍ ഔഫ് ഗോത്രത്തില്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. അത്യാഹ്ളാദത്തോടെ അവര്‍ നബി(സ)യെ സ്വീകരിക്കാനെത്തി അഭിവാദനങ്ങളര്‍പ്പിച്ചുകൊണ്‍് അദ്ദേഹത്തിനു ചുറ്റുമവര്‍ തുള്ളിച്ചാടാന്‍ തുടങ്ങി.പിന്നീട് അവരേയും കൊണ്‍് റസൂല്‍(സ) വലതുഭാഗത്തേക്ക് തിരിഞ്ഞു അംറ് ബിന്‍ ഔഫ്കാരുടെ താമസസ്ഥലത്ത് ഇറങ്ങി. ഇത് റബീഉല്‍അവ്വല്‍ മാസത്തില്‍ തിങ്കളാഴ്ചയായിരുന്നു. മൌനമായി റസൂല്‍(സ) അല്പനേരം അവിടെ ഇരുന്നു. അതിനിടെ നബി(സ)യെ തീരെ കണ്ടിട്ടില്ലാത്ത അന്‍സ്വാറുകള്‍ (മദീനക്കാര്‍ ) വന്നു ആവേശപൂര്‍വം ആശംസകളര്‍പ്പിച്ചുകൊണ്‍ിരുന്നു. അല്പം കഴിഞ്ഞ് ചൂട് പിടിച്ചപ്പോള്‍ അബൂബക്കര്‍ തന്റെ തട്ടം കൊണ്‍് തണല്‍ നല്കിക്കൊണ്ടിരുന്നു. മദീനയുടെ ചരിത്രത്തില്‍ ഇതുപോലൊരു സംഭവമുണ്ടായിട്ടില്ല. എല്ലാവരും ആവേശഭരിതരായി സ്വീകരണത്തിനൊരുങ്ങി.വേദ ഗ്രന്ഥത്തിലെ പ്രവചനങ്ങള്‍ പുലരുന്നത് പുലരുന്നത് ജൂതന്മാര്‍ ഇവിടെ കാണുകയാണ്.
നബി(സ) ഖുബാഇല്‍ കുത്സും ബിന്‍ ഹദമിന്റെ അടുത്തു തങ്ങി .അബൂ ബകര്‍ (റ)ഹബീബ് ഇബ്നു ഇസാഫിന്റെ അടുക്കലും.ഖുബാഇല്‍ ഉള്ളപ്പോള്‍ സഅദ് ബിന്‍ ഖൈസമയുടെ വീട്ടില്‍ ജനങ്ങള്‍ക്ക് വേണ്ടി സഭ കൂടാറുണ്ടായിരുന്നു.മദീനക്കാര്‍ അങ്ങോട്ട് ചെല്ലാന്‍ കാത്തു നില്‍ക്കുകയാണ് എന്ന് അബൂ ബകര്‍ (റ) ഓര്‍മിപ്പിച്ചപ്പോള്‍ അലി (റ)വരുന്നത് വരെ കാത്തു നില്‍ക്കാന്‍ നബി(സ്വ)പറഞ്ഞു. ഇതിനിടെ അലി(റ) മക്കയില്‍ മൂന്ന് ദിവസം തങ്ങി നബി(സ്വ) തന്നെ ഏല്പിച്ച നിക്ഷേപങ്ങളെല്ലാം തിരിച്ചേല്പിച്ച് കാല്‍നടയായി മദീനയിലേക്ക് പുറപ്പെട്ടിരുന്നു.(വിശ്വസ്തന്‍ എന്ന നിലക്ക് സൂക്ഷിപ്പ് മുതല്‍ പലരും നബിയെ ഏല്പിക്കല്‍ പതിവായിരുന്നു )കൂടെ മാതാവ് ഫാത്വിമ,നബിയുടെ മകള്‍ ഫാത്വിമ,സുബൈറിന്റെ മകള്‍ ഫാത്വിമ തുടങ്ങിയവും ഉണ്ടായിരുന്നു.ഇത്രയും ദൂരെ നടന്ന കാരണം അലി(റ)യുടെ കാലില്‍ നീര് വന്നിരുന്നു. ഖുബാഇല്‍ എത്തിയപ്പോള്‍ കുത്സുമിന്റെ അടുത്തിറങ്ങി അവിടെ തങ്ങി.
നബി(സ) ക്വുബാഇല്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ നാലു ദിവസങ്ങള്‍ താമസിച്ചു. ഇതിന്നിടയില്‍ അവിടെ ഖുബാ പള്ളി നിര്‍മിക്കുകയും അതില്‍ നമസ്കാരം നിര്‍വഹിക്കുകയും ചെയ്തു. പിറ്റേന്ന് നബിയും അബൂബക്കറും മദീനയിലേക്ക് യാത്രയായി. നബി(സ)യുടെ അമ്മാവന്മാരായ ബനൂനജ്ജാര്‍കാര്‍ ആയുധപാണികളായി സ്വീകരിക്കാനെത്തിയിരുന്നു. ജൂമുഅ സമയത്താണ് അവിടെ എത്തിച്ചേര്‍ന്നത്. സാലിം ബിന്‍ ഔഫ്കാരുടെ താഴ്വരയിലുണ്ടാ യിരുന്ന പള്ളിയില്‍ വെച്ച് ജുമുഅ നമസ്കാരം നിര്‍വഹിച്ചു. മൊത്തം നൂറ് പേര്‍ ഇതില്‍ പങ്കെടുത്തു.