ഫിജാര്‍ യുദ്ധം

നബി(സ)ക്ക് 20 വയസ്സ് പ്രായമായ കാലത്ത് ക്വുറൈശും കിനാനയും ഒരു ഭാഗത്തും ഖൈസ് ഐലാന്‍ മറുഭാഗത്തുമായി നടന്ന യുദ്ധമാണ് ഫിജാര്‍. ഖുറൈശ്-കിനാന ഗോത്രങ്ങളില്‍ പൊതുസമ്മതനെന്ന നിലക്ക് ഹര്‍ബ്ബിന്‍ ഉമയ്യയായിരുന്നു സൈന്യനായകന്‍. യുദ്ധത്തിന്‍റെ ഒന്നാം ഘട്ടത്തില്‍ ഖൈസ് കക്ഷിക്കായിരുന്നു വിജയമെങ്കില്‍ രണ്ടാം ഘട്ടത്തില്‍ തിരിച്ചടിയായി.ഹീറയിലെ രാജാവായ നുഅമാന്‍ ബ്നു മുന്‍ദിര്‍ ഉക്കാള് ചന്തയിലേക്ക് ചരക്കു അയക്കുമ്പോള്‍ ശക്തനായ ഒരാളെ കൂടെ അയക്കുമായിരുന്നു.ശത്രുക്കളില്‍ നിന്നുള്ള കൊള്ള തടയാനായിരുന്നു അത്. ആ ഉദ്ധ്യമം ആര് ഏറ്റെടുക്കും എന്ന് അദ്ദേഹം ചോദിച്ചു.അപ്പോള്‍ അവിടെയുണ്ടായിരുന്ന കിനാനക്കാരനായ ബര്‍റാള് ബ്നു ഖൈസ് താനേറ്റെടുക്കാമെന്നും കിനാനക്കാരില്‍ നിന്ന് വരുന്ന ആപത്തു തടയാമെന്നും പറഞ്ഞു.അപ്പോള്‍ രാജാവ് പറഞ്ഞു.കിനനക്കാരില്‍ നിന്ന് മാത്രം പോര,എല്ലാവരില്‍ നിന്നും വേണം.അപ്പോള്‍ ഉര്‍വത് ബ്നു ഉത്ബ അത് ഏറ്റെടുത്തു.ഇതില്‍ കുപിതനായ ബര്‍റാള് ബ്നു ഖൈസ് ഉതുബയെ ചതിയില്‍ കൊലപ്പെടുത്തി.
ഈ വിവരം അറിഞ്ഞ ഉതുബയുടെ ഗോത്രം ആയ ഖൈസുകാര്‍ അതിനു പകരം ചോദിക്കാന്‍ വരുകയും ഖുറൈശികളെയും കിനാനക്കരെയും നേരിടുകയും ചെയ്തു .ഘോര യുദ്ധത്തിനു ശേഷം അടുത്ത വര്‍ഷം ഉക്കാളില്‍ വെച്ച് വീണ്ടും കാണാമെന്നു പറഞ്ഞു ഇരു കൂട്ടരും പിരിഞ്ഞു.
അടുത്ത വര്‍ഷം ഖുറൈശികള്‍ തങ്ങളുടെ സഖ്യ കക്ഷികളെയും ഖൈസ് അവരുടെ സഖ്യ കക്ഷികളെയും കൂട്ടി ഉക്കാളില്‍ എത്തി.ബനൂ ഹാഷിമിന്റെ നേത്രത്വം സുബൈര്‍ ബ്നു അബ്ദുല്‍ മുതലിബിനു ആയിരുന്നു.അവരുടെ കൂടെ അബൂ ത്വാലിബ്‌,ഹംസ ,അബ്ബാസ്‌ എന്നിവരും നബിയും പങ്കെടുത്തിരുന്നു.ഘോര യുദ്ധമാണ് പിന്നീട് നടന്നത്,ഖൈസുകാര്‍ പരാജയം മണത്തറിഞ്ഞു ,അവരില്‍ ചില ഗോത്രങ്ങള്‍ പിന്തിരിഞ്ഞു ഓടിയപ്പോള്‍ അവര്‍ മധ്യസ്ഥതക്ക് തയ്യാറായി.ഇരു വിഭാഗത്തെയും വധിക്കപ്പെട്ടവരെ കണക്കാക്കി കൂടുതല്‍ നഷ്ടം വന്നവര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ തീരുമാനിച്ചു.കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് ഖൈസില്‍ നിന്നായിരുന്നു,അത് പ്രകാരം അവര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കി.കരാര്‍ നിറവേറ്റാനായി ഉമയ്യത് ബ്നു ഖലഫ് തന്റെ മകന്‍ അബൂ സുഫ് യാനെ പണയം വെക്കുക പോലും ചെയ്തു.വിശുദ്ധമാസങ്ങളുടെ പവിത്രത ലംഘിച്ചതുകൊണ്ടാണ് ഇതിന് ഹര്‍ബുല്‍ ഫിജാര്‍ (അധാര്‍മികയുദ്ധം) എന്ന പേരുവന്നത്.ഇത് നബിയുടെ ഇരുപതാം വയസ്സില്‍ ആയിരുന്നു.