സ്ത്രീകളെ കുട്ടികള്‍ക്ക് മുല കൊടുക്കാന്‍ ഗ്രാമങ്ങളില്‍ ഉള്ള സ്ത്രീകളെ എല്പിക്കാള്‍ അന്ന് പതിവായിരുന്നു,പട്ടണത്തില്‍ വളരുന്ന കുട്ടികള്‍ക്ക് ബുദ്ധി ശക്തിയും മന കരുത്തും കുറയും എന്ന് അവര്‍ കരുതി പോന്നിരുന്നതാണ് ഇതിനു കാരണം,ആ സമയത്ത് കുട്ടികളെ ഏറ്റെടുക്കാനായി ബനൂ സഅദിലെ സ്ത്രീകള്‍ അവിടെ എത്തിയിരുന്നു,പിതാവില്ലാത്ത കുട്ടി ആയതിനാല്‍ നബിയെ ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല.പക്ഷെ അവരുടെ കൂട്ടത്തിലെ അബൂ ദു ഐബിന്റെ മകള്‍ ഹലീമക്ക് (അബൂ കബ്ഷയുടെ ഭാര്യ) വേറെ കുട്ടികളെ ആരെയും കിട്ടാതെ വന്നതിനാല്‍ അവള്‍ നബിയെ ഏറ്റെടുത്തു.എന്നാല്‍ നബി വീട്ടില്‍ എത്തിയതോടെ ഹലീമയുടെ വീട്ടുകാര്‍ക്ക് അല്ലാഹുവില്‍ നിന്ന് പല വിധ അനുഗ്രഹങ്ങള്‍ ലഭിക്കാന്‍ തുടങ്ങി.അങ്ങിനെ 4 വര്‍ഷം നബി ഹലീമയുടെ വീട്ടില്‍ താമസിച്ചു.
ഹലീമയുടെ വീട്ടില്‍ താമസിക്കുന്ന സമയത്ത് ആണ് വയര്‍ കീറുന്ന സംഭവം നടന്നത്.അഥവാ നബിയും ഹലീമയുടെ മകനും കൂടെ വീടിന്റെ പിന്നില്‍ ആടിനെ നോക്കി കൊണ്ടിരിക്കുമ്പോള്‍ വെള്ള വസ്ത്ര ധാരികള്‍ ആയ രണ്ടാള്‍ വരുകയും നബിയെ കിടത്തി വയര്‍ കീറുകയും അതില്‍ നിന്ന് എന്തോ എടുത്തു ഒഴിവാക്കുകയും ചെയ്തു,ഇത് കണ്ടു പേടിച്ച സഹോദരന്‍ വീട്ടിലേക്കു ഓടി വന്നു വിവരം അറിയിച്ച പ്രകാരം ഹലീമയും ഭര്‍ത്താവും അവിടെ ചെന്നപ്പോള്‍ ശരീരത്തില്‍ മണ്ണ് ആയി കൊണ്ട് നില്‍കുന്ന നബിയെ ആണ് കണ്ടത്,നടന്ന സംഭവം നബി അവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.എന്നാല്‍ ഈ സംഭവത്തിനു ശേഷം ഹലീമ നബിയെ ഉമ്മയായ ആമിനയ്ക്ക് തന്നെ എല്പിക്കുകയാണ് ഉണ്ടായത്.