മറ്റുള്ളവരില്‍ നിന്ന് വ്യതസ്തമായി ശരീരം വെളിവാക്കുന്നത് നബി തീരെ ഇഷ്ടപ്പെട്ടിരുന്നില്ല,ആ കാല ഘട്ടത്തിലെ ആഘോഷങ്ങളിലോ സംഗീത പരിപാടികളിലോ നബി പങ്കെടുത്തിരുന്നില്ല.കള്ള് നിഷിദ്ധമായാണ് നബി കണ്ടത്(അന്ന് കള്ള് കുടി വ്യാപകം ആയിരുന്നുവെങ്കിലും അബ്ദുല്‍ മുത്തലിബ്,ഖുസയ്യ് പോലെയുള്ള ചില ആളുകള്‍ അതിനെ നിഷിദ്ധമായാണ് കണ്ടിരുന്നത്,പിന്നീട് ഇസ്ലാം വന്നപ്പോള്‍ അത് പാടെ നിഷിദ്ധമാക്കി) .ഒരു പ്രാവശ്യം ഒരു വിവാഹത്തോടനുബന്ധിച്ചു നടന്ന സംഗീത ശബ്ദം കേട്ട ഉടന്‍ നബി ഉറങ്ങി പോവുകയും സൂര്യന്‍ ഉദിച്ച ശേഷം മാത്രം ഉണരുകയുമാണ് ഉണ്ടായത്.ആഘോഷങ്ങളില്‍ നബി പങ്കെടുക്കാതത്തില്‍ തന്റെ പിതൃവ്യന്മാര്‍ ദേഷ്യപ്പെട്ടിരുന്നു.ബിംബത്തിനു വേണ്ടി അറുക്കപ്പെട്ടതില്‍ നിന്ന് നബി ഭക്ഷിച്ചിരുന്നില്ല.അന്ന് സമൂഹത്തില്‍ വ്യാപകമായിരുന്ന പെണ്‍ കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടുക എന്ന ഏര്‍പ്പാടിനെ നബി നിരുല്‍സാഹപ്പെടുത്തിയിരുന്നു.
ചുരുക്കത്തില്‍ ജാഹിലിയ്യാ കാലത്തെ എല്ലാ ചീത്ത പ്രവൃത്തികളില്‍ നിന്നും അല്ലാഹു നബിയെ സംരക്ഷിച്ചിരുന്നു