അബൂ ത്വാലിബിന്റെ സംരക്ഷണയില്‍

അബ്ദുല്‍ മുത്തലിബിന് ശേഷം നബിയുടെ സംരക്ഷണം ഏറ്റെടുത്ത അബൂ ത്വാലിബ്‌ നബിയുടെ പിതാവിന്റെ നേരെ (മാതാവും പിതാവും ഒന്നായ )സഹോദരന്‍ ആയിരുന്നു,അബൂ ത്വാലിബിനു നബിയോട് അങ്ങേയറ്റത്തെ സ്നേഹം ആയിരുന്നു.അദ്ദേഹം സമ്പത്ത് കുറഞ്ഞ ആള്‍ ആയിരുന്നു.പക്ഷെ നബി വന്നതോടെ അല്ലാഹു ആ വീട്ടില്‍ ബറകത്ത് നല്‍കി.നബി വരുന്നതിനു മുമ്പ് ആ വീട്ടില്‍ ഒരു നേരവും വിശപ്പ് മാറ്റാന്‍ സാധിക്കുന്ന നിലയില്‍ ഭക്ഷണം ഉണ്ടായിരുന്നില്ല.എന്നാല്‍ നബി കൂടെയിരിക്കുമ്പോള്‍ ഭക്ഷണം കുറവാണെങ്കിലും എല്ലാവര്‍ക്കും വിശപ്പ്‌ മാറുമായിരുന്നു.അത് കൊണ്ട് ഭക്ഷണം വിളമ്പി വെച്ച് നബി വരുന്ന വരെ കാത്തിരിക്കുമായിരുന്നു.ഫാത്വിമ ബിന്‍ അസദ് ആയിരുന്നു അബൂ താലിബിന്റെ ഭാര്യ.നബിയുടെ വൃത്തിയും സ്വഭാവ ഗുണവും രീതികളും കാരണം അബൂ ത്വാലിബ്‌ സ്വന്തം മക്കളെക്കാള്‍ നബിയെ സ്നേഹിച്ചു