ആനക്കലഹം

നബിയുടെ ജനനത്തിനു മുമ്പ് അല്പം നടന്ന സംഭവമാണ് ആനക്കലഹം.അന്ന് യമന്‍ ഭരിച്ചിരുന്നത് എത്യോപ്യക്കാരനായ അബ്രഹത്തു ആയിരുന്നു,അദ്ദേഹം അവിടെ മനോഹരമായ ചര്‍ച്ച് പണിതു.മക്കയിലെ പുണ്യ ഭവനം കാരണം എല്ലാവരും അങ്ങോട്ട്‌ പോകുന്നതും മക്കക്കാര്‍ എവിടെ ചെന്നാലും ആദരിക്കപ്പെടുന്നതും മനസ്സിലാക്കിയ അദ്ദേഹം ആ ആദരവ് മക്കയില്‍ നിന്നും മാറ്റി തന്‍റെ നാട്ടിലാക്കി മാറ്റാനായിരുന്നു പ്ലാന്‍.ഇതറിഞ്ഞ കിനാനക്കരനായ ഒരാള്‍ (അദ്ദേഹം അപ്പോള്‍ യമനില്‍ ഉണ്ടായിരുന്നു)രാത്രി ആ ചര്‍ച്ചില്‍ കയറി വിസര്‍ജ്ജനം നടത്തി.ഇതില്‍ കുപിതനായ അബ്രഹത്തു മക്കയിലെ ഭവനം പൊളിക്കാന്‍ തീരുമാനിക്കുകയും സൈന്യ സമേതം പുറപ്പെടുകയും ചെയ്തു.അവര്‍ ത്വാഇഫില്‍ എത്തിയപ്പോള്‍ അസ് വദ് ബിന്‍ മഖ്സൂദിന്റെ നേത്രത്വത്തില്‍ ഒരു കൂട്ടരെ മക്കയിലേക്ക് വിട്ടു മക്കക്കാരുടെ സമ്പത്ത് എല്ലാം കണ്ടു കെട്ടാന്‍ പറഞ്ഞു,അദ്ദേഹം അവിടെ ചെന്ന് അവരുടെ കാലികളെയും മറ്റു പല സമ്പത്തും പിടിച്ചു കൊണ്ട് വന്നു,അതില്‍ അബ്ദുല്‍ മുത്തലിബിന്റെ ഇരുനൂര്‍ ഒട്ടകവും ഉണ്ടായിരുന്നു.ശേഷം "തങ്ങള്‍ യുദ്ദത്തിനു വന്നതല്ല എന്നും കഅബ പൊളിക്കല്‍ മാത്രമേ ലക്ഷ്യമുള്ളൂ "എന്നും അറിയിക്കാന്‍ ഹനാത്വ എന്നാ വ്യക്തിയെ മക്കയിലേക്ക് വിട്ടു,അദ്ദേഹം മക്കയില്‍ ചെന്ന് കാര്യം പറഞ്ഞപ്പോള്‍ അബ്ദുല്‍ മുത്തലിബ് പറഞ്ഞു."ഞങ്ങളും യുദ്ദത്തിനില്ല,ഞങ്ങള്‍ക്ക് അതിനുള്ള ശക്തിയും ഇല്ല,ഈ ഭവനം അതിന്റെ ഉടമ നോക്കി കൊള്ളും".ശേഷം അബ്ദുല്‍ മുത്തലിബിനെ അബ്രഹത്തിന്റെ അടുക്കലേക്കു കൊണ്ട് വന്നു.അബ്ദുല്‍ മുത്തലിബിന്റെ ഗാംഭീര്യം കണ്ട അബ്രഹത് അദ്ദേഹത്തെ സ്വീകരിച്ചിരുത്തി നിങ്ങളുടെ ആവശ്യം എന്താണ് എന്ന് ചോദിച്ചു,അപ്പോള്‍ അബ്ദുല്‍ മുത്തലിബ് പറഞ്ഞു"എനിക്ക് എന്റെ ഒട്ടകങ്ങളെ വിട്ടു തരണം"ഇത് കേട്ട അബ്രഹത്തു അബ്ദുല്‍ മുത്തലിബിനെ പരിഹസിച്ചു."നിങ്ങളെ ഒരു ഗാംഭീര്യമുള്ള നേതാവായാണ് ഞാന്‍ വിചാരിച്ചത്, എല്ലാമെല്ലാമായ പുണ്യ ഭവനം പൊളിക്കാന്‍ ഒരുങ്ങുമ്പോള്‍ നിങ്ങള്‍ ആവശ്യപ്പെടുന്നത് നിങ്ങളുടെ ഒട്ടകങ്ങള്‍".അപ്പോള്‍ അബ്ദുല്‍ മുത്തലിബ് പറഞ്ഞു."ഈ ഒട്ടകങ്ങളുടെ ഉടമ ഞാന്‍ ആണ്,കഅബയുടെ ഉടമ അതിന്റെ കാര്യം നോക്കി കൊള്ളും".ശേഷം അബ്രഹത്തു അബ്ദുല്‍ മുത്തലിബിന്റെ ഒട്ടകങ്ങള്‍ വിട്ടു കൊടുത്തു.അവിടെ നിന്ന് മടങ്ങി വന്ന അബ്ദുല്‍ മുത്തലിബ് എല്ലാ ഖുറൈഷി കളോടും മക്ക വിട്ടു പോകാനും മലയുടെ മുകളില്‍ അഭയം തേടാനും ആവശ്യപ്പെട്ടു,ശേഷം അദ്ദേഹം ക അബയില്‍ വന്നു അല്ലാഹുവിനോട് പ്രാര്‍ഥിച്ചു.
മക്കയിലേക്ക് തിരിക്കാനായി സൈന്യത്തെ ആനകളെയും(മുപ്പതു ആനകള്‍ ഉണ്ടായിരുന്നു) തയ്യാറാക്കുമ്പോള്‍ വലിയ ആനയായ മഹ് മൂദ് മക്കയുടെ ദിശയിലേക്കു പോകാതെ നിന്നു,വേറെ ഇതു ദിശയില്‍ തിരിച്ചാലും പോകുന്നും ഉണ്ടായിരുന്നു.ആ സമയം തന്നെ സമുദ്രത്തില്‍ നിന്ന് ഒരു പ്രത്യാക രൂപത്തില്‍ ഉള്ള പക്ഷികള്‍ വന്ന് ചുട്ടു പഴുത്ത കല്ലുകള്‍ സൈന്യത്തിന്റെ മേല്‍ എറിയാന്‍ തുടങ്ങി(ഒന്ന് ചുണ്ടിലും,രണ്ടെണ്ണം കാലുകലിലുമായി ഓരോ പക്ഷിയുടെയും അടുക്കല്‍ മൂന്നു വീതം കല്ലുകള്‍ ഉണ്ടായിരുന്നു,ആ കല്ല്‌ ശരീരത്തില്‍ തട്ടിയവര്‍ എല്ലാം മരിച്ചു വീഴുകയും മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.
അങ്ങിനെ അല്ലാഹുവിന്റെ ഭവനത്തെ അല്ലാഹു തന്നെ സംരക്ഷിച്ച ആ സംഭവം ആനക്കലഹം എന്നാ പേരില്‍ അറിയപ്പെടുന്നത്.ഈ സംഭവം ഖുര്‍ആന്‍ ഫീല്‍ എന്ന അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്. അബ്ദുല്‍ മുത്തലിബിന് സമൂഹത്തില്‍ സ്ഥാനവും ബഹുമാനവും കൂടാന്‍ ഈ സംഭവം കാരണമായി.