ആമിനയുടെ മരണം
ഹലീമ(റ) തിരിച്ചേല്പിച്ച ശേഷം നബി ഉമ്മയായ ആമിനയുടെ (റ) കൂടെ തന്നെയാണ് താമസിച്ചത്.നബിക്ക് ആറ് വയസ്സ് പ്രായം ആയപ്പോള്‍ തന്‍റെ പ്രിയതമന്റെ ഖബര്‍ സന്ദര്‍ശിക്കാന്‍ മകന്റെ കൂടെ ആമിന മദീനയില്‍ പോയി.വിവാഹം കഴിഞ്ഞു തന്‍റെ പ്രിയതമന്റെ കൂടെ ആമിനക്ക് കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് താമസിക്കാന്‍ സാധിച്ചിരുന്നത്,അപ്പോഴേക്കും യാത്ര സംഘത്തില്‍ അദ്ദേഹം പോയിരുന്നു,തന്‍റെ പ്രിയ തോഴന്റെ തിരിച്ചു വരവും കാത്തിരുന്ന ആമിനക്ക് ആദ്യം അബ്ദുള്ളയുടെ രോഗ വിവരവും പിന്നീട് മരണ വിവരവും ആണ് ലഭിച്ചത്,അതോടെ ആമിന വളരെ ദു:ഖത്തില്‍ ആയിരുന്നു.എന്നാല്‍ തന്‍റെ ഗര്‍ഭം ഉറപ്പാക്കിയ ആ മഹതി അതോടെ ദുഖമെല്ലാം തന്‍റെ വരാന്‍ പോകുന്ന സന്താനത്തിന് വേണ്ടി മാറ്റി വെച്ചു.എന്നാല്‍ മദീനയില്‍ പ്രിയതമന്റെ ഖബറ് കണ്ടതോടെ ആമിനയുടെ പഴയ ദുഃഖങ്ങള്‍ എല്ലാം വീണ്ടും പുറത്തു വന്നു,അവിടെ നിന്ന് കുറെ കരഞ്ഞു.അബ്ദുള്ളയുടെ അമ്മാവന്മാര്‍ അവിടെയായിരുന്നു,അവരോടു കൂടെ ഒരു മാസം താമസിച്ചു തിരിച്ചു വരുമ്പോള്‍ അബവാ(മദീനയുടെ മക്കയുടെയും ഇടയില്‍ മദീനക്ക് അടുത്തായി ഉള്ള സ്ഥലം) എന്ന സ്ഥലത്ത് വെച്ച് ആമിനക്ക് രോഗം പിടി പെടുകയും മരണപ്പെടുകയും അങ്ങിനെ ലോകത്ത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവര്‍ ആയ തന്‍റെ ഉമ്മയുടെ മരണം നബി(മരണം എന്താണ് എന്ന് പോലും അറിയാത്ത പ്രായത്തില്‍) നേരിട്ട് കണ്ടു..ആമിനയെ അവിടെ തന്നെ മറവു ചെയ്തു ഉമ്മു അയ്മനോട് കൂടെ മക്കയിലേക്ക് മടങ്ങി.പിതാവ് അബ്ദുള്ളയുടെ അടിമ സ്ത്രീ ആയിരുന്നു ഉമ്മു അയ്മന്‍.മക്കയില്‍ എത്തിയ ശേഷം നബിയുടെ സംരക്ഷണം പിതാ മഹന്‍ അബ്ദുല്‍ മുത്തലിബ് ഏറ്റെടുത്തു