ഇബ്രാഹീം നബി (അ )യുടെ മകന്‍ ഇസ്മായീല്‍ നബി (അ) യുടെ സന്താന പരമ്പരയിലെ ഉന്നതരും ,സമൂഹത്തില്‍ ഉന്നത സ്ഥാനീയരും ,മഹത്വത്തില്‍ മികച്ചവരും ആയ പിതൃ-മാതൃ പരമ്പരയിലാണ് മുഹമ്മദ് (സ്വ) ജനിച്ചത്.ആ കാലഘട്ടത്തിലെ തെറ്റായ കാര്യങ്ങളില്‍ ഒന്നും തന്നെ ഏര്‍പ്പെടാതെ ഉത്തമ ജീവിതം നയിച്ചവര്‍ ആയിരുന്നു അവര്‍.ആ പരമ്പര നമുക്ക് ഒന്ന് കണ്ണോടിക്കാം.
1) അബ്ദുള്ള -വഹബിന്റെ മകള്‍ ആമിന
2) അബ്ദുല്‍ മുത്തലിബ് -അംറിന്റെ മകള്‍ ഫാത്തിമ
3) ഹാഷിം- അംറിന്റെ മകള്‍ സല്‍മ
4) അബ്ദു മനാഫ്-മുര്‍റത്തിന്റെ മകള്‍ ആത്വിഖ
5) ഖുസയ്യ് -ഹുലൈലിന്റെ മകള്‍ ഹുബ
6) കിലാബ്-സഅദിന്റെ മകള്‍ ഫാത്തിമ
7) മുര്‍റത്ത്-സരീറിന്റെ മകള്‍ ഹിന്ദ്
8) കഅബ്-ശയ്ബാന്റെ മകള്‍ വഹ്ഷിയ്യ
9) ലുഅയ്യ് -കഅബ് ന്റെ മകള്‍ മാരിയ
10) ഗാലിബ്-അംറിന്റെ മകള്‍ സല്‍മ
11) ഫിഹ് ര്‍ -സഅദിന്റെ മകള്‍ ലൈല
12) മാലിക്-ഹറസിന്റെ മകള്‍ ജന്‍ദല
13) നള്ര്‍ -അദ് വാന്റെ മകള്‍ ആത്വിഖ
14) കിനാന -മുര്‍റിന്റെ മകള്‍ ബര്‍റ
15) ഖുസൈമ-സ അദിന്റെ മകള്‍ അവാന
16) മുദ് രിക -അസ് ലമിന്റെ മകള്‍ സല്‍മ
17) ഇല്യാസ് -ഖന്‍ദഫ്
18) മുളര്‍ -ജന്‍ ദയുടെ മകള്‍ റബാബ്
19) നിസാര്‍ -അക്കിന്റെ മകള്‍ സൌദ
20) മഅദ് -ജൌഷിമിന്റെ മകള്‍ മആന
21) അദ് നാന്‍
ഇത് വരെയുള്ള പരമ്പര വളരെ വ്യക്തമായി അറിയപ്പെട്ടതും പണ്ഡിതന്മാര്‍ യോജിച്ചതുമാണ്.ക അബയുടെ സംരക്ഷണം,ഹാജിമാര്‍ക്ക് വെള്ളം കൊടുക്കല്‍,ഹാജിമാര്‍ക്ക് ഭക്ഷണം കൊടുക്കല്‍,ന ദ് വ (എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്ന യോഗം),പതാക എന്നീ മഹത്തായ പദവികള്‍ വഹിച്ചിരുന്നത് ഇതില്‍ പെട്ട ഖുസയ്യ് ആയിരുന്നു.അദ്ദേഹം മരണത്തോട് അടുത്തപ്പോള്‍ ആ പദവികള്‍ തന്റെ മകനായ അബ്ദു ദാറിനെ ഏല്പിച്ചു,എന്നാല്‍ മറ്റൊരു മകനായ അബ്ദു മനാഫിന്റെ മക്കള്‍ ഇതില്‍ പ്രതിഷേതവുമായി രംഗത്ത് വരുകയും അത് യുദ്ധത്തോട് അടുക്കുകയും ചെയ്തപ്പോള്‍ അവരിലെ തല മുതിര്‍ന്നവര്‍ രംഗത്ത് വന്നു മധ്യസ്ഥത വഹിക്കുകയും പദവികള്‍ ഇരു കൂട്ടര്‍ക്കും ഇടയില്‍ വിഹിതം വെക്കുകയും ചെയ്തു.അങ്ങിനെ വെള്ളം കൊടുക്കല്‍,ഭക്ഷണം കൊടുക്കല്‍ എന്നീ പദവികള്‍ അബ്ദു മനാഫിന്റെ മക്കള്‍ക്ക് കിട്ടി,അത് അവരുടെ സന്താന പരമ്പരയിലൂടെ നബിയുടെ പിതൃവ്യനായ അബ്ബാസിന്റെ (റ) കയ്യിലും അവരുടെ മക്കളിലൂടെയും ആണ് കൈ മാറപ്പെട്ടത്.കഅബയുടെ സംരക്ഷണം ,പതാക,ന ദ് വ അബ്ദു ദാറിന്റെ മക്കള്‍ക്കും കിട്ടി.എന്നാല്‍ പതാക,ന ദ് വ എന്നിവ ഇസ്ലാം വന്നതോടെ അവരില്‍ നിന്ന് എടുത്തു ഖലീഫയിലേക്ക് മാറ്റി കൊടുത്ത്.