അബ്ദുല്‍ മുത്തലിബിന്റെ നേര്‍ച്ചയും അബ്ദുള്ളയുടെ അറവും

സംസം വിഷയത്തില്‍ അബ്ദുല്‍ മുതലിബും ഖുറൈ ശികളിലെ മറ്റു ചിലരും തമ്മില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ "തന്നെ പ്രതിരോധിക്കാന്‍ പറ്റുന്ന നിലക്ക് തനിക്ക് പത്തു മക്കളുണ്ടാവുകയാണ് എങ്കില്‍ അതില്‍ ഒരാളെ അല്ലാഹുവിനു വേണ്ടി അറുക്കും" എന്ന് അബ്ദുല്‍ മുത്തലിബ് നേര്‍ച്ച ചെയ്തു.പിന്നീട് അബ്ദുള്ളയുടെ ജനനത്തോടെ അബ്ദുല്‍ മുതലിബിനു പത്തു മക്കള്‍ ആയി .ഹാരിസ് ,സുബൈര്‍,ഹജ്ല്‍ ,ളിറാര്‍,മുഖവ്വിം,അബൂ ലഹബ്,അബ്ബാസ്,ഹംസ,അബൂ താലിബ്,അബ്ദുള്ള എന്നിവര്‍ ആയിരുന്നു അത്.അങ്ങിനെ ആരെ അറുക്കണം എന്ന വിഷയത്തില്‍ അബ്ദുല്‍ മുത്തലിബിന്റെ ഏറ്റവും ചെറിയ കുട്ടിയും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവനുമായ അബ്ദുള്ളക്കു ആണ് നറുക്ക് വീണത്‌,അങ്ങിനെ അബ്ദുല്ലയെ അറുക്കാന്‍ പിതാവ് സജ്ജനായി നില്കുന്നത് കണ്ട ഖുറൈ ശികളില്‍ ചിലരും അബ്ദുള്ളയുടെ അമ്മാവന്മാരായ ബനുന്നജ്ജാരിലെ അപ്പോള്‍ മക്കയില്‍ ഉണ്ടായിരുന്ന ചിലരും അബ്ദുല്‍ മുതലിബിനെ ഇതില്‍ നിന്ന് തടഞ്ഞു,"നിങ്ങള്‍ ഇങ്ങെനെ ഒരു ഏര്‍പ്പാട് തുടങ്ങിയാല്‍ ശേഷക്കാര്‍ ഇത് തുടര്‍ന്ന് വന്നേക്കാം,അത് കൊണ്ട് നിങ്ങള്‍ ഇതില്‍ നിന്ന് വിട്ടു നില്‍ക്കണം" ,അതിനു പ്രായശ്ചിത്തം ആയി എന്ത് ചെയ്യണം എന്ന് അന്വേഷിക്കാന്‍ ഹിജാസില്‍ ഉള്ള ഒരു ജോല്സ്യയെ സമീപിക്കാനും അവര്‍ ആവശ്യപ്പെട്ടു.
അത് പ്രകാരം അബ്ദുല്‍ മുത്തലിബ് സജാഹ് എന്ന ജോല്സ്യയെ കാണുകയും ജോല്സ്യ പറഞ്ഞ പ്രകാരമെല്ലാം ചെയ്യുകയും അങ്ങിനെ അബ്ദുള്ളക്ക് പ്രകാരം നൂറു ഒട്ടകം അറുത്തു കൊടുക്കുകയും ചെയ്തു.
നബിയുടെ പിതാവായ അബ്ദുള്ളയും പരമ്പരയിലെ അങ്ങേ അറ്റത്തെ കണ്ണിയായ ഇസ്മായീല്‍ നബിയും ഇങ്ങെനെ അറുക്കപ്പെടാന്‍ വിധിക്കപ്പെടുകയും പിന്നീട് അതില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ഉണ്ടായ കാരണം നബി ഇബ്നു ദബീഹൈന്‍ (രണ്ടു അറുക്കപ്പെട്ടവരുടെ മകന്‍)എന്ന് അറിയപ്പെടുന്നു.