അബ്ദുല്‍ മുത്തലിബിന്റെ സംരക്ഷണത്തില്‍

അബ്ദുല്‍ മുത്തലിബിന് നബിയോട് വളരെ സേനഹവും വാത്സല്യവും ആയിരുന്നു,വേദക്കാരില്‍ നിന്ന് നബിക്ക് വരാന്‍ പോകുന്ന മഹത്തായ പദവിയെ കുറിച്ചും അദ്ദേഹം മനസ്സിലാക്കിയിരുന്നു.കഅബയുടെ അടുത്തു അബ്ദുല്‍ മുത്തലിബിന് വേണ്ടി വിരിച്ച വിരിപ്പില്‍ വേറെ ആരും ഇരിക്കാറില്ലായിരുന്നു,അദ്ദേഹത്തോടുള്ള ബഹുമാനം കാരണം തന്റെ മക്കള്‍ എല്ലാം അതിന്റെ ചുറ്റും ആണ് ഇരുന്നിരുന്നത്.എന്നാല്‍ നബി ആ വിരിപ്പില്‍ കയറി ഇരിക്കുമായിരുന്നു,അപ്പോള്‍ തന്റെ പിതൃവ്യന്മാര്‍ നബിയെ അതില്‍ നിന്ന് തടയാന്‍ ശ്രമിക്കുമ്പോള്‍ അബ്ദുല്‍ മുത്തലിബ് പറയും"നിങ്ങള്‍ അവനെ വിടുക,അവനു ചില പദവികള്‍ വരാന്‍ പോകുന്നുണ്ട്".പിന്നെ നബിയെ തന്റെ കൂടെ അദ്ദേഹം പിടിച്ചു ഇരുത്തും.
നബി കൂടെ ഇല്ലാതെ അബ്ദുല്‍ മുത്തലിബ് ഭക്ഷണം കഴിക്കില്ലായിരുന്നു.എന്നാല്‍ നബിക്ക് എട്ടു വയസ്സ് പ്രായം ആയപ്പോള്‍ അബ്ദുല്‍ മുതലിബിനു രോഗം പിടി പെട്ടു. നബിയെ നോക്കാന്‍ നബിയുടെ പിതൃവ്യനായ അബൂ താലിബിനെ ഏല്പിച്ചു അദ്ദേഹം മരണപ്പെട്ടു.
ഹുജൂനില്‍ ആണ് അദ്ദേഹത്തെ മറവു ചെയ്തത്.