വഹ് യിന്റെ രൂപങ്ങള്‍

നബി (സ്വ) വഹ് യ് ഇറങ്ങിയിരുന്നത് പല രൂപത്തില്‍ ആയിരുന്നു.നമുക്ക് അതൊന്നു നോക്കാം.

(1) പുലരുന്ന സ്വപ്നങ്ങള്‍. ഇതായിരുന്നു വഹ് യിന്‍റെ പ്രാരംഭം.
(2) മലക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാതെ അവിടുത്തെ മനസ്സിലോ ഹൃദയത്തിലോ സന്ദേശം നിക്ഷേപിക്കുക.
(3) ചിലപ്പോള്‍ മലക്ക് മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ട് സംസാരിക്കുന്നു. അദ്ദേഹം അത് പഠിച്ചിരിക്കും. ഈ സന്ദര്‍ഭത്തില്‍ സ്വഹാബികള്‍ ചിലപ്പോള്‍ മലക്കിനെ കാണാറുണ്ട്.
(4) ചിലപ്പോള്‍ മണിയടിക്കുന്നതു പോലെ പ്രത്യക്ഷപ്പെടും. ഇത് ഏറെ പ്രയാസകരമാണ്. കഠിന തണുപ്പുള്ള ദിവസങ്ങളില്‍പോലും അവിടുത്തെ നെറ്റി വിയര്‍ത്തുപോകും. വാഹനപ്പുറത്താണെങ്കില്‍ ഒട്ടകം ഇരുന്നുപോകും. അവിടുന്ന് സൈദ്ബിന്‍ സാബിതിന്റെ കാലിന്മേല്‍ കാല്‍വെച്ച് ഇരിക്കുമ്പോള്‍ ഈ രൂപത്തില്‍ വഹ് യ് വരികയും സൈദിന്‍റെ കാല് നെരിയുകയുമുണ്ടായി.
(5) മലക്കിനെ യഥാര്‍ഥ രൂപത്തില്‍ കാണുകയും മലക്ക് വഹ് യു നല്കുകയും ചെയ്യുന്നു. സൂറത്തു അന്നജ്മില്‍ പരാമര്‍ശിച്ചപോലെ ഇത് രണ്ട് തവണ മാത്രം.
(6) ഏഴാനാകാശത്തിന് അപ്പുറത്ത് നിന്ന് മിഅറാജ് രാത്രിയില്‍ അല്ലാഹു വഹ് യ് നല്കിയത്. ഉദാഹരണം :നമസ്കാരം
(7) മാധ്യമമില്ലാതെ അല്ലാഹു സംസാരിക്കുക. മൂസാ നബിയോട് സംസാരിച്ചതുപോലെ. ഇസ്റാഅ് സംഭവത്തില്‍ നബിയോടും ഇതുപോലെ സംസാരിച്ചിട്ടുണ്ട്.