നബി (സ്വ)ക്ക് പന്ത്രണ്ടു വയസ്സ് പ്രായമായപ്പോള്‍ അബൂ ത്വാലിബ് കച്ചവട യാത്ര പോകാന്‍ തീരുമാനിച്ചു.എന്നാല്‍ അബൂ ത്വാലിബിനെ വിട്ടു നില്‍ക്കാന്‍ നബിക്ക് പ്രയാസം ആയതിനാല്‍ കൂടെ വരാന്‍ നബിയും സമ്മതം തേടി,ചെറിയ കുട്ടികളെ കൊണ്ട് പോകല്‍ ബുദ്ധിമുട്ട് ആണെങ്കിലും നബിയുടെ ആഗ്രഹം മനസ്സിലാക്കിയ അബൂ ത്വാലിബ് നബിയെയും കൂടെ കൂട്ടി.
യാത്രാ മദ്ധ്യേ സിറിയയിലെ "ബുസ്റാ" എന്ന സ്ഥലത്ത് അവര്‍ തമ്പടിച്ചു.അവിടെ ഒരു ആശ്രമത്തില്‍ ബഹീറ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു.മുന്‍ കാല വേദങ്ങളില്‍ അറിവുള്ള , അതനുസരിച്ച് ജീവിച്ചു പോരുന്ന ഒരു പണ്ഡിതന്‍ ആയിരുന്ന അദ്ദേഹം.വരാന്‍ പോകുന്ന പ്രവാചകനെ കുറിച്ചും അദ്ദേഹത്തിന്‍റെ ലക്ഷണങ്ങളും മുന്‍ കാല ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കിയ അദ്ദേഹം ആ പ്രവാചകന്‍ മക്കയില്‍ നിന്നുള്ള കച്ചവട സംഘത്തില്‍ ഉണ്ട് എന്ന് ഊഹിച്ചു, മക്കയില്‍ നിന്നുള്ള കച്ചവട സംഘം എത്തിയതറിഞ്ഞ അദ്ദേഹം തന്റെ ആശ്രമത്തില്‍ അവര്‍ക്ക് വേണ്ടി ഭക്ഷണം പാകം ചെയ്തു.ഇതിനു മുമ്പ് പല പ്രാവശ്യം ഈ സംഘം അവിടെ തമ്പടിച്ചിട്ടുണ്ട് എങ്കിലും അദ്ദേഹം ആശ്രമത്തില്‍ നിന്ന് പുറത്തു വരുകയോ ഭക്ഷണം പാകം ചെയ്യുകയോ ചെയ്തിട്ടില്ലായിരുന്നു.തന്റെ ഊഹം ശരിയാണോ എന്ന് ഉറപ്പിക്കല്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ലക്‌ഷ്യം.മക്കക്കാര്‍ നില്‍കുന്ന ഭാഗത്തേക്ക് മേഘം തണലിട്ടു കൊടുക്കുന്നത് അദ്ദേഹം പ്രത്യാകം ശ്രദ്ധിച്ചിരുന്നു.ഭക്ഷണം പാകം ചെയ്ത ശേഷം മക്കക്കാരോടെല്ലാം വന്നു ഭക്ഷണം കഴിക്കാന്‍ പറഞ്ഞു,ചെറിയ കുട്ടി ആയ കാരണം നബിയെ മരത്തണലില്‍ തന്നെ നിര്‍ത്തി മറ്റുള്ളവരെല്ലാം ഭക്ഷണത്തിനു വന്നു,പക്ഷെ താനുദ്ദേശിക്കുന്ന ലക്ഷങ്ങള്‍ വന്നവരില്‍ ഒന്നും കാണാതെയായപ്പോള്‍ ബഹീറ ചോദിച്ചു:നിങ്ങള്‍ എല്ലാവരും വന്നിട്ടില്ലേ? അവര്‍ പറഞ്ഞു:വരേണ്ടവര്‍ ആയ എല്ലാവരും വന്നിട്ടുണ്ട്,ഒരു കുട്ടി മാത്രം അവിടെ മരത്തണലില്‍ ഉണ്ട്,അപ്പോള്‍ ബഹീറ പറഞ്ഞു:അവനെയും വിളിക്കുക. നബി വരുമ്പോള്‍ നബിയുടെ കൂടെ മേഘം സഞ്ചരിക്കുന്നത് ബഹീറ ശ്രദ്ധിച്ചു,ഭക്ഷണ സമയത്തെല്ലാം ബഹീറ നബിയെ തന്നെ സൂക്ഷിച്ചു നോക്കുകയായിരുന്നു,ശേഷം നബിയെ അടുത്തേക്ക് വിളിപ്പിച്ചു അദ്ദേഹം ചോദിച്ചു:"ലാതയും ഉസ്സയും ആണേ സത്യം ,ഞാന്‍ ചോദിക്കുന്നതിനു നീ ശരിയായ ഉത്തരം നല്കണം.(ലതയും ഉസ്സയെയും പറഞ്ഞു മക്കക്കാര്‍ സത്യം ചെയ്യുന്നത് ബഹീറ അറിഞ്ഞിരുനന്തിനാലാണ് അങ്ങിനെ പറഞ്ഞത്).നബി അതിനു വിസമ്മതിച്ചപ്പോള്‍ ബഹീറ പറഞ്ഞു:"അല്ലാഹുവാണ് സത്യം ,ഞാന്‍ ചോദിക്കുന്നതിനു ശരിയായ ഉത്തരം നീ നല്‍കണം,അപ്പോള്‍ നബി പറഞ്ഞു:ചോദിക്കുക.അങ്ങിനെ നബിയുടെ അവസ്ഥകള്‍,ഉറക്കം,രീതികള്‍ എന്നിവയെല്ലാം ചോദിച്ചറിഞ്ഞു.ശേഷം നബിയുടെ പിരഡിയിലെ നുബുവ്വത്തിന്റെ അടയാളവും അദ്ദേഹം ശ്രദ്ദിച്ചു. എല്ലാം തന്റെ മുന്‍ കാല വേദങ്ങളില്‍ ഉള്ള പോലെ തന്നെയാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ അബൂ ത്വാലിബിന്റെ അടുക്കല്‍ വന്നു അദ്ദേഹം ചോദിച്ചു:ഇത് താങ്കളുടെ ആരാണ്?അപ്പോള്‍ അബൂ ത്വാലിബ് പറഞ്ഞു:"എന്റെ മകന്‍ ".അപ്പോള്‍ ബഹീറ പറഞ്ഞു:"അല്ല,ഇവന്റെ പിതാവ് ജീവിച്ചിരിക്കാന്‍ പാടില്ല".അപ്പോള്‍ അബൂ ത്വാലിബ് പറഞ്ഞു:"ഇത് എന്റെ സഹോദര പുത്രന്‍ ആണ്.ശേഷം ബഹീറ പറഞ്ഞു:ജൂതന്മാര്‍ അവനെ കുറിച്ച് അറിയും മുമ്പ് താങ്കള്‍ കുട്ടിയേയും കൊണ്ട് വേഗം മക്കയിലേക്ക് മടങ്ങുക,അവര്‍ അവനെ കുറിച്ച് അറിഞ്ഞാല്‍ അവനെ അവര്‍ നശിപ്പിക്കും.അത് കേട്ട അബൂ ത്വാലിബ് നബിയും കൂട്ടി വേഗം മക്കയിലേക്ക് മടങ്ങി