ബദ്ര്‍ യുദ്ധം

ഖുറൈശി കച്ചവട സംഘം ശാമിലേക്ക് പോകും വഴി അവരെ തടയാന്‍ നബി(സ്വ)യും സ്വഹാബികളും പുറപ്പെട്ടതും അവരെത്തുംമുമ്പെ ക്വുറൈശികള്‍ കടന്നുകളഞ്ഞതും നാം പ്രതിപാദിച്ചിരുന്നു. എന്നാല്‍ ഈ സംഘം ശാമില്‍നിന്ന് മക്കയിലേക്കുതന്നെ തിരിക്കാന്‍ സമയമായപ്പോള്‍ റസൂല്‍(സ) ത്വല്‍ഹതുബ്നു ഉബൈദില്ലയെയും സഈദ് ബ്നു സൈദിനെയും ഇവരുടെ വിവരങ്ങളന്വേഷിച്ച് അറിയിക്കാനായി വടക്കുഭാഗത്തേക്ക് നിയോഗിച്ചു. ഇവര്‍ ഹൌറാഇലെത്തിയപ്പോള്‍ അബൂസുഫ്യാന്റെ നേതൃത്വത്തില്‍ സംഘം അതുവഴി കടന്നുപോയി. ഉടനെ ഇവര്‍ മദീനയിലെത്തി വിവരം നബി(സ)യെ അറിയിച്ചു.ഈ വ്യാപാരസംഘം മക്കക്കാരുടെ വമ്പിച്ച സ്വത്തുമായി പുറപ്പെട്ടതായിരുന്നു. അമ്പതിനായിരം സ്വര്‍ണദിനാറില്‍ ഒട്ടും കുറയാതെ വിലമതിക്കുന്ന നിറയെ ചരക്ക് വഹിക്കുന്ന ആയിരം ഒട്ടകങ്ങളുള്ള ഈ സംഘത്തോടൊപ്പം ഏകദേശം നാല്പത് പേരുമാത്രമാണ് പാറാവുകാരായുണ്ടായിരുന്നത്. ഇതൊരു സുവര്‍ണാവസരമായിരുന്നു. ഈ വമ്പിച്ച സ്വത്ത് കയ്യടക്കാന്‍ കഴിഞ്ഞാല്‍ ബഹുദൈവാരാധകര്‍ക്കെതിരെ സൈനികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു കനത്ത പ്രഹരമായത് മാറുകതന്നെ ചെയ്യും. ഇതുകൊണ്ട് റസൂല്‍(സ) പ്രഖ്യാപിച്ചു: 'ഇതാ ക്വുറൈശികളുടെ വാണിജ്യസംഘം! അതിന്റെ നേരെ നീങ്ങുക. ആ സമ്പത്ത് അല്ലാഹു നിങ്ങള്‍ക്ക് നല്കിയേക്കാം. പക്ഷെ, റസൂല്‍(സ) ഇതിന് ആരെയും നിര്‍ബന്ധിച്ചില്ല, സൌകര്യമുള്ളവര്‍ക്ക് പുറപ്പെടാന്‍ അനുവാദം നല്കുകയാണ് ചെയ്തത്. കാരണം, മുമ്പുനടന്നതുപോലുള്ള ഒരു സൈന്യനിയോഗമെന്നല്ലാതെ ഒരു വന്‍യുദ്ധത്തിലേക്ക് ഇതെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ പലരും മദീനയില്‍ തന്നെ തങ്ങി.

മുസ്ലിം സൈന്യത്തില്‍ 313 അംഗങ്ങളാണുണ്ടായിരുന്നത്. ഇതില്‍ 82-86വരെ മുഹാജിറുകളും ബാക്കി അന്‍സാറുകളും ആയിരുന്നു. . കാര്യമായ സജ്ജീകരണങ്ങളൊന്നുമില്ലാതെ സുബൈര്‍ബിന്‍ അവ്വാമിന്റെയും മിഖ്ദാദ് ബിന്‍ അസ്വദിന്റെയും ഓരോ കുതിരകളും രണ്ടോ മൂന്നോ പേര്‍ക്ക് ഓരോ ഒട്ടകംവീതം എന്ന നിലയ്ക്ക് എഴുപത് ഒട്ടകങ്ങളും മാത്രമേ സൈന്യത്തിനുണ്ടായിരുന്നുള്ളൂ. നബി(സ)യും അലി(റ)വും മര്‍ഥദ്ബിന്‍ അബീ മര്‍ഥദുല്‍ ഗനവിയും ഒരു ഒട്ടകത്തില്‍ ഊഴമിട്ട് കയറുകയായിരുന്നു ചെയ്തിരുന്നത്. മദീനയുടെ കാര്യങ്ങള്‍ നോക്കാനും നമസ്കാരത്തിന് നേതൃത്വം നല്കാനും ഉമ്മുമക്തുമിന്റെ പുത്രന്‍ അബ്ദുല്ലയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ യാത്രാമധ്യേ റൌഹാഇല്‍ എത്തിയപ്പോള്‍ അബൂലുബാബബിന്‍ അബ്ദുല്‍ മുന്‍ദിറിനെ മദീനയുടെ ചുമതല ഏല്പിച്ച് തിരിച്ചയച്ചു. സൈന്യത്തിന്റെ പൊതുനേതൃത്വം മുസ്അബ്ബ്നു ഉമൈറിനെ ഏല്പിച്ചു. പതാകയുടെ നിറം വെള്ളയായിരുന്നു. ഈ ചെറു സൈന്യം രണ്ട് ബറ്റാലിയനായി വിഭജിച്ചു. ഒന്ന് മുഹാജിറുകളുടെ വ്യൂഹം ഇതിന്റെ പതാക വാഹകന്‍ അലിയും, മറ്റൊന്ന് അന്‍സാറുകളുടെ വ്യൂഹം ഇതിന്റെ പതാകവാഹകന്‍ സഅദ് ബിന്‍ മുആദുമായിരുന്നു സൈന്യത്തില്‍ ആകെയുണ്ടായിരുന്ന രണ്ട് അശ്വഭടന്മാരില്‍ ഒരാളായ സുബൈര്‍ബിന്‍ അവ്വാമിനെ വലതുപക്ഷത്തിന്റെ നിയന്ത്രണവും മറ്റൊരാളായ മിഖ്ദാദ് ബിന്‍ അംറിനെ ഇടതുപക്ഷത്തിന്റെ നിയന്ത്രണവും ഏല്പിച്ചു. പിന്‍നിരയുടെ നേതൃത്വം ഖൈസ്ബിന്‍ ഉബയ്യ് സ്വഅ്സ്വഅതിന്റെ ചുമതലയിലും ചീഫ് കമാന്‍ഡര്‍ എന്ന നിലയ്ക്ക് നബി(സ)യും
നബി(സ)യുടെ നേതൃത്വത്തില്‍ ഈ സൈന്യം മക്കയിലേക്കുള്ള പ്രധാന വീഥിയിലൂടെ മുന്നോട്ട് നീങ്ങി. തുടര്‍ന്ന് ബദറിന്റെ നേരെ തിരിയുകയും അസ്വഫ്റാഅ് എന്നയിടത്തെത്തിയപ്പോള്‍ ബസ്ബസ് ബിന്‍ അംറ് അല്‍ജൂഹനിയേയും അദിയ്ബിന്‍ അബിര്‍റഗ്ബാഅ് ജുഹനിയേയും വ്യാപരസംഘത്തിന്റെ വിവരങ്ങളറിയാന്‍ ബദ്റിലേക്ക് നിയോഗിച്ചു.

ഇതേസമയം, തന്റെ സഞ്ചാരപഥം ഒട്ടും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയ അബൂസുഫ്യാന്‍ വഴിയില്‍ കണ്ടുമുട്ടുന്നവരോടെല്ലാം വിവരങ്ങളന്വേഷിച്ചറിഞ്ഞു. വാണിജ്യസംഘത്തെ പിടികൂടാന്‍ മുഹമ്മദും അനുയായികളും സജ്ജരായിട്ടുണ്ടെന്ന വിവരം ലഭിക്കേണ്ട താമസം അദ്ദേഹം ളംളംബിന്‍ അംറ് അല്‍ ഗഫ്ഫാരി എന്ന വ്യക്തിയെ വാടകയ്ക്കെടുത്ത് മക്കയിലേക്ക് വിവരം അറിയിച്ചു. ദ്രുതഗതിയില്‍ മക്കയിലെത്തിയ ളംളം തന്റെ ഒട്ടകത്തിന്റെ മൂക്ക് ഛേദിച്ച് ജീനിതിരിച്ചിട്ട് കുപ്പായം മുന്നില്‍നിന്നും പിന്നില്‍നിന്നും കീറി അട്ടഹസിച്ചു. 'ക്വുറൈശികളേ! അബൂസുഫ്യാന്റെ കൂടെയുള്ള നിങ്ങളുടെ കച്ചവടസംഘം ഇതാ മുഹമ്മദും കൂട്ടുകാരും തടഞ്ഞുവെച്ചിരിക്കുന്നു! നിങ്ങള്‍ക്കത് തിരിച്ചുകിട്ടുമെന്ന് തോന്നുന്നില്ല. സഹായം! സഹായം!.
ഈ അട്ടഹാസം കേട്ട ഖുറൈശികള്‍ കച്ചവട സംഘത്തെ രക്ഷപ്പെടുത്താന്‍ ഉടന്‍ തന്നെ പുറപ്പെടാന്‍ തീരുമാനിച്ചു.അബൂ ലഹബ് ഒഴികെയുള്ള പ്രമുഖരെല്ലാം അതില്‍ ഉണ്ടായിരുന്നു.അബൂ ലഹബ് തനിക്ക് പകരം ആസ് ബിന്‍ ഹിഷാം ബിന്‍ മുഗീറയെ അയച്ചു.താന്‍ കൊല്ലപ്പെടുമെന്ന് മുഹമ്മദ്‌ പ്രവചിച്ചിട്ടുണ്ട് എന്നറിഞ്ഞ ഉമയ്യത് ബിന്‍ ഖലഫ് പിന്‍ മാറാന്‍ ശ്രമിച്ചെങ്കിലും അബൂ ജഹല്‍ അദ്ദേഹത്തെ കളിയാക്കിയപ്പോള്‍ വേഗം മടങ്ങി പോരാം എന്ന് കരുതി പുറപ്പെട്ടു.അറബ് ഗോത്രങ്ങളെയെല്ലാം അവര്‍ ഇതിലേക്ക് കൂട്ടി ,അദിയ്യ് അല്ലാത്ത എല്ലാം ഖുറൈശി ഗോത്രത്തിലെ ശാഖകളും ഇതില്‍ ചേര്‍ന്നു.നൂറു കുതിരപടയാളികളും അറുനൂറ് അങ്കികളും ധാരാളം ഒട്ടകങ്ങളുമുണ്ടായിരുന്ന ഈ സൈന്യത്തിന് മൊത്തം 1300 അംഗങ്ങളുടെ ശക്തിയുണ്ടായിരുന്നു. സൈന്യാധിപന്‍ അബൂജഹല്‍ ബിന്‍ ഹിശാം. ഭക്ഷണകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് പ്രമുഖരായ ഒമ്പത് ക്വുറൈശികള്‍. ഓരോ ദിവസവും ഒമ്പതും പത്തും വീതം ഒട്ടകങ്ങളെ അവര്‍ ഭക്ഷണത്തിനായി അറുത്തുകൊണ്ടിരുന്നു.

സൈന്യം മുന്നോട്ട് നീങ്ങിയപ്പോള്‍ തങ്ങളുമായി ശത്രുതയിലുള്ള കിനാന ഗോത്രത്തിലെ ബക്ര്‍ വംശം പിന്നില്‍ നിന്നാക്രമിക്കുമോ എന്ന ഭയം അവരെ പിടികൂടി. ഈ സന്നിഗ്ദഘട്ടത്തില്‍ പിശാച് കിനാനവംശ നായകന്‍ സുറാഖബിന്‍ മാലിക്ബിന്‍ ജൂഅ്ശും അല്‍ മുദ്ലജിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു. "കിനാനവംശം പിന്നില്‍നിന്ന് ആക്രമിക്കുകയില്ലെന്ന് ഞാന്‍ ഉറപ്പുതരുന്നു.''അങ്ങിനെ സംഗം വലിയ ആഘോഷ പൂര്‍വ്വം ആണ് പുറപ്പെട്ടത്‌.
അബൂസുഫ്യാന്‍ മക്കയിലേക്കുള്ള പ്രധാനവഴിക്ക് തന്നെയായിരുന്നു തന്റെ സാര്‍ഥവാഹകസംഘത്തെ നയിച്ചിരുന്നത്. പക്ഷെ, ഏറെ സൂക്ഷ്മതയും ജാഗ്രതയും അദ്ദേഹം പുലര്‍ത്തിയിരുന്നു. മുസ്ലിംകളുടെ നീക്കങ്ങളെക്കുറിച്ചു പഠിച്ചശേഷം തന്റെ സംഘത്തെ അദ്ദേഹം ബദ്റിന്റെ അടുത്തെത്താറായപ്പോള്‍ ചെങ്കടലിന്റെ തീരത്തേക്കുള്ള വഴിയിലേക്ക് തിരിച്ചു മുസ്ലിംകളുടെ പിടുത്തത്തില്‍നിന്ന് രക്ഷപ്പെടുകയാണുണ്ടായത്.ഉടന്‍ തന്നെ ജുഹ്ഫയില്‍ എത്തിയ മക്കാ സൈന്യത്തോട് നിങ്ങളുടെ സമ്പത്തിനേയും ആളുകളേയും കച്ചവടത്തേയും രക്ഷപ്പെടുത്താനാണല്ലോ പുറപ്പെട്ടത്. അല്ലാഹു അത് രക്ഷപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ മടങ്ങാവുന്നതാണ് എന്നാ സന്ദേശം അദ്ദേഹം നല്‍കി.

അബൂസുഫ്യാന്റെ സന്ദേശം കൈപറ്റിയ മക്കാ സൈന്യം മടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ധിക്കാരത്തിന്റെ കൊടുമുടിയിലേറി അബൂജഹല്‍ പ്രഖ്യാപിച്ചു. 'അല്ലാഹുവാണെ! ബദറിലെത്തി മൂന്നു നാള്‍ അവിടെ കുടിച്ചും ഒട്ടകമാംസം കഴിച്ചും നര്‍ത്തനമാടിയും നമ്മുടെ ശക്തി തെളിയിച്ച ശേഷമല്ലാതെ മടങ്ങുന്ന പ്രശ്നമില്ല.' പക്ഷെ, അബൂജഹലിന്റെ ആജ്ഞ ധിക്കരിച്ചുകൊണ്ട് അഖ്നസ് ബിന്‍ ശരീക്കും അനുയായികളായ സുഹ്റ ഗോത്രവും മടങ്ങാന്‍തന്നെ തീരുമാനിച്ചു. ഇവര്‍ മുന്നൂറ് പേരുണ്ടായിരുന്നു. അഖ്നസിന്റെ തീരുമാനത്തില്‍ പിന്നീട് സന്തുഷ്ടരായ അനുയായികള്‍ അദ്ദേഹത്തെ അനിഷേധ്യ നേതാവായി അംഗീകരിക്കുകയാണുണ്ടായത്. ബനൂഹാശിമും മടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അബൂജഹലിന്റെ താക്കീതിനെ മറികടക്കാന്‍ അവര്‍ക്കായില്ല. അവശേഷിക്കുന്ന ആയിരംപേരെയും കൊണ്ട് സൈന്യം മുന്നോട്ട് നീങ്ങി. ബദ്റിന് സമീപം 'അല്‍ ഉദ്വത്തുല്‍ ക്വുസ്വ്വാ' എന്ന താഴ്വരയില്‍ അവര്‍ താവളമടിച്ചു.

ഖിബ് ല മാറ്റം

നബി(സ്വ)മക്കയില്‍ ആയിരുന്നപ്പോഴും മദീനയില്‍ ആദ്യ കാലത്തും നിസ്കാരത്തിലെ ഖിബ് ല ബയ്തുല്‍ മുഖദ്ദസ് ആയിരുന്നു.എന്നാല്‍ ഭൂമിയിലെ ആദ്യ ഭവനം ആയ കഅബ ഖിബ് ല ആവുക എന്നത് ആദ്യം മുതലേ നബി(സ്വ)യുടെ ആഗ്രഹം ആയിരുന്നു.മക്കയില്‍ ആയിരുന്നപ്പോള്‍ മുശ്രിക്കുകള്‍ നബി(സ്വ)യെ ഇപ്രകാരം കളിയാക്കിയിരുന്നു."മുഹമ്മദ്‌ ഇബ്രാഹീമിന്‍റെ മാര്‍ഗത്തില്‍ ആണ് എന്ന് പറയുന്നു,എന്നാല്‍ ഇബ്രാഹീമിന്‍റെ ഖിബ് ലയോട് എതിരാവുകയും ചെയ്യുന്നു."മദീനയില്‍ എത്തിയപ്പോഴും ബയ്തുല്‍ മുഖദ്ദസില്‍ തന്നെയാണ് തിരിഞ്ഞത്.ഈ സമയത്ത് ജൂതന്മാരെ മുസ്ലിംകളെ ഇങ്ങനെ പരിഹസിച്ചു:"മുഹമ്മദ്‌ മതത്തില്‍ ഞങ്ങളോട് എതിരാവുന്നു,എന്നാല്‍ ഞങ്ങളുടെ ഖിബ് ല പിന്‍ പറ്റുകയും ചെയ്യുന്നു".ജൂതന്മാരോട് എല്ലാ നിലക്കും എതിരാവാന്‍ ആണ് നബി(സ്വ) ആഗ്രഹിച്ചിരുന്നത്.അതിനു പുറമേ മദീനയില്‍ നിന്ന് ബയ്തുല്‍ മുഖദ്ദസിലേക്ക് മുന്നിടുമ്പോള്‍ കഅബ പിന്‍ ഭാഗത്ത് ആണ് വന്നിരുന്നത് എന്നത് നബി(സ്വ)ക്ക് കൂടുതല്‍ വിഷമമുണ്ടാക്കി.നബി(സ്വ) ഈ വിഷയം ജിബ് രീല്‍ (അ) നെ അറിയിച്ചു.അപ്പോള്‍ തനിക്ക് അല്ലാഹുവിനോട് നേരിട്ട് പറയാനാവില്ല എന്നും അല്ലാഹുവിനോട് താങ്കള്‍ തന്നെ പ്രാര്‍ഥിക്കുക എന്നും ജിബ്രീല്‍ അറിയിച്ചു.ഇത് അനുസരിച്ച് ഖിബ്‌ല ക അബ ആയി കിട്ടാന്‍ നബി(സ്വ)അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ആകാശത്തേക്ക് അല്ലാഹുവിന്റെ കല്പന പ്രതീക്ഷിച്ചു നോക്കിയിരിക്കുകയും ചെയ്തിരുന്നു.

ഒരു ദിവസം ബനൂ സലമയിലെ ബിശ്ര്‍ ഇബ്നു ബറാ ഇന്റെ ഉമ്മയെ നബി(സ്വ)സന്ദര്‍ശിച്ചു,അവിടെ നിന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ ളുഹര്‍ നിസ്കാരത്തിന്റെ സമയം ആയി.അപ്പോള്‍ അവിടെയുള്ള ഒരു പള്ളിയില്‍ നിന്ന് നബി(സ്വ)നിസ്കരിച്ചു.നിസ്കാരം പകുതി ആയപ്പോള്‍ ഖിബ് ല കഅബയിലേക്ക് മാറ്റിയ അല്ലാഹുവിന്റെ കല്പനയുമായി ജിബ്രീല്‍ (അ) വന്നു.ഉടന്‍ നിസ്കാരത്തില്‍ നിന്ന് വിരമിക്കാതെ നബി(സ്വ)യും കൂടെയുണ്ടായിരുന്നവരും കഅബയുടെ ഭാഗത്തേക്ക് തിരിഞ്ഞു നിസ്കാരം പൂര്‍ത്തിയാക്കി.ഇത് ഹിജ് റ രണ്ടാം വര്‍ഷം റജബില്‍ ആയിരുന്നു. ഈ നിസ്കാരത്തില്‍ പങ്കെടുത്ത ഉബാദ് ബിന്‍ ബിശ്ര്‍ ഈ വാര്‍ത്തയുമായി അന്‍സാറുകളുടെ അടുത്ത് ചെന്നു.അപ്പോള്‍ അവര്‍ അസര്‍ നിസ്കാരത്തില്‍ ആയിരുന്നു.വിവരം അറിഞ്ഞ അവര്‍ എല്ലാവരും കഅബയിലേക്ക് തിരിഞ്ഞു.ഈ വിവരം ഖുബാഇല്‍ എത്തിയപ്പോള്‍ അടുത്ത ദിവസം സുബ്ഹ് നിസ്കാരം ആയിരുന്നു.വിവരം അറിഞ്ഞതോടെ അവരും കഅബയിലേക്ക് തിരിഞ്ഞു.

ഇതോടെ ജൂതന്മാര്‍ നബിയോട് ചോദിച്ചു:"നീ പൂര്‍വ്വ പ്രവാചകന്മാരുടെ പാതയിലാണ് എന്ന് പറയുന്നു,എന്നാല്‍ അവരുടെ ഖിബ് ലയില്‍ നിന്ന് തെറ്റുകയും ചെയ്തിരിക്കുന്നു".അപ്പോള്‍ അവരുടെ വാദത്തിനു എതിരായി അല്ലാഹു ആയതു ഇറക്കി.അതോടെ നീ ഞങ്ങളുടെ ഖിബ് ലയിലേക്ക്‌ തന്നെ തിരിയുകയാണെങ്കില്‍ നിന്നെ ഞങ്ങള്‍ പിന്‍ പറ്റാം എന്ന വാദവുമായി ജൂതന്മാര്‍ രംഗത്ത് വന്നു.മുസ്ലിംകളെ ആശയക്കുഴപ്പത്തിലാക്കല്‍ ആയിരുന്നു അവരുടെ ലക്‌ഷ്യം.എന്നാല്‍ അവരുടെ ആവശ്യം നബി(സ്വ) തള്ളി കളഞ്ഞു.
ജൂതര്‍ ദുര്‍ബലരായ പല വിശ്വാസികളെ ഈ വിഷയം പറഞ്ഞു ആശയ കുഴപ്പത്തിലാക്കിയിരുന്നു,ചിലര്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോവുകയും ചെയ്തു.മുസ്ലിം അണികളില്‍ കയറിക്കൂടിയ ദുര്‍ബലരും കപടന്മാരുമായ ജൂതരുടെ തനിമ വ്യക്തമാക്കുവാന്‍ ഇത് അവസരമൊരുക്കി. അവരെല്ലാം അവരുടെ പൂര്‍വസ്ഥിതിയിലേക്ക് തന്നെ തിരിച്ചുപോയതുകാരണം മുസ്ലിം അണികള്‍ കൂടുതല്‍ ഭദ്രവും സുസജ്ജവുമായി.

യുദ്ധം നിര്‍ബന്ധമാകുന്നു

ഹിജ്റ രണ്ട് ശഅ്ബാന്‍ മാസത്തിലെ അബ്ദുല്ലാഹിബിന്‍ ജഹ്ശിന്റെ സംഭവത്തോടെ മുസ്ലിംകള്‍ക്ക് യുദ്ധം വിധിയായിക്കഴിഞ്ഞിരുന്നു. "നിങ്ങളോടു യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകതന്നെയില്ല. അവരെ കണ്ടുമുട്ടുന്നേടത്തുവെച്ച് നിങ്ങളവരെ കൊന്നുകളയുക. അവര്‍ നിങ്ങളെ പുറത്താക്കിയേടത്തുനിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. (കാരണം അവര്‍ നടത്തുന്ന) മര്‍ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്തുവെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്. അവര്‍ നിങ്ങളോട് അവിടെവെച്ച് യുദ്ധം ചെയ്യുന്നതുവരെ. ഇനി അവര്‍ നിങ്ങളോട് (അവിടെവെച്ച്) യുദ്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധിക്കുള്ള പ്രതിഫലം. ഇനി അവര്‍ (പശ്ചാത്തപിച്ച് എതിര്‍പ്പില്‍നിന്ന്) വിരമിക്കുകയാണെങ്കിലോ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലാഹു. മര്‍ദനം ഇല്ലാതാവുകയും മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നതുവരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.
പിന്നീട് താമസിയാതെ തന്നെ യുദ്ധത്തിന് പ്രേരണയും മാര്‍ഗനിര്‍ദേശങ്ങളുമടങ്ങുന്ന സൂക്തങ്ങളുമവതരിച്ചു. "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ചചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിപ്പിക്കുക. എന്നിട്ട് അതിനുശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടേക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നതുവരെയത്രെ അത്. അതാണ് (യുദ്ധത്തിന്റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ, നിങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മങ്ങള്‍ പാഴാക്കുകയേ ഇല്ല. അവന്‍ അവരെ ലക്ഷ്യത്തിലേക്ക് നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്. സ്വര്‍ഗത്തില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവര്‍ക്ക് അതിനെ അവന്‍ മുമ്പേ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.
സാഹചര്യം തികച്ചും ഒരു യുദ്ധം ആവശ്യപ്പെടുന്നതായിരുന്നു. കാര്യങ്ങള്‍ സസൂക്ഷ്മം പരിശോധിക്കുകയും സൈന്യസജ്ജീകരണത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്ന സൈന്യാധിപന്‍ നിലവിലുള്ളപ്പോള്‍ അത്യുന്നതനായ നാഥന്‍ അതിന് അനുയോജ്യമായ നിലപാട് സ്വീകരിക്കുന്നു. ധര്‍മത്തിനും അധര്‍മത്തിനുമിടയില്‍ രക്തപങ്കിലമായ ഒരു സംഘട്ടനത്തിനുള്ള സാഹചര്യം സംജാതമായിരിക്കുന്നു. അബ്ദുല്ലാഹിബ്നു ജഹ്ശിന്റെ നേതൃത്വത്തില്‍ നടന്ന നഖ്ല സംഭവം ബഹുദൈവാരാധകരുടെ ധാര്‍ഷ്ഠ്യത്തിനേറ്റ ശക്തമായ പ്രഹരമായിരുന്നു. അതവര്‍ക്ക് തീക്കനലില്‍ ഇരിക്കുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്തു.യുദ്ധസംബന്ധിയായി അവതരിച്ച സൂക്തങ്ങള്‍ രക്തരൂക്ഷിതമായ ഒരു സംഘട്ടനത്തിന്റെ സാധ്യത വിളിച്ചറിയിക്കുന്നതായിരുന്നു. യുദ്ധത്തെ സംബന്ധിച്ച നിയമനിര്‍ദേശങ്ങള്‍ അന്തിമവിജയം മുസ്ലിംകള്‍ക്ക് ലഭിക്കുമെന്ന സൂചനയും നല്കുന്നുണ്ട്. പക്ഷെ, അത് പരസ്യമാക്കാതിരുന്നത് ഓരോരുത്തര്‍ക്കും അവരുടേതായ ഭാഗം നന്നായി പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കാന്‍വേണ്ടിയായിരുന്നു.

ചെറിയ സൈനിക നടപടികളും സംഘട്ടനങ്ങളും

1. സൈഫുല്‍ ബഹ്ര്‍: ഹിജ്റാബ്ദം ഒന്ന് റമദാനില്‍ ഹംസബിന്‍ അബ്ദുല്‍ മുത്വലിബിന്റെ നേതൃത്വത്തില്‍ മുപ്പത് മുഹാജിറുകളെ ശാമില്‍നിന്ന് മടങ്ങുന്ന ഒരു വാണിജ്യസംഘത്തെ തടയുവാനായി നബി(സ) നിയോഗിച്ചു. ചെങ്കടലിന്റെ ഭാഗത്ത് യന്‍ബുഇന്റേയും മര്‍വയുടേയും ഇടയിലുള്ള അല്‍ ഈസ്വിന്റെ ഭാഗത്ത് എത്തിയപ്പോള്‍ അബൂജഹലിന്റെ നേതൃത്വത്തിലുള്ള മുന്നൂറുപേരുമായി ഇവര്‍ കണ്ടുമുട്ടി. ഇരുവിഭാഗവും യുദ്ധത്തിനായി അണിനിരന്നപ്പോള്‍ ഇരുവിഭാഗവുമായി സഖ്യത്തിലുണ്ടായിരുന്ന ജുഹ് ന ഗോത്രക്കാരന്‍ മജ്ദീബിന്‍ അംറ് ഇടപെട്ട് യുദ്ധം ഒഴിവാക്കി. ഇതാണ് നബി(സ) കെട്ടിക്കൊടുത്ത ആദ്യത്തെ ധ്വജം. ഇതിന്റെ നിറം വെള്ളയായിരുന്നു. ധ്വജവാഹകന്‍ അബൂ മര്‍ഥദ് കെന്നാസ് ബിന്‍ ഹുസ്വയ്ന്‍ അല്‍ഗനവീയായിരുന്നു.
2. റാബിഗ് നിയോഗം: ഹിജ്റ ഒന്നാംവര്‍ഷം ശവ്വാല്‍ മാസം ഉബയ്ദബ്നു അല്‍ഹാരിഥിന്റെ നേതൃത്വത്തില്‍ അറുപത് കുതിരപ്പടയാളികളായ മുഹാജിറുകളെ റസൂല്‍ (സ) നിയോഗിച്ചു. ഇവര്‍ റാബിഗ് താഴ്വരയില്‍ വെച്ച് ഇരുനൂറുപേരടങ്ങുന്ന അബൂസുഫ് യാന്‍റെ കച്ചവടസംഘവുമായി ഏറ്റുമുട്ടി. പരസ്പരം അമ്പെയ്ത്തു നടത്തിയെങ്കിലും ഒരു യുദ്ധം നടന്നില്ല. ഈ സംഭവത്തിലും മക്കാ സൈന്യത്തില്‍നിന്ന് മിഖ്ദാദ് ബിന്‍ അംറ് അല്‍ബഹ്റാനിയും ഉത്ബത്ബിന്‍ഗസുവാന്‍അല്‍മാസിനിയും മുസ്ലിം പക്ഷംചേര്‍ന്നു നേരത്തെ മുസ്ലിംകളായി മാറിയിരുന്ന ഇവര്‍ മദീനയില്‍ എത്താന്‍ ശത്രുക്കളുടെ കൂടെ പുറപ്പെട്ടതായിരുന്നു. പതാകയുടെ നിറം വെള്ളയും വാഹകന്‍ മിസ്തഹ് ബിന്‍ ഉസാസ യുമായിരുന്നു.
3. ഖര്‍റാസ് നിയോഗം:ഹിജ്റ ഒന്നാംവര്‍ഷം ദുല്‍ഖഅദയില്‍ -സഅദ്ബിന്‍ അബീവഖാസിന്റെ നേതൃത്വത്തില്‍ ഇരുപത് പേരെ നിയോഗിച്ചു. ഇവരോട് ഖര്‍റാസിനപ്പുറം പോകരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഇവര്‍ പകലുകളില്‍ വിശ്രമിച്ചും രാത്രി യാത്ര ചെയ്തും കാല്‍നടയായി അവിടെയെത്തിയപ്പോഴേക്കും കച്ചവടസംഘം തലേന്നാള്‍ത്തന്നെ അവിടം കടന്നുപോയിരുന്നു. ധ്വജവാഹകന്‍ മിഖ്ദാദബിന്‍ അംറു ആയിരുന്നു. പതാക വെള്ളയും.
4. അബ്വാഅ് അല്ലെങ്കില്‍ വദ്ദാന്‍- ഹിജ്റാബ്ദം 2ന് സ്വഫര്‍ മാസം സഅദ്ബിന്‍ ഉബാദ ചുമതലയേല്പിച്ച് നബി(സ) തന്നെ മുഹാജിറുകളില്‍ നിന്ന് എഴുപതുപേരെയും കൊണ്ട് ക്വുറൈശികളുടെ വാണിജ്യസംഘത്തെ തടയാനായി പുറപ്പെട്ടു. വദ്ദാനില്‍ എത്തിയെങ്കിലും യുദ്ധമൊന്നുമുണ്ടായില്ല. ഈ യാത്രയില്‍ ളംറ ഗോത്രത്തിന്റെ നേതാവ് അംറുബ്നു മഖ്ശിയുമായി സഖ്യമുണ്ടാക്കി. ഇങ്ങനെയായിരുന്നു കരാര്‍. "ഇത് അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദില്‍ നിന്ന് ളംറഗോത്രക്കാര്‍ക്കുള്ള ലിഖിതമാണ്. സമ്പത്തിന്റെയും ശരീരത്തിന്റെയും കാര്യത്തില്‍ അവര്‍ നിര്‍ഭയരായിരിക്കും. അല്ലാഹുവിന്റെ മതവുമായി യുദ്ധത്തിലേര്‍പ്പെടാത്ത കാലമത്രയും അവരോട് യുദ്ധം ചെയ്യുന്നവര്‍ക്കെതിരില്‍ അവര്‍ക്ക് സഹായം ലഭിക്കുന്നതാണ്. മറിച്ച് സഹായം ആവശ്യപ്പെടുമ്പോള്‍ അവരും സഹായിക്കേണ്ടതാണ്. ഇതാണ് നബി(സ) നേതൃത്വം കൊടുത്ത ആദ്യയുദ്ധം. പതിനഞ്ച് ദിവസം ഇതിനുവേണ്ടി ഉപയോഗിച്ചു. വെളുത്ത പതാക വഹിച്ചിരുന്നത് ഹംസബിന്‍ അബ്ദുല്‍ മുത്തലിബായിരുന്നു.5. ബുവാത്വ് സംഘട്ടനം: ഹി. രണ്ടാം വര്‍ഷം റബീഉല്‍ അവ്വലില്‍ ഉമയ്യത്തുബിന്‍ ക്വലഫിന്റെ നേതൃത്വത്തിലുള്ള രണ്ടായിരത്തി അഞ്ഞൂറ് ഒട്ടകങ്ങളും നൂറ് ക്വുറൈശികളുമടങ്ങുന്ന വാണിജ്യസംഘത്തെ തടയുവാന്‍ റസൂല്‍(സ) തന്റെ ഇരുനൂറ് സ്വഹാബികളുമായി പുറപ്പെട്ടു. റള്വാ പര്‍വതത്തിനുസമീപം എത്തിയെങ്കിലും ഏറ്റുമുട്ടലുകളൊന്നും ഉണ്ടായില്ല. മദീനയില്‍ നബി(സ)യെ പ്രതിനിധീകരിച്ചിരുന്നത് സഅദ്ബിന്‍ മുആദ് ആയിരുന്നു. വെള്ള പതാക വഹിച്ചിരുന്നത് സഅദ്ബിന്‍ അബീവഖാസും.6. സഫ്വാന്‍ സംഘട്ടനം: ഹി. രണ്ടാംവര്‍ഷം റബീഉല്‍ അവ്വലില്‍ ഫിഹ് ര്‍ ഗോത്രക്കാരന്‍ കുര്‍സ്ബിന്‍ ജാബിര്‍ ഏതാനും ആളുകളോടുകൂടി മദീനയിലെ മേച്ചില്‍ സ്ഥലം അക്രമിച്ചു. ആടുകളെയും ഒട്ടകങ്ങളെയും തട്ടിയെടുത്തു. ഇതോടെ റസൂല്‍(സ) അവനെ തുരത്താന്‍വേണ്ടി എഴുപതു സ്വഹാബികളോടുകൂടി പുറപ്പെട്ടു. ബദ്റിന്റെ ഭാഗത്ത് സ്വഫ്വാന്‍ എന്നയിടംവരെ എത്തിയെങ്കിലും കുര്‍സിനേയോ അനുയായികളെയോ കണ്ടില്ല. ഏറ്റുമുട്ടലുകളൊന്നുമില്ലാതെ തിരിച്ചുപോന്നു. ഇതിനെ ഒന്നാം ബദ്ര്‍ യുദ്ധം എന്ന് വിളിക്കുന്നു. മദീനയില്‍ നബി(സ)യെ പ്രതിനിധീകരിച്ചത് സൈദ്ബിന്‍ ഹാരിഥയും വെളുത്ത പതാക വഹിച്ചിരുന്നത് അലിയുബ്നു അബീത്വാലിബുമായിരുന്നു.7. ദുല്‍ഉശൈറ സംഘട്ടനം: ഹിജ്റ 2ാം വര്‍ഷം ജുമാദല്‍ ഊലായിലോ ജുമാദല്‍ ആഖിറ- നൂറ്റമ്പതോ ഇരുന്നൂറോ മുഹാജിറുകളും മുപ്പത് ഒട്ടകങ്ങളുമുള്ള ഒരു സംഘത്തോടുകൂടി ശാമിലേക്ക് പുറപ്പെട്ട ക്വുറൈശി വാണിജ്യസംഘത്തെ തടയാനായി പുറപ്പെട്ടു. ക്വുറൈശികളുടെ വമ്പിച്ച സ്വത്തുമായി വാണിജ്യസംഘം പുറപ്പെട്ടവിവരം നബി(സ)ക്ക് മക്കയില്‍നിന്ന് ലഭിച്ചിരുന്നു. പക്ഷെ, ദുല്‍ഉശൈറയില്‍ എത്തിയപ്പോഴേക്കും സംഘം അവിടംവിട്ടിരുന്നു. ശാമില്‍നിന്ന് മടങ്ങുമ്പോഴും ഇവരെ അന്വേഷിച്ച് പുറപ്പെട്ടു. ഇത് പിന്നീട് ബദ്ര്‍ യുദ്ധത്തിന് കാരണമാവുകയുണ്ടായി. ഈ യാത്രയില്‍ മുദ്ലിജ് ഗോത്രക്കാരോടും അവരുടെ സഖ്യകക്ഷിയായ ളംറ ഗോത്രക്കാരോടും അനാക്രമണ സന്ധിയിലേര്‍പ്പെടുകയുണ്ടായി. അബൂസലമയായിരുന്നും മദീനയിലെ പ്രതിനിധി, ഹംസ(റ)യായിരുന്നു വെള്ളപ്പതാക വഹിച്ചിരുന്നത്.8. നഖ്ല നിയോഗം: ഹി: രണ്ടാം വര്‍ഷം റജബില്‍ നബി (സ) അബ്ദുല്ലാഹിബ്നു ജഹ്ശിന്റെ നേതൃത്വത്തില്‍ പന്ത്രണ്ട് മുഹാജിറുകളോടുകൂടി നഖ്ലയിലേക്ക് നിയോഗിച്ചു. ഈരണ്ടുപേര്‍ക്ക് ഓരോ ഒട്ടകംവീതമുണ്ടായിരുന്നു. അവരുടെ കൈയില്‍ ഒരു ലിഖിതം കൊടുത്ത് റസൂല്‍(സ) പറഞ്ഞു: രണ്ടുദിവസത്തെ യാത്ര കഴിഞ്ഞേ ഇതു തുറന്നുനോക്കാവൂ. രണ്ടുദിവസത്തിനുശേഷം തുറന്നുവായിച്ചപ്പോള്‍ അതില്‍ ഈ എഴുത്ത് വായിച്ച് മക്കക്കും ത്വഇഫിനുമിടക്കുള്ള നഖ്ലവരെ പോയി ക്വുറൈശികളുടെ വാണിജ്യസംഘത്തെ നിരീക്ഷിച്ച് വിവരമറിയിക്കുക എന്നായിരുന്നു. എഴുത്തിലെ വിവരം സഹയാത്രികരെ അറിയിച്ചു എല്ലാവരും ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചു. നഖ്ലയിലെത്തിയപ്പോള്‍ ക്വുറൈശി വ്യാപാരസംഘം ചരക്കുകളുമായി നീങ്ങുന്നത് കണ്ടു. അതില്‍ അംറ്, ഉഥ്മാന്‍, നൌഫല്‍, ഹംകം തുടങ്ങിയവരെല്ലാമുണ്ട്. യുദ്ധം നിഷിദ്ധമായ റജബ് മാസത്തിന്റെ അവസാനദിവസമായിരുന്ന അന്ന് മുസ്ലിംകള്‍ അവരെ അക്രമിക്കാന്‍ തീരുമാനിച്ചു. അല്ലാത്തപക്ഷം അവര്‍ കടന്നുകളയുമെന്ന് അവര്‍ മനസ്സിലാക്കി. അംറിനെ വധിക്കുകയും ഉഥ്മാനേയും ഹകമിനേയും ബന്ദികളാക്കുകയും ചെയ്തു. നൌഫല്‍ ഓടിരക്ഷപ്പെട്ടു. ഒട്ടകങ്ങളെ മദീനയിലേക്ക് തെളിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇസ്ലാമില്‍ ആദ്യത്തെ യുദ്ധാര്‍ജ്ജിതസ്വത്തും വധവും ബന്ദികളുമെല്ലാം ഇതായിരുന്നു തന്റെ കല്പനയില്ലാതെ നിഷിദ്ധ മാസത്തില്‍ യുദ്ധം ചെയ്തതിന് റസൂല്‍(സ) വിയോജിപ്പ് പ്രകടിപ്പിച്ചു. ബഹുദൈവാരാധകര്‍ ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ക്കെതിരില്‍ കിട്ടിയ സുവര്‍ണാവസരമെന്ന നിലയ്ക്ക് പ്രചരണങ്ങള്‍ നടത്തുകയും ചെയ്തു. അവസാനം തീരുമാനവുമായി ക്വുര്‍ആന്‍ സൂക്തമവതരിച്ചു.
"വിലക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (ജനങ്ങളെ) തടയുന്നതും അവനില്‍ അവിശ്വസിക്കുകയും മസ്ജിദുല്‍ ഹറാമില്‍നിന്ന് (ജനങ്ങളെ) തടയുന്നതും അതിന്റെ അവകാശികളെ അവിടെനിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഗൌരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു
അബ്ദുല്ലാഹിബിന്‍ ജഹ്ശിന്റെ നേതൃത്വത്തില്‍ നടന്ന നഖ്ല പടനീക്കം കഴിഞ്ഞതോടെ, ബഹുദൈവാരാധകര്‍ കനത്ത ഭയത്തിനടിമപ്പെട്ടു. സംഭവിക്കാനിരിക്കുന്ന യഥാര്‍ഥ അപകടം അവരുടെ മനസ്സില്‍ തെളിഞ്ഞു. മദീന തികഞ്ഞ ജാഗ്രതയിലും ഉണര്‍വിലും തങ്ങളുടെ ഓരോ ചലനങ്ങളും നീക്കങ്ങളും സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും അവര്‍ മനസ്സിലാക്കി. മുന്നൂറ് നാഴികയോളം അകലത്തില്‍ മുസ്ലിംകള്‍ക്ക് സ്വൈര്യമായി കടന്നുവരാനും യുദ്ധം നയിക്കാനും തങ്ങളുടെ ആളും അര്‍ഥവും പിടിച്ചടക്കാനും സുരക്ഷിതരായി തിരിച്ചുപോകാനും കഴിയുന്ന അവസ്ഥ സംജാതമായിരിക്കുന്നതും തങ്ങളുടെ ശാമിലേക്കുള്ള വാണിജ്യയാത്ര സ്ഥിരമായി ഒരു അപകടസന്ധിയെ നേരിടുകയാണെന്നും അവര്‍ മനസ്സിലാക്കി. എന്നാല്‍, തങ്ങളുടെ ധിക്കാര-ധാര്‍ഷ്ട്യ മനഃസ്ഥിതിയില്‍നിന്ന് പിന്‍വാങ്ങി നന്മയുടെ വഴിയിലേക്ക് വരുന്നതിന് പകരം (ജുഹൈന, ളംറ ഗോത്രങ്ങള്‍ ചെയ്തതുപോലെ) കടുത്ത പകയും വിദ്വേഷവും പൂര്‍വോപരി വര്‍ധിപ്പിക്കുകയാണവര്‍ ചെയ്തത്

യുദ്ധാനുമതി​

ക്വുറൈശികളുടെ ധിക്കാരപരമായ നിലപാടില്‍നിന്ന് അവര്‍ വിരമിക്കാന്‍ തയ്യാറില്ലാതിരിക്കുകയും മുസ്ലിംകളുടെ നട്ടെല്ലൊടിക്കുന്ന അപകടകരമായ സാഹചര്യം നിലനില്ക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ വിശ്വാസികള്‍ക്ക് അല്ലാഹു പ്രത്യാക്രമണത്തിനുള്ള അനുമതി നല്കി."യുദ്ധത്തിനിരയാകുന്നവര്‍ക്ക് അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു.'' (22:39).
യുദ്ധാനുമതി അതിന്റെ പ്രാരംഭദശയില്‍ ക്വുറൈശികള്‍ക്കെതിരെ മാത്രമായിരുന്നു. പക്ഷെ, സ്ഥിതിഗതികള്‍ മാറിവന്നതോടെ യുദ്ധത്തിനുള്ള കല്പന നിര്‍ബന്ധമാവുകയും ക്വുറൈശികളില്‍നിന്ന് ഇതരരിലേക്ക് കൂടി നീങ്ങുകയും ചെയ്തു.
1. ക്വുറൈശികളായ ബഹുദൈവാരാധകരോട്, മുസ്ലിംകളോട് യുദ്ധംചെയ്യുന്നവരെന്ന നിലയ്ക്ക് യുദ്ധം ചെയ്യുകയും അവരുടെ സമ്പത്ത് പിടിച്ചെടുക്കുകയും ചെയ്യുക. കാരണം ഇവരാണ് ഒന്നാമതായി ശത്രുത ആരംഭിച്ചത്. മറ്റുള്ള ബഹുദൈവാരാധകരോട് ഈ നിലപാട് പാടില്ല.2. ക്വുറൈശികളോട് ഐക്യപ്പെട്ടുകൊണ്ട് മുസ്ലിംകള്‍ക്കെതിരെ അക്രമത്തിന് മുതിരുന്ന മറ്റു ബഹുദൈവാരാധകര്‍ക്കെതിരെയുള്ള പോരാട്ടം.3. മുസ്ലിംകളോടുള്ള കരാര്‍ ലംഘിച്ച ജൂതന്മാരോടുള്ള യുദ്ധം.4. മുസ്ലിംകളോട് ശത്രുത കാണിക്കുന്ന വേദക്കാരില്‍ പെട്ട ക്രൈസ്തവരോടുള്ള യുദ്ധം. അല്ലാത്തപക്ഷം അവര്‍ ജിസ് യ നല്കി കീഴടങ്ങുക.5. ബഹുദൈവാരാധകരില്‍നിന്നോ ജൂതന്മാരില്‍നിന്നോ ക്രൈസ്തവരില്‍നിന്നോ മറ്റോ ഇസ്ലാം സ്വീകരിച്ചവരുടെ സംരക്ഷണാര്‍ഥമുള്ള യുദ്ധം അവരുടെ സമ്പത്തും ശരീരവും ഇസ്ലാമിക നിയമമനുസരിച്ചല്ലാതെ തൊട്ടുകൂടാത്തതാണ്.
യുദ്ധാനുമതി ലഭിച്ചതോടെ പ്രവാചകന്‍ മക്കയില്‍നിന്ന് സിറിയയിലേക്കുള്ള ക്വുറൈശികളുടെ പ്രധാനവ്യാപാരമാര്‍ഗത്തില്‍ തന്റെ ആധിപത്യം ഉറപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്നായി രണ്ട് മാര്‍ഗമാണ് അവിടുന്ന് തെരഞ്ഞെടുത്തത്.ഈ മാര്‍ഗത്തില്‍ താമസിക്കുന്ന ഗോത്രങ്ങളുമായി സഖ്യമുണ്ടാക്കുകയോ അവരെ അക്രമിക്കാതിരിക്കുകയോ ചെയ്യുക. സൈനിക നടപടി തുടങ്ങുന്നതിന് മുമ്പുതന്നെ മദീനയില്‍നിന്ന് ഏകദേശം നൂറ്റിഇരുപത് കിലോമീറ്റര്‍ അകലെ താമസിക്കുന്ന ജുഹൈന ഗോത്രവുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇതുപോലെ സൈനിക പര്യടനങ്ങള്‍ക്കിടയില്‍ പലരുമായും സഖ്യമുണ്ടാക്കുകയുണ്ടായി
ഈ മാര്‍ഗത്തില്‍ നിരന്തരം സൈന്യത്തെ നിയോഗിക്കുക
ഈ രണ്ട് പദ്ധതികളും നടപ്പിലാക്കാനായി ഏതാനും ചില സൈനിക മുന്നേറ്റങ്ങള്‍ മുസ്ലിംകള്‍ നടത്തുകയുണ്ടായി. ഇവയെല്ലാം സത്യത്തില്‍ ഓരോ അന്വേഷണസംഘങ്ങളായിരുന്നു. നാം നേരത്തെ സൂചിപ്പിച്ചതുപോലെ ഈ മേഖലയെപ്പറ്റി അറിയുകയും അവിടങ്ങളില്‍ ബന്ധം സ്ഥാപിക്കുകയും ചെയ്യുക എന്നതിന് പുറമെ മദീനയില്‍ വസിക്കുന്ന ജൂതരെയും ബഹുദൈവാരാധകരെയും ചുറ്റുഭാഗങ്ങളില്‍ അധിവസിക്കുന്ന ബദവികളെയും മക്കയിലെ ക്വുറൈശികളെയും തങ്ങള്‍ ശക്തരും പ്രബലരുമാണെന്ന് അറിയിക്കുക എന്ന ദൌത്യവുംകൂടിയുണ്ടായിരുന്നു. ഇതുവഴി ക്വുറൈശികള്‍ അവരുടെ പഴയ അബോധാവസ്ഥയില്‍ നിന്ന് ഉണരുകയും മുസ്ലിംകള്‍ക്ക് നേരെ അഴിച്ചുവിട്ടിരുന്ന മര്‍ദനപീഡനങ്ങളില്‍ നിന്ന് പിന്തിരിയുകയും ചെയ്യുന്നതിലൂടെ ഉപദ്വീപില്‍ മുസ്ലിംകള്‍ക്ക് പ്രബോധനപ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായി നടത്താനുള്ള അവസരം ലഭ്യമാവുകയെന്ന ലക്ഷ്യം കൂടി സാധിതമാക്കുന്നതാണ്.

മക്ക മുശ് രിക്കുകള്‍ വീണ്ടും നബിക്കെതിരെ

സ്വത്തുക്കളെല്ലാം ഉപേക്ഷിച്ചു മത സംരക്ഷണാര്‍ത്ഥം സ്വന്തം നാട് വിട്ടു മറ്റൊരു നാട്ടില്‍ അഭയാര്‍ത്തികളായി എത്തിയ നബി(സ്വ) യെയും അനുയായികളെയും വീണ്ടും ദ്രോഹിക്കാന്‍ മക്കയിലെ മുശ് രിക്കുകള്‍ ശ്രമിച്ചു കൊണ്ടിരുന്നു.മദീനയില്‍ മുസ്ലിംകള്‍ സുരക്ഷിതരായി താമസിക്കുന്നു എന്ന കാര്യം മക്കക്കാരെ അലോസരപ്പെടുത്തി.എങ്ങിനെയെങ്കിലും അവരെ മദീനയില്‍ നിന്നും ഓടിക്കണം എന്ന നിലക്ക് അവര്‍ കുതന്ത്രങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി.ഇതിനു വേണ്ടി മദീനയിലെ ഔസ്-ഖസ്റജ് ഗോത്രങ്ങളുടെയും മറ്റു ബഹുദൈവാരാധകന്മാരുടെയും പൊതുനേതാവായിരുന്ന അബ്ദുല്ലാഹിബിന്‍ ഉബയ്യ്ബ്നു സുലൂലുമായി ബന്ധപ്പെട്ടു. പ്രവാചകന്റെ പലായനം നടന്നിട്ടില്ലായിരുന്നുവെങ്കില്‍ ഇദ്ദേഹത്തെ രാജാവായി വാഴിക്കാനുള്ള പദ്ധതിയിലായിരുന്നു അവര്‍. ക്വുറൈശികള്‍ അബ്ദുല്ലാഹിബ്നു ഉബയ്യുബിന്സുലൂലിന് എഴുതി: "ഞങ്ങളുടെ നാട്ടില്‍നിന്ന് അഭയംതേടിയെത്തിയ മുഹമ്മദിനെ നിങ്ങള്‍ അവിടെനിന്ന് ബഹിഷ്കരിക്കാത്തപക്ഷം ഒരു വന്‍ സൈന്യത്തോടെ നിങ്ങളുമായി ഞങ്ങള്‍ ഏറ്റുമുട്ടുന്നതാണ്. നിങ്ങളുടെ സ്ത്രീകളെ ഞങ്ങള്‍ ബന്ദികളാക്കി പിടിക്കുന്നതുമാണ്.''
നബി(സ്വ)യോട് മനസ്സില്‍ പക വെച്ച് നടക്കുന്ന ഉബയ്യ് ഇബ്നു സുലൂല്‍ ഈ അവസരം മുതലെടുക്കാന്‍ തീരുമാനിച്ചു.അദ്ദേഹവും സഹചാരികളായ ബഹുദൈവാരാധകരും നബി(സ)ക്കെതിരില്‍ യുദ്ധം നടത്താന്‍ ഒരുങ്ങി. വിവരമറിഞ്ഞ പ്രവാചകന്‍ അവരെ സമീപിച്ചു പറഞ്ഞു: ക്വുറൈശികളുടെ ഭീഷണി നിങ്ങളെ അങ്ങേയറ്റം സ്വാധീനിച്ചിരിക്കുന്നു. നിങ്ങളുദ്ദേശിക്കുന്നതിലും വലിയ കുതന്ത്രമാണ് അത്. നിങ്ങള്‍ നിങ്ങളുടെ മക്കളോടും സഹോദരങ്ങളോടുമാണോ യുദ്ധത്തിന്നൊരുങ്ങുന്നത്? ഈ ചോദ്യം കേട്ടതോടെ അവര്‍ പിരിഞ്ഞുപോയി. യുദ്ധോദ്യമത്തില്‍ നിന്ന് തല്ക്കാലം അബ്ദുല്ലാഹിബ്ന്‍ ഉബയ്യ് വിരമിച്ചെങ്കിലും ക്വുറൈശികളുടെ അഭിപ്രായത്തോട് അദ്ദേഹത്തിന് യോജിപ്പായിരുന്നു. ജുതരുടെ പക്ഷത്തുചേര്‍ന്ന് മുസ്ലിംകള്‍ക്കും ബഹുദൈവാരാധകര്‍ക്കുമിടയില്‍ കുഴപ്പമുണ്ടാക്കാന്‍ കിട്ടിയ അവസരങ്ങളെല്ലാം അദ്ദേഹം ഉപയോഗപ്പെടുത്തി.

പിന്നീടൊരിക്കല്‍ സഅദ്ബിന്‍ മുആദ് ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ടു. മക്കയില്‍ ഉമയ്യബ്നു ക്വലഫിന്റെ സഹകരണത്തില്‍ ഉംറ നിര്‍വഹിക്കാനായി കഅബയുടെ സമീപത്തേക്ക് നീങ്ങുമ്പോള്‍ വഴിയില്‍വെച്ച് അബൂജഹലിനെ കണ്ടുമുട്ടി. അബൂജഹല്‍ പ്രഖ്യാപിച്ചു: "നിങ്ങള്‍ മതംമാറി വന്ന ആളുകളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുകയും ഇവിടെ വന്ന് നിര്‍ഭയരായി ഉംറ നിര്‍വഹിക്കുകയും ചെയ്യുന്നു അല്ലേ,' അല്ലാഹുവാണേ, അബുസ്വഫ്വാന്റെ കൂടെയല്ലായിരുന്നു നീ ഉണ്ടായിരുന്നതെങ്കില്‍ സുരക്ഷിതനായി നീ വീട്ടിലേക്ക് മടങ്ങുമായിരുന്നില്ല. ഉടനെ സഅദ് അത്യുച്ചത്തില്‍ മറുപടി പറഞ്ഞു: നീ എന്നെ ഇവിടെ തടഞ്ഞാല്‍ ഇതിലും പ്രധാനപ്പെട്ട നിന്റെ മദീനയാത്ര ഞാനും തടയും.''

ഇതോടെ ഖുറൈശികള്‍ നേരിട്ട് മുസ്ലിംകളെ ആക്രമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു.അവര്‍ മുസ്ലിംകളോട് പറഞ്ഞു:'നിങ്ങള്‍ ഇവിടെനിന്ന് രക്ഷപ്പെട്ടു മദീനയില്‍ അഭയം തേടിയാലും നിങ്ങളെ ഞങ്ങള്‍ വെറുതെ വിടാന്‍ പോകുന്നില്ല.' ഇത് കേവലമൊരു ഭീഷണിയിലൊതുങ്ങിയില്ല. പ്രത്യുത, പ്രവാചകനും അനുയായികള്‍ക്കുമെതിരെ ക്വുറൈശികള്‍ പലവിധ കുതന്ത്രങ്ങളും ആവിഷ്കരിച്ചു. ഇതുകാരണം അവിടുത്തേക്ക് ഉറങ്ങാന്‍ കഴിയാതായി. ഒരു ദിവസം മുഴുവനായി ഉറക്കം ഒഴിച്ച ദിവസം വരെയുണ്ടായി.ഒരു ദിവസം രാത്രി ആഇഷ (റ)ഇങ്ങനെ പറഞ്ഞു: ഒരു നല്ല മനുഷ്യനെ എന്റെ സഹചരന്മാരില്‍ എനിക്ക് കാവല്‍നില്ക്കാന്‍ ലഭിച്ചിരുന്നെങ്കില്‍!.ആഇഷ (റ)പറയുന്നു:ഞങ്ങള്‍ ഇത് സംസാരിക്കുന്നതിന്നിടയില്‍ ആയുധങ്ങള്‍ കിലുങ്ങുന്ന ശബ്ദം കേള്‍ക്കുകയുണ്ടായി. ഉടനെ അതാരാണെന്ന് അന്വേഷിച്ചപ്പോള്‍ സഅദ്ബിന്‍ അബീവഖ്ഖാസ് ആയിരുന്നു. എന്താണ് ഇപ്പോള്‍ വന്നത്? അല്ലാഹുവിന്റെ ദൂതരുടെ കാര്യത്തില്‍ എനിക്ക് ഭയം തോന്നിയപ്പോള്‍ അങ്ങേയ്ക്ക് കാവല്‍ നില്ക്കാന്‍ വേണ്ടി വന്നതാണ്. അദ്ദേഹം പറഞ്ഞു. റസൂല്‍(സ) അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും ശാന്തമായി ഉറങ്ങുകയും ചെയ്തു. ഈ പാറാവ് അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനം, അല്ലാഹു: 'ജനങ്ങളില്‍നിന്ന് അല്ലാഹു താങ്കളെ സംരക്ഷിക്കുന്നതാണ്'' (5:67) എന്ന ക്വുര്‍ആന്‍ സൂക്തം അവതരിപ്പിച്ചു. ഉടനെ റസൂല്‍(സ) പ്രഖ്യാപിച്ചു. "ജനങ്ങളേ നിങ്ങള്‍ പിരിഞ്ഞുപോകൂ, അല്ലാഹു എന്നെ സംരക്ഷിക്കുന്നതാണ്.''
ഈ ഭീഷണി റസൂല്‍(സ)യില്‍ മാത്രം പരിമിതമായിരുന്നില്ല, ശിഷ്യന്മാരെല്ലാം രാത്രി കഴിച്ചുകൂട്ടിയിരുന്നത് ആയുധധാരികളായിട്ടായിരുന്നു.

ജൂതരുമായി ഉടമ്പടി

മദീനയില്‍, മുസ്ലിംകള്‍ക്കിടയില്‍ വിശ്വാസപരവും രാഷ്ട്രീയവും നിയമപരവുമായ ഐക്യം സ്ഥാപിച്ചുകൊണ്ട് നവ ഇസ്ലാമിക സമൂഹത്തിന്റെ അടിത്തറ പാകിയതോടെ മുസ്ലിംകളല്ലാത്തവരുമായും ബന്ധം സ്ഥാപിക്കാനാണ് നബി(സ) ചിന്തിച്ചത്. ഇതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചിരുന്നത് ഈ ഭൂപ്രദേശമാകെ ഒരു ഏകരാഷ്ട്രമാക്കി, സമാധാനവും സൌഭാഗ്യവും ക്ഷേമവും മൊത്തം മാനവികതക്കാകെ ലഭ്യമാക്കുക എന്നതായിരുന്നു. വിഭാഗീയതയും മേല്‍ക്കോയ്മയും കൊടികുത്തിവാണിരുന്ന ഭൂമിയില്‍ വിട്ടുവീഴ്ചയുടേയും വിശാലമനസ്കതയുടെയും പുതിയ ചരിത്രം ഇതുവഴി രചിക്കുകയാണ് അവിടുന്ന് ചെയ്തത്.

മദീനയുടെ സമീപവാസികളായ അമുസ്ലിംകള്‍ ജൂതന്മാരായിരുന്നു. ഇവര്‍ ഇസ്ലാമിനോട് ആന്തരികമായി ശത്രുതപുലര്‍ത്തിയിരുന്നവരായിരുന്നുവെങ്കിലും പ്രത്യക്ഷമായി ഒന്നും പ്രകടിപ്പിച്ചിരുന്നില്ല. അതിനാല്‍ അവരുമായി ഒരു ഉടമ്പടിയുണ്ടാക്കി. ഉന്മൂലനത്തിന്റെ മാര്‍ഗത്തിനുപകരം നിരുപാധിക മത സ്വാതന്ത്ര്യവും സാമ്പത്തിക അധികാരവും വകവെച്ചുകൊടുക്കുകയാണ് ഇതിലൂടെ ചെയ്തത്.

ഈ ഉടമ്പടിയിലെ മുഖ്യഖണ്ഡങ്ങള്‍ ഇവയായിരുന്നു
1. ബനൂഔഫിലെ ജൂതര്‍ മുസ്ലിംകളോടൊപ്പം ഒരൊറ്റ സമൂഹമാണ്. മുസ്ലിംകള്‍ക്ക് അവരുടെ മതവും ജൂതര്‍ക്ക് അവരുടെ മതവും ആചരിക്കാവുന്നതാണ്. ബനൂഔഫ് അല്ലാത്ത മറ്റു ജൂതഗോത്രങ്ങള്‍ക്കും ഇത് ബാധകമാണ്.
2. മുസ്ലിംകളുടെ ചെലവ് അവരും ജൂതരുടേത് അവരും വഹിക്കേണ്ടതാണ്.
3. ഈ പത്രിക അംഗീകരിച്ചവര്‍ക്കെതിരില്‍ ആരെങ്കിലും യുദ്ധം ചെയ്താല്‍ അവരെ ഒറ്റക്കെട്ടായി നേരിടേണ്ടതാണ്.
4. പുണ്യത്തില്‍ എല്ലാവരും പരസ്പരം ഗുണകാംക്ഷികളായി വര്‍ത്തിക്കേണ്ടതാണ്. പാപത്തില്‍ സഹകരണമില്ല.
5. തന്റെ സഖ്യത്തിലുള്ളവനെ അക്രമിച്ചു കൂടാത്തതാണ്.
6. മര്‍ദിതന്‍ സഹായത്തിനര്‍ഹനായിരിക്കും.
7. മുസ്ലിംകളുമായി ജൂതര്‍ യുദ്ധത്തില്‍ സഹകരിക്കേണ്ടതാണ്.
8. ഈ പത്രികയുടെ അടിസ്ഥാനത്തില്‍ യഥ്രിബ് വിശുദ്ധവും നിര്‍ഭയവുമായ മേഖലയായിരിക്കും.
9. ഈ പത്രിക അംഗീകരിച്ചവര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്ന എന്തെങ്കിലും പ്രശ്നങ്ങള്‍ ഉത്ഭവിച്ചാല്‍ അതിന്റെ തീര്‍പ്പ് അല്ലാഹുവിനും അവന്റെ തിരുദൂതനുമായിരിക്കും.
10. ക്വുറൈശികള്‍ക്കോ അവരെ സഹായിക്കുന്നവര്‍ക്കോ അഭയം നല്കാവതല്ല.
11. മദീനയുടെ വിശുദ്ധ പ്രദേശത്തിന്നെതിരില്‍ പുറത്തുനിന്ന് അക്രമണമുണ്ടായാല്‍ ഓരോ വിഭാഗവും അവര്‍ക്കെതിരില്‍ പരസ്പരം സഹായിക്കേണ്ടതാണ്.
12. അക്രമിക്കോ കുറ്റവാളിക്കോ എതിരില്‍ ശിക്ഷാ നടപടിയെടുക്കുന്നതിന് ഈ പത്രിക ഒരു തടസ്സവും നില്ക്കുന്നതല്ല.

ഈ കരാറിന്റെ അടിസ്ഥാനത്തില്‍ മദീനയും പ്രാന്തപ്രദേശങ്ങളും ഒരു ഏകരാഷ്ട്രമായി. അതിന്റെ തലസ്ഥാനം മദീനയും. നേതാവ് (ഇങ്ങനെ പറയാമെങ്കില്‍) ദൈവദൂതനുമായി.

മദീനാ വിളംബരം

മദീനക്കാരായ അന്‍സാറുകളും മക്കയില്‍ നിന്ന് എത്തിയ മുഹാജിറുകളും ആയ സകല വിശ്വാസികള്‍ക്കിടയിലും നബി(സ്വ) ഒരു സന്ധിയുണ്ടാക്കി.ഇസ്ലാമിന് മുമ്പ് ഗോത്ര മഹിമ നില നിര്‍ത്താന്‍ വേണ്ടി നിസ്സാര കാരണങ്ങള്‍ക്ക് വരെ യുദ്ധം ചെയ്തവരെ വിശ്വാസത്തിന്റെ പേരില്‍ ഒറ്റ ശരീരം പോലെയാക്കി മാറ്റുകയാണ് ഇതിലൂടെ ലക്‌ഷ്യം വെച്ചത്.ഇതായിരുന്നു ആ ഉടമ്പടി:

ഇത് പ്രവാചകനായ മുഹമ്മദ്, ക്വുറൈശികളിലും യസ് രിബിലും പെട്ട വിശ്വാസികളോടും മുസ്ലിംകളോട് അനുഗമിക്കുകയും അവരോട് ചേരുകയും അവരോടുകൂടെ പോരാടുകയും ചെയ്ത എല്ലാവരോടും ചെയ്യുന്ന ഉടമ്പടിയാണ്.

1. ഇവര്‍ എല്ലാം ഒറ്റ ജനതയാണ്. മറ്റുള്ളവര്‍ ഇതില്‍ പെടുകയില്ല.

2. ക്വുറൈശികളിലെ മുഹാജിറുകള്‍ ഒന്നിച്ചുചേര്‍ന്ന് അവരിലെ ബന്ധനസ്ഥരെ മോചനദ്രവ്യം നല്കി മോചിപ്പിക്കേണ്ടതാണ്. അന്‍സാറുകളിലെ എല്ലാ ഗോത്രങ്ങളും അവര്‍ നേരത്തെ ഉണ്ടായിരുന്നുതുപോലെ ഒന്നിച്ചുനിന്ന് ഓരോ വിഭാഗവും അവരിലെ ബന്ദികളെ മാന്യമായ മോചനദ്രവ്യം നല്കി മോചിപ്പിക്കേണ്ടതാണ്.

3. സത്യവിശ്വാസികള്‍ക്കിടയില്‍ ആരേയും മര്യാദപൂര്‍വം മോചനദ്രവ്യമോ പ്രായശ്ചിത്തമോ നല്കാതെ ദരിദ്രനായി വിടുന്നതല്ല.

4. വിശ്വാസികളില്‍ പെട്ട ആരെങ്കിലും അക്രമമോ അനീതിയോ പാപമോ ചെയ്യുകയോ, വിശ്വാസികള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അയാള്‍ വിശ്വാസികളിലൊരാളുടെ സന്താനമാണെങ്കില്‍ പോലും വിശ്വാസികളും ദൈവഭക്തരും അയാള്‍ക്കെതിരെ ഒറ്റക്കെട്ടായിരിക്കും.

5. ഒരു അവിശ്വാസിക്ക് പകരമായി ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ വധിക്കാവതല്ല. ഒരു സത്യനിഷേധിയെ ഒരു വിശ്വാസിക്കെതിരില്‍ സഹായിക്കാവതുമല്ല.

6. അല്ലാഹുവിന്റെ ഈ സംരക്ഷണ ഉത്തരവാദിത്തം അഖണ്ഡമാണ്. വിശ്വാസികളിലെ ഏറ്റം നിസ്സാരനായ വ്യക്തിക്കുപോലും ഇതിന്റെ സംരക്ഷണം ലഭ്യമാണ്.

7. വിശ്വാസികള്‍ പരസ്പരം സംരക്ഷണബാധ്യതയുള്ളവരാണ്.

8. ജൂതന്മാരില്‍ ആരെങ്കിലും നമ്മെ അനുഗമിക്കുന്നപക്ഷം നിശ്ചയം അയാള്‍ക്ക് സഹായവും സംരക്ഷണവും ലഭിക്കുന്നതാണ്. അയാള്‍ അക്രമിക്കപ്പെടുകയോ അയാള്‍ക്കെതിരില്‍ ശത്രുവെ സഹായിക്കുകയോ ചെയ്യില്ല.

9. വിശ്വാസികള്‍ ചെയ്യുന്ന സന്ധി എല്ലാവര്‍ക്കും ബാധകമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ പൊതുവായും നീതിനിഷ്ഠമായുമല്ലാതെ ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ അവഗണിച്ച് സ്വന്തമായി സന്ധിചെയ്യാവതല്ല.

10. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടിമരിക്കുന്ന ഓരോ വിശ്വാസിക്കുവേണ്ടിയും പ്രതികാരം ചെയ്യാന്‍ മറ്റെല്ലാ വിശ്വാസികളും ബാധ്യസ്ഥരാണ്.

11. ഒരു ബഹുദൈവവിശ്വാസി, ക്വുറൈശിക്കോ അവന്റെ സമ്പത്തിനോ സംരക്ഷണം നല്കുകയോ സത്യവിശ്വാസികളില്‍നിന്ന് ഇത് മറച്ചുവെക്കുകയോ ചെയ്യാവതല്ല.

12. ന്യായമായ കാരണങ്ങളില്ലാതെ ഒരു വിശ്വാസിയെ ആരെങ്കിലും വധിക്കുന്നപക്ഷം അയാള്‍ വധിക്കപ്പെടുന്നവന്റെ ബന്ധുക്കളോടു കടപ്പെട്ടവനായിരിക്കും. ബന്ധുക്കള്‍ സംതൃപ്തരാകുവോളം ഘാതകനെതിരെ നടപടി സ്വീകരിക്കുവാന്‍ എല്ലാ സത്യവിശ്വാസികളും ബാധ്യസ്ഥരത്രെ. ഇതില്‍നിന്ന് ആര്‍ക്കും മാറിനില്ക്കാവതല്ല.

13. ഒരു സത്യവിശ്വാസിക്കും ഒരു കുറ്റവാളിയെ സഹായിക്കുവാനോ അയാള്‍ക്കഭയം നല്കുവാനോ പാടുള്ളതല്ല. അങ്ങനെ വല്ലവനും ചെയ്യുന്നപക്ഷം അവര്‍ക്ക് അന്ത്യനാളില്‍ അല്ലാഹുവിന്റെ ശാപകോപങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. അവരില്‍നിന്ന് പ്രായശ്ചിത്തം സ്വീകരിക്കപ്പെടുന്നതല്ല.

14. നിങ്ങള്‍ ഏതെങ്കിലും കാര്യത്തില്‍ ഭിന്നിക്കുന്ന പക്ഷം അത് അല്ലാഹുവിലേക്കും മുഹമ്മദ്(സ)യിലേക്കും മടക്കേണ്ടതാണ്.

സാഹോദര പ്രഖ്യാപനം

മക്കയില്‍ നിന്ന് ധാരാളം പേര്‍ പലായനം ചെയ്തു മദീനയില്‍ എത്തി.മത സംരക്ഷണത്തിനു വേണ്ടി തങ്ങളുടെ സ്വത്തുക്കള്‍ എല്ലാം ഉപേക്ഷിച്ചാണ് അവര്‍ പലായനം ചെയ്തത്.സ്വത്തുക്കള്‍ ഒന്നും കൊണ്ട് പോകാന്‍ മക്കയിലെ ശത്രുക്കള്‍ സമ്മതിച്ചില്ല എന്നതാണ് സത്യം.മക്കയിലെ വരുമാന മാര്‍ഗം കച്ചവടം ആയിരുന്നു.പലായനം ചെയ്തവരില്‍ പലരും കച്ചവടത്തില്‍ നിപുണരും ആയിരുന്നു.എന്നാല്‍ മദീനയിലെ വരുമാന മാര്‍ഗം കൃഷി ആയിരുന്നു.ഈത്തപ്പന ആയിരുന്നു പ്രധാന കൃഷി.മക്കയില്‍ എത്തുന്ന വിശ്വാസികളെ എല്ലാം അതിഥി ആയി സ്വീകരിക്കുന്നതില്‍ മദീനക്കാരായ അന്‍സാറുകള്‍ മത്സരമായിരുന്നു.അത് കാരണം നറുക്കെടുക്കുക പോലും ഉണ്ടായി.എന്നാല്‍ മക്കയില്‍ നിന്ന് എത്തിയവര്‍ക്ക് കച്ചവടം അറിയാമെങ്കിലും അത് തുടങ്ങാനുള്ള മൂല ധനം ഇല്ലായിരുന്നു.കൃഷിയെ കുറിച്ചുള്ള അറിവും അവര്‍ക്കില്ലായിരുന്നു.
ഈ അവസരത്തില്‍ ആണ് ചരിത്രമായിത്തീര്‍ന്ന മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയിലെ സഹോദര പ്രഖ്യാപനം. ഉണ്ടാകുന്നത്.റസൂല്‍(സ) അനസ്ബിന്‍ മാലികിന്റെ വീട്ടില്‍വെച്ച് മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ സാഹോദര്യം പ്രഖ്യാപിച്ചു. തൊണ്ണൂറ് പേരുണ്ടായിരുന്ന ഇവരില്‍ പകുതി മുഹാജിറുകളും പകുതി അന്‍സ്വാറുകളുമായിരുന്നു. എല്ലാ കാര്യങ്ങളും തുല്യമായി പങ്കിടുക എന്ന വ്യവസ്ഥയിലായിരുന്നു സൌഹൃദം. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ രക്തബന്ധമില്ലാതെ അനന്തിരസ്വത്തുവരെ ഓഹരിവെച്ചു. പിന്നീട് ബദ്റ് യുദ്ധത്തോടനുബന്ധിച്ച്, "രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്റെ രേഖയില്‍ അന്യോന്യം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു.'' (8:75) എന്ന ക്വുര്‍ആന്‍ സൂക്തമവതരിക്കുവോളം ഇതു തുടര്‍ന്നു. ഇതോടനുബന്ധിച്ച് അനന്തിരാവകാശം നിര്‍ത്തലാക്കുകയും മൈത്രീബന്ധം തുടരുകയും ചെയ്തു.
ഗോത്രത്തിന്റെ പേരില്‍ മല്ലടിച്ചിരുന്ന ഒരു സമൂഹത്തെ മറ്റൊരു നാട്ടുകാരുമായി ,മറ്റു ഗോത്രക്കാരുമായി,തന്നെക്കാള്‍ സമ്പത്തില്‍ താഴ്ന്നവരുമായി,ഗോത്ര മഹിമയില്‍ താഴ്ന്നവരുമായി സാഹോദര്യം സ്ഥാപിക്കുന്നതിലൂടെ ഉത്തമ സന്ദേശമാണ് നബി(സ്വ)സമൂഹത്തിനു നല്‍കിയത്.ഇതോടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്റെ സ്വത്തിന്റെ പകുതി തന്‍റെ മുഹാജിറായ സഹോദരന് നല്‍കാന്‍ അന്‍സാറുകള്‍ തയ്യാറായി.തന്‍റെ സ്വത്തുക്കളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാമെന്നും തന്‍റെ ഭാര്യമാരില്‍ ഇഷ്ടപ്പെടുന്നവരെ വിവാഹം ചെയ്യാമെന്നും അവര്‍ തന്‍റെ മുഹാജിര്‍ സഹോദരനോട് പറഞ്ഞു.ചില സംഭവങ്ങള്‍ നോക്കാം.
അബ്ദു റഹ്മാന്‍ ഇബ്നു ഔഫ്‌ കച്ചവടത്തില്‍ നിപുണന്‍ ആയിരുന്നു.അദ്ദേഹത്തെ സഅദ് ഇബ്ന്‍ അബീ റബീഅയുമായാണ്‌ സാഹോദര്യം ഉണ്ടാക്കിയത്.സഅദ് ഇബ്ന്‍ അബീ റബീഅ അബ്ദു റഹ് മാനോട് പറഞ്ഞു:"ഞാന്‍ അന്‍സ്വാറുകളിലെ സമ്പന്നനാണ്. എന്റെ പകുതി സ്വത്ത് നീയെടുക്കുക, എനിക്ക് രണ്ടു ഭാര്യമാരുണ്ട്. നീ ഇഷ്ടപ്പെടുന്നവളെ പറഞ്ഞാല്‍ അവളെ വിവാഹമുക്തയാക്കി ദീക്ഷാകാലം(ഇദ്ധ) കഴിഞ്ഞ് നിനക്ക് അവളെ വിവാഹം കഴിക്കാം.'' അബ്ദുര്‍റഹ്മാന്‍ പറഞ്ഞു: 'താങ്കളുടെ സ്വത്തിലും ഭാര്യമാരിലും അല്ലാഹു താങ്കള്‍ക്ക് അനുഗ്രഹം ചൊരിയട്ടെ. എവിടെയാണ് നിങ്ങളുടെ ചന്ത?' സഅദ് ഖൈനുഖാഅ് അങ്ങാടി അദ്ദേഹത്തിന് കാണിച്ചുകൊടുത്തു.അബ്ദു റഹ്മാന്‍ അവിടെ പാല്‍ക്കട്ടിയും വെണ്ണയുമായി കച്ചവടം തുടങ്ങി.കച്ചവടം മെച്ചപ്പെട്ടു.ഒരു ദിവസം മഞ്ഞയണിഞ്ഞു വരുന്നതുകണ്ട് നബി(സ) അദ്ദേഹത്തോട് ചോദിച്ചു:നീ വിവാഹം ചെയ്തോ?അദ്ദേഹം പറഞ്ഞു:അതെ.നബി(സ്വ):എത്ര മഹ്ര്‍ കൊടുത്തു?അദ്ദേഹം പറഞ്ഞു:'അഞ്ച് ദിര്‍ഹം വിലയുള്ള സ്വര്‍ണം'അപ്പോള്‍ നബി(സ്വ)പറഞ്ഞു:ഒരു ആടിനെ അറുത്തെങ്കിലും വിവാഹ സദ്യ നല്‍കുക.
ഈ അഭയാര്‍ഥികളുടെ കാര്യത്തിലുള്ള അതീവതാല്പര്യം കാരണം അന്‍സ്വാറുകള്‍, മുഹാജിറുകളേയുംകൊണ്ട് തിരുസന്നിധിയില്‍ ചെന്ന് പറഞ്ഞു. ഈത്തപ്പനത്തോട്ടം ഞങ്ങള്‍ക്കും ഞങ്ങളുടെ ഈ സഹോദരങ്ങള്‍ക്കുമിടയില്‍ അങ്ങ് വിഭജിക്കണം. അവിടുന്ന് പറഞ്ഞു: അതുവേണ്ട(കൃഷി അറിയാത്തവരെ അത് എല്പിക്കുന്നതിലെ അനൌചിത്യം കാരണം) . അപ്പോള്‍ അവര്‍ പറയുന്നു! 'എന്നാല്‍ നിങ്ങള്‍ ഞങ്ങളെ ജോലിയില്‍ സഹായിക്കുക, ഈത്തപ്പഴം നമുക്ക് തുല്യമായി പങ്കുവെക്കാം.' അപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു.'' അങ്ങിനെ മുഹാജിറുകള്‍ അവരോട് കൂടെ പണിയില്‍ സഹായിക്കാന്‍ തുടങ്ങി.
സല്‍മാന്‍ (റ) ന്‍റെയും അബു ദര്‍ദാഇന്റെയും ((റ) ഇടയില്‍ ആണ് സാഹോദര്യം ഉണ്ടാക്കിയത്.വീട്ടില്‍ ചെന്നപ്പോള്‍ അബു ദര്‍ദാഇന്റെ ഭാര്യയെ വല്ലാതെ നിരാശയായിട്ടാണ് കണ്ടത്.സല്‍മാന്‍ (റ)കാര്യമന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞു:തന്‍റെ ഭര്‍ത്താവിനു തന്‍റെ കാര്യത്തില്‍ യാതൊരു ചിന്തയും ഇല്ല. ആരാധന മാത്രമായി കൂടുകയാണ്.അങ്ങിനെ അബൂ ദര്‍ദാ ഭക്ഷണം തയ്യാറാക്കി സല്‍മാനോട് പറഞ്ഞു:നീ ഭക്ഷണം കഴിക്കുക,ഞാന്‍ നോമ്പുകാരനാണ് .സല്‍മാന്‍ (റ)പറഞ്ഞു:നീ കഴിക്കാതെ ഞാന്‍ കഴിക്കില്ല.അന്ന് രാത്രിയായപ്പോള്‍ അബൂ ദര്‍ദാ നിസ്കാരിക്കാന്‍ നിന്നപ്പോള്‍ സല്‍മാന്‍(റ)പറഞ്ഞു:നീ ഉറങ്ങുക.അപ്പോള്‍ അദ്ദേഹം ഉറങ്ങി.അല്പം ഉറങ്ങി വീണ്ടും എഴുനേല്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ സല്‍മാന്‍ അത് തടഞ്ഞു വീണ്ടും ഉറങ്ങാന്‍ പറഞ്ഞു.അങ്ങിനെ രാത്രിയുടെ അവസാനമായപ്പോള്‍ രണ്ടു പേരും കൂടെ എഴുന്നേറ്റു നിസ്കരിച്ചു,ശേഷം സല്‍മാന്‍ അബു ദര്‍ദാഇ നോട് പറഞ്ഞു:നിന്റെ രക്ഷിതാവിനോട്‌ നിനക്ക് കടമയുണ്ട്,നിന്റെ ശരീരത്തോട് നിനക്ക് കടമയുണ്ട്,നിന്റെ ഭാര്യയോടു നിനക്ക് കടമയുണ്ട്.ഓരോരുത്തരുടെ കടമാകളെയും നീ വീട്ടേണ്ടതുണ്ട് .നബി(സ്വ)യുടെ അടുത്തെത്തിയപ്പോള്‍ അബൂ ദര്‍ദാ ഇത് നബിയോട് പറഞ്ഞു:അപ്പോള്‍ നബി(സ്വ) പറഞ്ഞു:സല്‍മാന്‍ പറഞ്ഞത് സത്യമാണ്.

ബാങ്കിന്റെ തുടക്കം

മസ്ജിദുന്നബവിയുടെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ നിസ്കാര സമയം ജനങ്ങളെ അറിയിക്കുന്നതിനു എന്താണ് മാര്‍ഗം എന്നതിനെ കുറിച്ച് നബി(സ്വ)സ്വഹാബികളുമായി ചര്‍ച്ച ചെയ്തു.അവരില്‍ നിന്ന് പല പല അഭിപ്രായങ്ങള്‍ വന്നു.ചിലര്‍ പറഞ്ഞു:നമുക്ക് നിസ്കാര സമയം ആകുമ്പോള്‍ ഒരു പതാക നാട്ടാം.എന്നാല്‍ ഉറങ്ങുന്നവരെയോ അശ്രദ്ധയില്‍ ഉള്ളവരെയോ അറിയിക്കാന്‍ അത് മതിയാകില്ല എന്നതിനാല്‍ അത് സ്വീകാര്യമായില്ല.ചിലര്‍ പറഞ്ഞു:നമുക്ക് തീ കത്തിക്കാം.അതും സ്വീകാര്യമായില്ല.ചിലര്‍ അഭിപ്രായപ്പെട്ടു:നമുക്ക് കാഹളം മുഴക്കം.കാഹളം ജൂതര്‍ ഉപയോഗിക്കുന്ന ഉപകരണം ആയതിനാല്‍ അത് നിരസിക്കപ്പെട്ടു.ചിലര്‍ പറഞ്ഞു:നമുക്ക് മണിയടിക്കാം.മണി ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്നതായതിനാല്‍ അതും നിരസിക്കപ്പെട്ടു.ജൂതരുടെയോ ക്രിസ്തീയരുടെയോ രീതി സ്വീകരിക്കുന്നത് നബി(സ്വ)ക്ക് തീരെ ഇഷ്ടമല്ലായിരുന്നു.അവസാനം വന്ന അഭിപ്രായം"നിസ്കാര സമയം ആകുമ്പോള്‍ വിളിച്ചു പറയുക" എന്നതായിരുന്നു.അത് എല്ലാവര്‍ക്കും സ്വീകാര്യമാവുകയും ചര്‍ച്ച പിരിയുകയും ചെയ്തു.
അന്ന് രാത്രി അന്‍സാരിയായ അബ്ദുല്ലാഹി ബിന്‍ സൈദ്‌ ഒരു സ്വപ്നം കണ്ടു:ഒരു വ്യക്തി അദ്ദേഹത്തിന്റെ അടുക്കല്‍ പ്രത്യക്ഷപ്പെട്ടു ഇപ്രകാരം പറഞ്ഞു:നിസ്കാരത്തിനു വിളിച്ചു പറയാന്‍ പറ്റുന്ന ചില വാചകങ്ങള്‍ നിനക്ക് ഞാന്‍ പഠിപ്പിച്ചു തരട്ടെയോ?അദ്ദേഹം പറഞ്ഞു:അതെ.അപ്പോള്‍ ആ വ്യക്തി ഇന്ന് ബാങ്കില്‍ ഉള്ള എല്ലാ വാചകങ്ങളും അദ്ദേഹത്തിനു ചൊല്ലി കൊടുത്തു.അബ്ദുല്ലാഹി ബിന്‍ സൈദ്‌ ഉണര്‍ന്നു നേരെ നബി(സ്വ)സമീപിച്ചു സ്വപ്ന വിവരം അറിയിച്ചു:അപ്പോള്‍ നബി(സ്വ)പറഞ്ഞു:ഇത് സത്യസന്ധമായ സ്വപ്നമാണ്.ഈ വാചകങ്ങള്‍ ബിലാലിന് ചൊല്ലി കൊടുക്കുക.അദ്ദേഹമാണ് നിന്നെക്കാള്‍ ശബ്ദമുള്ളവന്‍.ശേഷം ബിലാല്‍ ബാങ്ക് വിളിച്ചു.ഇത് കേട്ട ഉമര്‍ (റ) നബി(സ്വ)യുടെ അടുത്തേക്ക്‌ ഓടി വന്നു കൊണ്ട് പറഞ്ഞു:അല്ലാഹുവാണേ,ഇത് ഇന്നലെ ഞാന്‍ സ്വപ്നത്തില്‍ ദര്‍ശിച്ച വാചകങ്ങളാണ്.
മദീനയിലെ ബാങ്ക് വിളിച്ചിരുന്ന ഒരാള്‍ ബിലാല്‍ (റ) ഉം മറ്റൊരാള്‍ അബ്ദുല്ലാബിനു ഉമ്മി മക്തൂം(റ) ഉം ആയിരുന്നു.സബ് ഹിയുടെ ബാങ്കില്‍ ബിലാല്‍ ألصلاة خير من النوم എന്നത് വര്‍ധിപ്പിക്കുകയും നബി(സ്വ)അത് അംഗീകരിക്കുകയും ചെയ്തു.റമദാന്റെ പ്രഭാതത്തില്‍ രണ്ടു ബാങ്ക് കൊടുക്കാന്‍ നബി(സ്വ)കല്പിച്ചിരുന്നു.ഒന്ന് ഉറങ്ങുന്നവരെ അത്തായം കഴിക്കാന്‍ ഉണര്‍ത്താന്‍ വേണ്ടിയും മറ്റൊന്ന് നിസ്കാരത്തിനു വേണ്ടിയും ആയിരുന്നു.
ജുമുഅക്കു ഇമാം മിമ്പറില്‍ ഇരുന്ന ശേഷം ഉള്ള ബാങ്ക് മാത്രമാണ് നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നത്.ആദ്യ രണ്ടു ഖലീഫമാരുടെ കാലത്തും അത് തുടര്‍ന്ന് വന്നു.ഉസ്മാന്‍ (റ)ന്‍റെ കാലത്ത് ജനങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ ആദ്യം ഒരു ബാങ്ക് കൂടെ നടപ്പാക്കി.അത് പിന്നീട് അത് സ്ഥിരപ്പെടുകയും ചെയ്തു.

മസ്ജിദുന്നബവിയുടെ നിര്‍മ്മാണം

നബിയുടെ ഒട്ടകം മുട്ട് കുത്തിയ സ്ഥലം ബനൂ നാജ്ജാറിലെ സഹ്ല്‍ ,സുഹൈല്‍ എന്നീ രണ്ടു അനാഥകളുടെതായിരുന്നു.പള്ളിയുണ്ടാക്കാന്‍ വേണ്ടി ആ സ്ഥലം വില്‍ക്കുന്നതിനെ കുറിച്ച് നബി(സ്വ)അവരോട് ചോദിച്ചു:അപ്പോള്‍ അവര്‍ പറഞ്ഞു:ഞങ്ങള്‍ അത് ദാനമായി തരാം.എന്നാല്‍ നബി(സ്വ)അത് സമ്മതിച്ചില്ല.പത്തു ദീനാര്‍ സ്വര്‍ണത്തിന് പകരമായി അത് വാങ്ങി.പത്തു ദീനാര്‍ അബൂ ബകര്‍ (റ)ആണ് കൊടുത്തത്.അങ്ങിനെ ആ സ്ഥലത്ത് പള്ളി നിര്‍മാണം ആരംഭിച്ചു.നബി(സ്വ)യും പള്ളിക്കാവശ്യമായ ഇഷ്ടികയും കല്ലും ചുമന്നുകൊണ്ട് വ്യക്തിപരമായി നിര്‍മാണത്തില്‍ പങ്കുചേര്‍ന്നു. ആ സമയത്ത് അവിടുന്ന് ഇങ്ങനെ ഒരു പാട്ട് പാടി:
"അല്ലാഹുവേ! പാരത്രികജീവിതമല്ലാതൊരു ജീവിതവുമില്ല, അന്‍സ്വാറുകള്‍ക്കും മുഹാജിറുകള്‍ക്കും നീ പൊറുത്തുകൊടുക്കേണേ.''
'മുന്തിരിയും ഈത്തപ്പഴവും പോലെ ക്വൈബറിലെ ചുമടല്ലിത് വിശുദ്ധവും പുണ്യകരവുമായ ഇഷ്ടികച്ചുമടത്രെ.''
ഇത് കേട്ട് സ്വഹാബികള്‍ ആവേശഭരിതരായി.അവരില്‍ ഒരാള്‍ ഇങ്ങനെ പാടി:
"പ്രവാചകന്‍ ജോലിചെയ്യുമ്പോള്‍ ഞങ്ങള്‍ വിശ്രമിച്ചാല്‍ ഞങ്ങളുടെ പ്രവര്‍ത്തനം പിഴച്ചതുതന്നെ.''
ആ സ്ഥലത്ത് ബഹുദൈവാരാധകരുടെ ചില ചുടലകളും കുഴിമാടങ്ങളും ഈത്തപ്പനകളുമുണ്ടായിരുന്നു. ചുടലകള്‍ മാന്തുവാനും കുഴിമാടങ്ങള്‍ നശിപ്പിക്കുവാനും ഈത്തപ്പനകള്‍ മുറിച്ചൊഴിക്കുവാനും അവിടുന്ന് കല്പിച്ചു. ബൈത്തുല്‍ മുഖദ്ദസ് കിബ് ല (അഭിമുഖകേന്ദ്രം)യായി നിശ്ചയിച്ചു. വാതിലിന്റെ കട്ടിലക്കാലുകള്‍ ഈത്തപ്പനത്തടികള്‍ക്കൊണ്ടും മേല്‍പ്പുര ഈത്തപ്പനയോലകൊണ്ടും നിര്‍മിച്ചശേഷം താഴെ മണലും കല്ലുകളും വിതറി മൂന്നു വാതിലുകള്‍വെച്ചു. ക്വിബ്ലയുടെ ഭാഗത്തുനിന്ന് ഇരുപാര്‍ശ്വങ്ങളിലേക്കും പിന്നോട്ടും നൂറ് മുഴം വീതം നീളമുണ്ടായിരുന്നു. അടിത്തറ ഏകദേശം മൂന്ന് മുഴവും. പള്ളിയുടെ ഒരു ഭാഗത്ത് ഭാര്യമാര്‍ക്കുള്ള മുറികളുണ്ടാക്കി. ഇത് നിര്‍മ്മിച്ചത് കല്ലും ഇഷ്ടികയും ഉപയോഗിച്ചും മേല്‍പ്പുര ഈത്തപ്പനത്തടിയിലും ഓലയുമുപയോഗിച്ചുമായിരുന്നു. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ അബൂഅയ്യുബിന്റെ വീട്ടില്‍നിന്ന് നബി(സ) ഇങ്ങോട്ടു താമസം മാറ്റി. പള്ളിയോട് ചേര്‍ന്ന് ഭാര്യമാരായ സൌദ .ആഇഷ എന്നിവര്‍ക്കുള്ള വീടും(കേവലം ചെറിയ റൂമുകള്‍) ഉണ്ടാക്കി.അപ്പോള്‍ ആ രണ്ടു ഭാര്യമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
പള്ളി, നമസ്കാരം നിര്‍വഹിക്കാനുള്ള സ്ഥലം എന്നതിനോടൊപ്പം വിജ്ഞാനം നുകരാനുള്ള സര്‍വകലാശാലയും പ്രശ്നപരിഹാരത്തിനുള്ള കേന്ദ്രവും ചര്‍ച്ചകളും സമ്മേളനങ്ങളും തീരുമാനങ്ങളും രൂപീകരിക്കുന്ന പാര്‍ലമെന്റുമായിരുന്നു പുറമെ അഭയാര്‍ഥികളായ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ദരിദ്രര്‍ക്കുള്ള വാസസ്ഥലവുംകൂടിയായിരുന്നു.

പലായനകാലത്തെ മദീന

മക്കയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ അവസ്ഥയാണ് മദീനയുടെത്.അവിടെ മൂന്നു വിഭാഗം ആളുകളെയാണ് നബി(സ്വ)ക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.
  1. ഇസ്ലാം സ്വീകരിച്ച തന്‍റെ അനുയായികള്‍(അന്‍സാറുകള്‍)
  2. അതുവരേയും വിശ്വാസികളായിട്ടില്ലാത്ത മദീനയിലെ പൂര്‍വികരായ ബഹുദൈവാരാധകര്‍
  3. ജൂതന്മാര്‍

മദീനയിലെ സാഹചര്യം മക്കാജീവിതത്തില്‍നിന്നും തീര്‍ത്തും ഭിന്നമായിരുന്നു. മക്കയില്‍, ഒരേ ലക്ഷ്യത്തിലേക്ക് ഐക്യത്തോടെ നീങ്ങുന്നവരായിരുന്നുവെങ്കിലും പല ഗേഹങ്ങളിലും ചിതറപ്പെട്ടവരായിരുന്നു മുസ്ലിംകള്‍. നിന്ദിതരും ആട്ടിയോടിക്കപ്പെട്ടവരും സ്വയം നിര്‍ണയാവകാശമില്ലാതെ ശത്രുക്കളുടെ നിയന്ത്രണത്തിന്‍ കീഴിലുമായിരുന്നു. ഒരു സമൂഹസൃഷ്ടിക്കനിവാര്യമായ മൌലികഘടകങ്ങളൊന്നുമില്ലാതെ ഒരു നവ സമൂഹത്തെ സൃഷ്ടിക്കുക സാധ്യമായിരുന്നില്ല. അതിനാല്‍, മക്കയില്‍, അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇസ്ലാമിന്റെ പ്രാഥമികവും അടിസ്ഥാനപരവുമായ കാര്യങ്ങളും വ്യക്തിബാധ്യതയായി നിര്‍വഹിക്കേണ്ട നിയമകാര്യങ്ങളും വിശദീകരിക്കുന്നു. പൊതുവായ പുണ്യകര്‍മങ്ങളും സല്‍സ്വഭാവങ്ങളും പ്രോത്സാഹിപ്പിക്കുകയും നികൃഷ്ടവും നിന്ദ്യവുമായ കാര്യങ്ങള്‍ കൈയൊഴിക്കാന്‍ നിര്‍ദേശിക്കുകയുമാണ് ചെയ്തത്.

മദീനയില്‍, കാര്യങ്ങള്‍ അതിന്റെ ആദ്യനാള്‍ മുതല്‍ത്തന്നെ പൂര്‍ണമായും മുസ്ലിം കരങ്ങളിലായിരുന്നതിനാല്‍ സ്വാഭാവികമായും നാഗരികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ഭരണപരവും യുദ്ധവും സമാധാനവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ അവസരമുണ്ടായി. വിധിവിലക്കുകള്‍, ആരാധനാകാര്യങ്ങള്‍, സ്വഭാവസംസ്കരണ വിഷയങ്ങള്‍ തുടങ്ങി ജീവിതപ്രശ്നങ്ങള്‍വരെ പൂര്‍ണമായി ശരിപ്പെടുത്തത്തക്കവിധത്തില്‍ വിശദീകരണങ്ങളുടെ ആവശ്യവുമുണ്ടായി. ജാഹിലിയ്യാ സമൂഹത്തില്‍നിന്ന് പൂര്‍ണമായും ഭിന്നവും ഇതരലോക സമൂഹങ്ങളില്‍നിന്ന് വ്യതിരിക്തവുമായ ഒരു നവസമൂഹമായി മാറാന്‍ ഇതോടെ അവര്‍ക്കവസരം ലഭിച്ചു. നീണ്ട പത്തുവര്‍ഷത്തിന്നിടയില്‍ പീഡനമര്‍ദനങ്ങളിലൂടെ പ്രബോധനംചെയ്ത ഇസ്ലാമിക സന്ദേശത്തിന്റെ നിദര്‍ശനമായ സമൂഹം.

ഈ മാതൃകയിലുള്ള ഒരു സമൂഹസൃഷ്ടി ഒരു ദിവസംകൊണ്ടോ മാസംകൊണ്ടോ വര്‍ഷംകൊണ്ടോ നിലവില്‍വരിക സാധ്യമല്ലെന്നകാര്യം വ്യക്തമാണ്. പ്രത്യുത, ദീര്‍ഘനാളത്തെ ക്രമപ്രവൃദ്ധമായ സംസ്കരണ, ശിക്ഷണ നിയമനിര്‍മാണനിര്‍വഹണ പദ്ധതികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. ഈ നിയമാവിഷ്കരണത്തിന്റെ കര്‍ത്താവ് അല്ലാഹുവും പ്രബോധകനും പ്രയോക്താവും ശിക്ഷകനും ദൈവദൂതനുമാണ്.

മുസ്ലിം സമൂഹം രണ്ടുവിഭാഗമായിരുന്നു. ഒന്ന്, സ്വന്തം നാട്ടിലും വീട്ടിലും സ്വത്തിലും സുരക്ഷിതബോധത്തോടെ ജീവിക്കുന്ന അന്‍സ്വാറുകള്‍. ഇവര്‍ക്കിടയില്‍ അതിവിദൂരമായ കാലം മുതലെ നേതൃസമരവും ശത്രുതയും നിലനിന്നിരുന്നു. മറ്റൊന്ന്, സകലതും നഷ്ടപ്പെട്ട് ജീവരക്ഷാര്‍ഥം മദീനയില്‍ അഭയംതേടിയ മുഹാജിറുകള്‍ ഇവര്‍ക്ക് ഒരഭയകേന്ദ്രമോ ഉപജീവനമോ സാമ്പത്തികാടിത്തറയോ ഇല്ലായിരുന്നു. എണ്ണത്തില്‍ കുറവല്ലാതിരുന്ന ഇവര്‍, വിശ്വാസികള്‍ക്കെല്ലാം ഹിജ്റക്ക് അനുമതി ലഭിച്ചതോടെ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരുന്നു. ഏറെ സമ്പന്നമല്ലാതിരുന്ന മദീനയുടെ സാമ്പത്തിക സന്തുലിതാവസ്ഥയെ ഇത് തകിടംമറിക്കുകയുണ്ടായി. ഈ സന്നിഗ്ദഘട്ടത്തില്‍ത്തന്നെ ഇസ്ലാമിന്റെ ശത്രുക്കള്‍ മദീനയുടെമേല്‍ ഭാഗികമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും അങ്ങനെ ഇറക്കുമതി ഗണ്യമായി കുറയുകയും പ്രശ്നങ്ങള്‍ മേല്‍ക്കുമേല്‍ വര്‍ധിക്കുകയും ചെയ്തു.

രണ്ടാമത്തെ വിഭാഗം മദീനയിലെ ബഹുദൈവാരാധകരായിരുന്നു. ഇവര്‍ക്ക് മുസ്ലിംകളുടെ മേല്‍ ഒരാധിപത്യവുമില്ലായിരുന്നു. ഇവര്‍ പൂര്‍വപിതാക്കളുടെ ബഹുദൈവത്വമതം കയ്യൊഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയവരായിരുന്നു. എന്നാല്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും നേരെ ശത്രുതയും കുതന്ത്രങ്ങളും ഒളിപ്പിച്ചുവെക്കുന്നവരായിരുന്നില്ല. ഏറെക്കാലം പിന്നിടുന്നതിന് മുമ്പുതന്നെ ഇവരെല്ലാം ഇസ്ലാം ആശ്ളേഷിക്കുകയുണ്ടായി.

ഇസ്ലാമിനും അതിന്റെ പ്രവാചകനും നേരെ കടുത്ത ശത്രുതയും വിദ്വേഷവും വെച്ചുപുലര്‍ത്തിയിരുന്നവരും ഇവരില്‍ ഉണ്ടായിരുന്നു. ഇതുപക്ഷെ, പ്രത്യക്ഷമാക്കാതെ മനസ്സിലൊളിപ്പിക്കുകയും സാഹചര്യത്തിന്റെ സമ്മര്‍ദത്തിന് വിധേയമായി സ്നേഹവും സൌഹൃദവും പ്രകടിപ്പിക്കുകയുമായിരുന്നു അവര്‍ ചെയ്തിരുന്നത്. ഇവരുടെ നേതാവായിരുന്നു അബ്ദുല്ലഹിബ്നു ഉബയ്യ്, ബുഗാസ് യുദ്ധാനന്തരം, മുമ്പാരുടേയും പൊതുനേതൃത്വമംഗീകരിച്ചിട്ടില്ലാത്ത ഔസ്, ഖസ്റജ് ഗോത്രങ്ങള്‍ ഇദ്ദേഹത്തിന്റെ പൊതുനേതൃത്വം അംഗീകരിച്ചിരുന്നു. അദ്ദേഹത്തെ അവരുടെ രാജാവായി വാഴിക്കാനുള്ള പദ്ധതികളൊരുങ്ങുന്നേടത്താണ് റസൂല്‍(സ)യുടെ മദീനാ ആഗമനമുണ്ടാകുന്നതും തന്റെ അനുയായികള്‍ റസൂല്‍(സ)യുടെ അടുക്കലേക്ക് നീങ്ങുന്നതും, തന്റെ അധികാരം റസൂല്‍(സ) തട്ടിയെടുത്തുവെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം നബി(സ)ക്ക് എതിരില്‍ കഠിനമായ ശത്രുത വെച്ചുപുലര്‍ത്തുകയാണുണ്ടായത്. സാഹചര്യം ബഹുദൈവാരാധനയ്ക്ക് അനുകൂലമല്ലായെന്ന് കണ്ടപ്പോള്‍ ബദ്ര്‍ യുദ്ധാനന്തരം അദ്ദേഹം ഇസ്ലാം സ്വീകരിച്ചതായി പ്രകടിപ്പിച്ചു. എന്നാല്‍ നിഷേധം മനസ്സിലൊളിപ്പിച്ച്, ഇസ്ലാമിന്നെതിരില്‍ തനിക്ക് ലഭിച്ച എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുകയും അതിനുവേണ്ടി തന്റെ രാജത്വം പ്രതീക്ഷിച്ചിരുന്ന അനുയായികളേയും മുസ്ലിംകളിലെ ബുദ്ധിപരമായി കഴിവുകുറഞ്ഞവരേയും ഉപയോഗപ്പെടുത്തുകയുമാണ് ചെയ്തത്.

മൂന്നാം വിഭാഗം ജൂതന്മാരാണ്. യഥാര്‍ഥത്തില്‍ അബ്റാനികളായിരുന്ന ഇവര്‍ റോമിന്റേയും അശൂറികളുടെയും മര്‍ദനങ്ങള്‍ കാരണം ഹിജാസിലേക്ക് ഓടിപ്പോന്നവരാണ്. പക്ഷെ, പിന്നീട് വേഷത്തിലും ഭാഷയിലും നാഗരികതയിലും അറബ് വത്കരിച്ച ഇവര്‍ വ്യക്തിനാമങ്ങളും ഗോത്രങ്ങളുംവരെ അറബീകരിക്കുകയുണ്ടായി. അങ്ങനെ അവര്‍ക്കും അറബികള്‍ക്കുമിടയില്‍ വൈവാഹികബന്ധങ്ങളും കുടുംബബന്ധങ്ങളും നിലവില്‍വന്നു. എന്നാല്‍ ഇതോടൊപ്പം തന്നെ തങ്ങളുടെ വംശീയതയും ദേശീയതയും കയ്യൊഴിക്കാതെ ഇവര്‍ പരിരക്ഷിക്കുകയും ചെയ്തിരുന്നു. അറബികളെ വളരെ നിസ്സാരരും നിന്ദ്യരുമായി കണ്ടിരുന്ന ഇവര്‍ അവരുടെ സമ്പത്ത് തങ്ങള്‍ക്ക് അനുവദനീയമായി ഗണിച്ചിരുന്നു.തങ്ങളുടെ മതം പ്രബോധനം ചെയ്യുന്നതില്‍ ഒരു വ്യഗ്രതയൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. അവരുടെ മതമെന്നതുതന്നെ മാരണവും മന്ത്രവും ഉറുക്കും ശകുനം നോക്കലുമായിരുന്നു. ഇതെല്ലാംകാരണം അവര്‍ സ്വയം യോഗ്യരും മതനേതാക്കളുമായി ധരിക്കുകയും ചെയ്തിരുന്നു.

ജീവിതായോധന മാര്‍ഗങ്ങളില്‍ നിപുണരായിരുന്ന ഇവര്‍ വാണിജ്യരംഗം കയ്യടക്കിവെച്ചിരുന്നു. വസ്ത്രങ്ങളും ധാന്യങ്ങളും മദ്യവും മദീനയില്‍ ഇറക്കുമതിചെയ്യുകയും ഈത്തപ്പഴം കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിന് പുറമെ മറ്റു ജോലികളിലും ഇവര്‍ ഏര്‍പ്പെട്ടിരുന്നു. സാധാരണ അറബികളില്‍നിന്നു കൊള്ളലാഭമെടുത്തിരുന്ന ഇവര്‍ പലിശ ഭുജിക്കുന്നവരായിരുന്നു. അറബി നേതാക്കളില്‍നിന്ന് ഭൂമിയും കൃഷിസ്ഥലങ്ങളും പണയംവാങ്ങി പണം കടംകൊടുക്കുകയും പിന്നീട് അവര്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.

ചതിയും ഗൂഢതന്ത്രങ്ങളും സ്വഭാവമാക്കിയിരുന്ന ഇവര്‍ സഹകരിച്ചുകഴിയുന്ന ഗോത്രങ്ങള്‍ക്കിടയില്‍ പകയും വിദ്വേഷവും കടത്തിവിട്ട് പരസ്പരം ശത്രുക്കളാക്കി മാറ്റുകയും അതു പലപ്പോഴും രക്തപങ്കിലമായ യുദ്ധത്തിലേക്ക് വഴിതെളിക്കുകയും ചെയ്യും. ഇത്തരം യുദ്ധങ്ങള്‍ കെട്ടടങ്ങാറായാല്‍ ജൂതകരങ്ങള്‍ അവ കുത്തിപ്പൊക്കുകയും എന്നിട്ട് ഒന്നുമറിയാത്തതുപോലെ അവര്‍ മാറിനില്ക്കുകയും ചെയ്യും. അല്ല, അവര്‍ പണം പലിശയ്ക്ക് കടം കൊടുത്ത് യുദ്ധരംഗത്ത് അവരെ പിടിച്ചുനിര്‍ത്തുകതന്നെ ചെയ്യുമായിരുന്നു. ഇതുവഴി രണ്ടു വന്‍ നേട്ടങ്ങളാണവര്‍ക്ക്, ജൂത ഐക്യം നിലനിര്‍ത്തുകയും പലിശക്കമ്പോളത്തില്‍ കൊള്ളലാഭമടിക്കുകയും ചെയ്യുക.

ഇതില്‍ പ്രശസ്തമായ മൂന്നു ഗോത്രങ്ങളുണ്ടായിരുന്നു. മദീനയില്‍, (1) ബനൂഖൈനുഖാഅ്, ഇവര്‍ ഖസ്റജിന്റെ സഖ്യകക്ഷിയാണ്, മദീനക്കുള്ളിലായിരുന്നു ഇവരുടെ താമസം. (2) ബനൂനളിര്‍: ഖസ്റജിന്റെ സഖ്യകക്ഷി. താമസം മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍. (3) ബനൂഖുറൈള; ഔസിന്റെ സഖ്യകക്ഷി. മദീനയുടെ പ്രാന്തപ്രദേശങ്ങളിലായിരുന്നു ഇവരുടെ താമസം. ഈ ജൂതഗോത്രങ്ങളായിരുന്നു പൂര്‍വകാലം മുതലേ ഔസ്, ഖസ്വ്റജ് ഗോത്രങ്ങള്‍ക്കിടയില്‍ യുദ്ധം ഇളക്കിവിട്ടിരുന്നത്. ഇവരില്‍ ഓരോരുത്തരും തങ്ങളുടെ സഖ്യകക്ഷിയുമായിച്ചേര്‍ന്ന് ബുഗാസ് യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്ലാമിനുനേരെ ഇവര്‍ പകയുടെയും വിദ്വേഷത്തിന്റെയും നേത്രങ്ങള്‍കൊണ്ടാണ് നോക്കിയിരുന്നത് എന്നത് സ്വാഭാവികമാണ്. കാരണം, ജൂതമനസ്സുകളെയും ബുദ്ധിയെയും കീഴടക്കിയിരുന്ന വംശീയവും വിഭാഗീയവുമായ അസ്വസ്ഥത ശമിപ്പിക്കാന്‍ മറ്റൊരു വംശജനായ പ്രവാചകന് കഴിയുമായിരുന്നില്ല. പുറമെ ഇസ്ലാമിക പ്രബോധനം. ശത്രുതയുടെയും വിദ്വേഷത്തിന്റെയും തീനാളങ്ങള്‍ അണച്ചുകളഞ്ഞ് മനസ്സുകള്‍ക്കിടയില്‍ രഞ്ജിപ്പും സ്നേഹവും വളരുന്നതും, ജീവിതഇടപാടുകളില്‍ വിധിവിലക്കുകള്‍ പരിഗണിച്ചും വിശ്വസ്തത പാലിക്കണമെന്ന് ശഠിക്കുന്നതുമായതിനാല്‍ ഗോത്രങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയും അതുവഴി പലിശക്കമ്പോളം വളര്‍ത്തിയും സമ്പന്നരായിരുന്ന ജൂതന്മാര്‍ക്ക് തങ്ങളുടെ ദംഷ്ട്രങ്ങള്‍ ഉള്‍വലിക്കേണ്ടിവന്നു. ഇതുവഴി തങ്ങളുടെ സമ്പത്തിന്റെ നട്ടെല്ലൊടിയുകയും ചെയ്തു. ചിലപ്പോള്‍ ഈ ഗോത്രങ്ങളെല്ലാം ഉണര്‍ന്നുചിന്തിച്ചു പലിശയിടപാട് വഴി തങ്ങള്‍ കയ്യടക്കിവെച്ച ഭൂസ്വത്തും തോട്ടങ്ങളുമെല്ലാം തിരിച്ചുപിടിക്കാന്‍ സന്നദ്ധരായെന്നും വന്നേക്കാം. ഇതെല്ലാം ജൂതന്മാരുടെ ഇസ്ലാം വിരോധത്തിന് ഹേതുവായി വര്‍ത്തിച്ചു.ഇസ്ലാം മദീനയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് മനസ്സിലായ അന്നുമുതലേ ജൂതര്‍ ശത്രുതയുമായി വന്നിട്ടുണ്ട്. ഇതുപക്ഷെ, അവര്‍ അല്പകാലത്തിനുശേഷമേ പ്രകടിപ്പിച്ചുള്ളൂവെന്ന് മാത്രം.

ഇതിന് മറ്റൊരു ഉദാഹരണമാണ് അബ്ദുല്ലാഹിബിന്‍ സലാമിന്റെ ഇസ്ലാം ആശ്ളേഷ സംഭവം. ഇദ്ദേഹം ഒരു ഉയര്‍ന്ന ജൂതപണ്ഡിതനായിരുന്നു. മദീനയില്‍ പ്രവാചകന്‍ എത്തിയ വിവരമറിഞ്ഞ ഉടനെ അദ്ദേഹം നബി(സ)യെ സന്ദര്‍ശിച്ചു. ഒരു പ്രവാചകനല്ലാതെ ഉത്തരം പറയാന്‍ കഴിയാത്ത ഏതാനും ചോദ്യങ്ങള്‍ ഉന്നയിച്ചു. അതിനുള്ള മറുപടി ശ്രവിച്ചപ്പോള്‍ തത്സ്ഥാനത്ത് വെച്ച് തന്നെ ഇസ്ലാം സ്വീകരിച്ചു. തുടര്‍ന്ന് നബി(സ)യോടു പറഞ്ഞു: 'ജൂതര്‍ കളവാരോപിക്കുന്ന ഒരു ജനതയാണ്. താങ്കള്‍ അവരോട് എന്നെക്കുറിച്ച് ചോദിക്കുന്നതിനുമുമ്പ് ഞാന്‍ ഇസ്ലാം സ്വീകരിച്ചതായി അവര്‍ അറിഞ്ഞാല്‍ അവര്‍ എന്റെ പേരില്‍ കളവാരോപിക്കും.' അപ്പോള്‍ റസൂല്‍(സ) ജൂതരെ വിളിപ്പിച്ചു. അബ്ദുല്ലഹിബ്നു സലാം വീടിന്നകത്ത് പ്രവേശിക്കുകയും ചെയ്തു. റസൂല്‍(സ) ചോദിച്ചു: 'അബ്ദുല്ലാഹിബ്നു സലാം നിങ്ങളുടെയിടയില്‍ എങ്ങനെയാണ്?' 'ഞങ്ങളില്‍ ഏറ്റം അറിവുള്ളവന്‍, ഏറ്റം ശ്രേഷ്ഠന്‍, നേതാവ്, നേതാവിന്റെ പുത്രന്‍, ഉന്നതകുലന്‍.' അവര്‍ പറഞ്ഞു. റസൂല്‍(സ) ചോദിച്ചു: 'അബ്ദുല്ല ഇസ്ലാം ആശ്ളേഷിച്ചാലോ?' അവര്‍ പറഞ്ഞു: 'അല്ലാഹു അതില്‍നിന്ന് അദ്ദേഹത്തെ രക്ഷിക്കട്ടെ.' ഇത് രണ്ടോ മൂന്നോ തവണ ആവര്‍ത്തിച്ചു. അപ്പോള്‍ അബ്ദുല്ല അവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു. 'അശ്ഹദുഅന്‍ലാ ഇലാഹ ഇല്ലല്ലാഹ്, വഅശ്ഹദു അന്നമുഹമ്മദന്‍ റസൂലുല്ലാഹ്' അവരെല്ലാവരും കൂടി ഒച്ചവെച്ചു. ദുഷ്ടന്‍! ദുഷ്ടന്‍! ദുഷ്ടപുത്രന്‍!' എന്നിട്ടദ്ദേഹത്തിന്റെ നേരെ ചാടിവീഴുകയും ചെയ്തു. മറ്റൊരു നിവേദനമനുസരിച്ച്, അബ്ദുല്ല അവരോട് പറഞ്ഞു: ജൂതരേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനില്ലാത്ത അവന്‍ തന്നെ സത്യം! നിങ്ങള്‍ക്കറിയാമല്ലൊ അദ്ദേഹം ദൈവദൂതനാണെന്നും സത്യവുമായാണ് അദ്ദേഹം ആഗതനായിട്ടുള്ളതെന്നും.' അവര്‍ പറഞ്ഞു: 'നീ കളവാണ് പറഞ്ഞത്.
മദീനയില്‍ പ്രവേശിച്ച ആദ്യനാളുകളില്‍ത്തന്നെ റസൂല്‍(സ)ക്ക് ജൂതരില്‍നിന്ന് കിട്ടിയ അനുഭവമാണിത്.

ഇതത്രയും ആഭ്യന്തര പ്രശ്നങ്ങളായിരുന്നു. എന്നാല്‍ വൈദേശിക പ്രശ്നമെന്ന നിലയ്ക്ക് ഇസ്ലാമിന്റെ ബദ്ധവൈരികളും ശത്രുക്കളുമായിരുന്ന ക്വുറൈശികളുടെ ശത്രുതയായിരുന്നു. ഇത് കഴിഞ്ഞ പത്തുവര്‍ഷം മുസ്ലിംകള്‍ അവരുടെ കൈക്കീഴിലായിരുന്ന സമയത്ത് അനുഭവിച്ചതാണ്. തുല്യതയില്ലാത്ത പീഡനങ്ങളും മര്‍ദനങ്ങളും അഴിച്ചുവിടുകയും എല്ലാം ഭയന്ന് നാടുവിട്ടോടിയ മുസ്ലിംകളുടെ സ്വത്ത് കയ്യടക്കിവെക്കുകയും ദമ്പതികളെ വേര്‍പിരിക്കുകയും പ്രവാചകന് നേരെ വധശ്രമം നടത്തുകയും എല്ലാം കഴിഞ്ഞ് അഞ്ഞൂറ് കിലോമീറ്റര്‍ അകലെയുള്ള മദീനയില്‍ അഭയം തേടിയെത്തിയപ്പോള്‍, തങ്ങളുടെ മത-രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഉപദ്വീപിലെ ഇതര ഗോത്രങ്ങളെയും ബഹുദൈവാരാധകരെയും മദീനയ്ക്ക് നേരെ തിരിച്ചുവിട്ട് മദീനയെ ഒരു ഉപരോധമേഖലയാക്കി മാറ്റുകയും ചെയ്തു. ദിനംപ്രതി അഭയാര്‍ഥികള്‍ കടന്നുവന്നിരുന്ന മദീനയിലേക്ക് പുറംനാടുകളില്‍നിന്ന് വിഭവങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടാതായി. അറേബ്യയില്‍ ഈ അതിക്രമകാരികള്‍ക്കും ഈ അഭയാര്‍ഥികള്‍ക്കുമിടയില്‍ ഒരു യുദ്ധസാഹചര്യം നിലവില്‍വന്നു. ഈ അതിക്രമകാരികള്‍ തങ്ങളുടെ സ്വത്ത് കയ്യടക്കിയതുപോലെയും പ്രതികാരനടപടികള്‍ എടുത്തതുപോലെയും തിരിച്ചും പ്രതികാരം സ്വീകരിക്കാനും സ്വത്ത് വസൂലാക്കാനും തികച്ചും അര്‍ഹതയുള്ളവരാണ് മുസ്ലിംകള്‍. അല്ലാത്തപക്ഷം, ഇനിയുമിവര്‍ നാടുകടത്തപ്പെടുകയും പിഴുതെറിയപ്പെടുകയും ചെയ്യും.

ഒരു മാര്‍ഗദര്‍ശിയും നേതാവുമെന്ന നിലയില്‍ ഇതെല്ലാമായിരുന്നു മദീനയിലെ ആഗമനഘട്ടത്തില്‍ പ്രവാചകന്‍ അഭിമുഖീകരിച്ചിരുന്ന പ്രശ്നം.


റസൂല്‍(സ) തന്റെ സന്ദേശപ്രബോധനത്തിന്റെയും നേതൃത്വത്തിന്റെയും സാധ്യത പൂര്‍ണമായും ഈ രംഗത്ത് നിര്‍വഹിച്ചു. ഇവയില്‍ ഓരോ വിഭാഗത്തിനും അര്‍ഹമായ കാരുണ്യവും കാര്‍ക്കശ്യവും ഒരുപോലെ നല്കി. പക്ഷെ, കാരുണ്യമായിരുന്നു മികച്ചുനിന്നിരുന്നത്. അങ്ങനെ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നിയന്ത്രണാധികാരം പൂര്‍ണമായി ഇസ്ലാമിന്റെ കരങ്ങളില്‍ അര്‍പ്പിതമായി.

നബി(സ്വ) മദീനയുടെ തെരുവീഥിയിലൂടെ

സാലിം ബിന്‍ ഔഫ്കാരുടെ താഴ്വരയിലുണ്ടാ യിരുന്ന പള്ളിയില്‍ വെച്ച് ജുമുഅ നമസ്കാരം നിര്‍വഹിച്ച ശേഷം നബിതിരുമേനി മദീനയില്‍ പ്രവേശിച്ചു. അന്നുമുതല്‍ യസ് രിബ് മദീനത്തുര്‍ റസൂല്‍ (ദൈവദൂതരുടെ പട്ടണം) ആയിമാറി.മദീനാവാസികളുടെ ചരിത്രത്തിലെ അനര്‍ഘ നിമിഷങ്ങളായിരുന്നു അത്. വീടുകളും തെരുവീഥികളും തക്ബീറുകളാലും സ്തുതിവാക്യങ്ങളാലും ശബ്ദമുഖരിതമായി. അന്‍സാരി പെണ്‍കുട്ടികള്‍ ആഹ്ളാദാവേശത്താല്‍ പാടി.
"അല്‍വദാഅ് മലയിടുക്കുകളിലൂടെയതാ ഞങ്ങള്‍ക്ക് മീതെ പൌര്‍ണമി ഉദയം ചെയ്തിരുക്കുന്നു! അല്ലാഹുവിലേക്കുള്ള വിളിയാളം നിലക്കാത്ത കാലമത്രയും ഞങ്ങളിതിന് നന്ദികാണിക്കാന്‍ ബാധ്യസ്ഥരത്രെ! ഞങ്ങളിലേക്ക് നിയുക്തരായവരേ! അങ്ങയുടെ കല്പനകള്‍ അനുസരിക്കപ്പെടുന്നതാണ്.!!''

ഏറെ സമ്പന്നരല്ലാതിരുന്നിട്ടും അന്‍സ്വാറുകള്‍ ഓരോരുത്തരും പ്രവാചകന്‍ തന്റെ അതിഥിയായെങ്കില്‍ എന്നാഗ്രഹിച്ചു. ഒട്ടകം അന്‍സ്വാറുകളുടെ കൊച്ചുവീടുകള്‍ക്കിടയിലൂടെ അടിവെച്ചുനീങ്ങിയപ്പോള്‍ ഓരോ വീട്ടുകാരും അതിന്റെ കടിഞ്ഞാണ്‍ പിടിച്ചുവലിച്ചുകൊണ്‍് പറഞ്ഞു. "ഞങ്ങള്‍ അഭയവും സംരക്ഷണവും നല്കാം. ഞങ്ങളുടെ കൂടെ താമസിക്കണം'' അതെല്ലാം അവിടുന്ന് സ്നേഹപൂര്‍വ്വം നിരസിച്ചു. അവിടുന്ന് പറഞ്ഞു: "ഒട്ടകത്തെ വിട്ടേക്കൂ. അതിന് കല്പന ലഭിച്ചിട്ടുണ്ട് '' ഒട്ടകം പിന്നേയും മുന്നോട്ടു നീങ്ങി . അത് ഇന്ന് മദീനാ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തെത്തിയപ്പോള്‍ മുട്ടുകുത്തി. അവിടെ റസൂല്‍(സ) ഇറങ്ങിയില്ല. ഒട്ടകം എഴുന്നേറ്റു വീണ്ടും അല്പം മുന്നോട്ടു നീങ്ങി തിരിഞ്ഞു ആദ്യത്തെസ്ഥലത്ത് മുട്ടുകുത്തി. അപ്പോള്‍ റസൂല്‍(സ) താഴേയിറങ്ങി. ഇത് നബി(സ)യുടെ അമ്മാവന്‍ നജ്ജാര്‍ ഗോത്രക്കാരുടെ സ്ഥലമായിരുന്നു. അല്ലാഹുവിന്റെ വിധിയനുസരിച്ച് തന്റെ അമ്മാവന്മാരുടെ സ്ഥലംതന്നെ തെരെഞ്ഞെടുത്തതില്‍ അവിടുന്ന് അതിയായി സന്തോഷിച്ചു. അന്‍സ്വാറുകള്‍ ഓരോരുത്തരും നബിതിരുമേനിയെ തങ്ങളുടെ കൊച്ചുവീടുകളിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്തുകൊണ്ടിരുന്നു. നബി(സ) 'ആരുടെ വീടാണ് ഏറ്റം അടുത്തുള്ളത്?. എന്നന്വേഷിച്ചപ്പോള്‍ അബൂഅയ്യൂബ് അല്‍അന്‍സ്വാരി പറഞ്ഞു: "എന്റേത് ദൈവദൂതരേ! ഇതാണ് എന്‍റെ വീട്. ഇതാണ് വാതില്‍ '' എന്നാല്‍ ചെന്ന് സ്ഥലം ശരിയാക്കൂ.

രണ്ടു നിലയുള്ള വീടായിരുന്നു അത്.അദ്ദേഹം നബി(സ്വ)യോട് ചോദിച്ചു:നബിയെ അങ്ങ് മുകളിലെ നിലയാണോ താഴത്തെ നിലയാണോ ഇഷ്ടപ്പെടുന്നത്?അങ്ങയുടെ മുകളില്‍ താമസിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു.അപ്പോള്‍ നബി(സ്വ):എനിക്കും എന്നെ സന്ദര്‍ശിക്കുന്നവര്‍ക്കും സൗകര്യം താഴത്തെ നിലയാണ്.അത് കാരണം അബൂ അയ്യൂബ് (റ)മുകളില്‍ തന്നെ താമസിച്ചു,പക്ഷെ മുകളിലേക്ക് കയറുമ്പോള്‍ നബിക്ക് ബുദ്ധിമുട്ടാകുമെന്നു കരുതി വളരെ പതുക്കെയാണ് കയറിയിരുന്നത്.നബിയുടെ റൂമിലേക്ക്‌ വെള്ളം ആകുമോ എന്ന് പേടിച്ചു മുകളില്‍ ഒരു തുള്ളി വെള്ളം പോലും പോകാതെ ശ്രദ്ധിക്കുമായിരുന്നു.
നബിയുടെ ഒട്ടകം മുട്ട് കുത്തിയ സ്ഥലം ബനൂ നാജ്ജാറിലെ സഹ്ല്‍ ,സുഹൈല്‍ എന്നീ രണ്ടു അനാഥകളുടെതായിരുന്നു.പള്ളിയുണ്ടാക്കാന്‍ വേണ്ടി ആ സ്ഥലം വില്‍ക്കുന്നതിനെ കുറിച്ച് നബി(സ്വ)അവരോട് ചോദിച്ചു:അപ്പോള്‍ അവര്‍ പറഞ്ഞു:ഞങ്ങള്‍ അത് ദാനമായി തരാം.എന്നാല്‍ നബി(സ്വ)അത് സമ്മതിച്ചില്ല.പത്തു ദീനാര്‍ സ്വര്‍ണത്തിന് പകരമായി അത് വാങ്ങി.പത്തു ദീനാര്‍ അബൂ ബകര്‍ (റ)ആണ് കൊടുത്തത്.പിന്നീട് അവിടെ പള്ളി നിര്‍മിച്ചു.
ശേഷം മക്കയില്‍ ഉള്ള തന്‍റെ കുടുംബക്കാരെ കൊണ്ട് വരാനായി സൈദ്‌ ബിന്‍ ഹാരിസയെയും അബൂ റാഫിഇനെയും
അബ്ദുല്ലാ ബിന്‍ ഉറൈഖിത്വ് അല്ലൈഥിയെ വഴികാട്ടിയായും പറഞ്ഞയച്ചു.പ്രവാചക പത്നി സൌദയും മക്കളായ ഉമ്മുകുത്സുവും സൈദിന്റെ പുത്രന്‍ ഉസാമയും ഉമ്മുഐമനും എത്തിച്ചേര്‍ന്നു. ഇവരുടെ കൂടെ അബൂബക്കറിന്റെ കുടുംബത്തേയും കൂട്ടി പുത്രന്‍ അബ്ദുല്ലയുമുണ്ടയിരുന്നു. കൂടെ ആയിശയും. പ്രവാചകപുത്രി സൈനബ് ഭര്‍ത്താവ് അബുല്‍ ആസിന്റെ അരികെത്തന്നെ അവശേഷിച്ചു. അബുല്‍ആസ് അന്ന് മുസ്ലിമല്ലാത്തത് കാരണം അവരെ വിട്ടില്ല. പിന്നീട് ബദ്ര്‍ യുദ്ധത്തിന് ശേഷമാണ് അവര്‍ മദീനയിലേക്ക് ഹിജ്റ പോയത്.സുബൈര്‍ ബിന്‍ അവ്വാമിന്റെ ഭാര്യ അസ്മായും ഈ സംഘത്തില്‍ ഉണ്ടായിരുന്നു.അസ്മാ അപ്പോള്‍ അബ്ദുല്ലാഹി ബിന്‍ സുബൈറിനെ ഗര്‍ഭം ചുമന്നിരുന്നു.മുഹാജിറുകളില്‍ നിന്ന് ആദ്യം ജനിച്ച കുഞ്ഞ് അബ്ദുല്ലാഹി ബിന്‍ സുബൈര്‍ ആയിരുന്നു.ആഇഷ മദീനയില്‍ എത്തി പിതാവിന്റെ കൂടെയാണ് ആദ്യം താമസിച്ചത്.നബി(സ്വ)അബൂ ബകര്‍ (റ) വീട്ടില്‍ വെച്ചാണ് ആദ്യമായി ആഇശയുമായി ബന്ധപ്പെടുന്നത്.പിന്നീട് പള്ളിയുടെ സമീപം ഉണ്ടാക്കിയ തന്‍റെ വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു.പള്ളിയുടെ സമീപത്തായി ഭാര്യ സൌദക്കും ആഇഷക്കും വെവ്വേറെ വീടുകള്‍ ഉണ്ടാക്കിയിരുന്നു.
മദീനയിലെത്തിയതോടെ പലര്‍ക്കും രോഗം പിടിപെട്ടു.ഇതിനെ തുടര്‍ന്ന് നബി(സ്വ)അല്ലാഹുവോട് പ്രാര്‍ഥിച്ചു."അല്ലാഹുവേ ശൈബ ബിന്‍ റബിഅ, ഉത്ബ ബിന്റബീഅ, ഉമയ്യബിന്‍ ഖലഫ് എന്നിവരെ, നീ ശപിക്കേണമെ, അവരാണല്ലോ ഈ സാംക്രമിക രോഗമുള്ള നാട്ടിലേക്ക് ഞങ്ങളെ നാടുകടത്തിയത്''

"അല്ലാഹുവേ! മക്ക ഞങ്ങള്‍ക്ക് പ്രിയങ്കരമായത് പോലെയോ അതിനപ്പുറമോ മദീനയും ഞങ്ങള്‍ക്ക് നീ പ്രിയപ്പെട്ടതാക്കണേ. മദീനയെ നീ സുഖക്ഷേമകരമാക്കുകയും അവിടുത്തെ ഭക്ഷണത്തില്‍ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. ഇവിടുത്തെ രോഗം നീ ജുഹ്ഫ മരുഭൂമിയിലേക്ക് നീക്കണേ'.പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. പാറിപ്പറന്ന മുടിയുമായി ഒരു കറുത്ത പെണ്ണ്, മദീനയില്‍ നിന്നും പുറപ്പെട്ട് ജൂഹ്ഫയിലെ മഹ്യഅയില്‍ ചെന്നിറങ്ങുന്നതായി അവിടുത്തേക്ക് സ്വപ്നദര്‍ശനമുണ്ടായി. മദീനയില്‍നിന്നും രോഗം ജൂഹുഫയിലേക്ക് മാറുന്നതിന്റെ സൂചനയായിരുന്നു അത്. ഇതോടെ പ്രവാസിമുസ്ലിംകളുടെ ആ വിഷമം തീര്‍ന്നു.

സല്‍മാനുല്‍ ഫാരിസി നബി(സ്വ)യെ കണ്ടു മുട്ടുന്നു

സത്യ മാര്‍ഗം തേടി അലഞ്ഞ സല്‍മാനുല്‍ ഫാരിസി (റ) നബി(സ്വ)യെ കണ്ടു മുട്ടുന്നതും ഇസ്ലാം സ്വീകരിക്കുന്നതും ഖുബാഇല്‍ വെച്ചായിരുന്നു.“സല്‍മാന്‍ എന്റെ കുടുംബാംഗം പോലെയാണ്.” നബി (സ്വ).സത്യം തേടി തീര്‍ഥയാത്ര നടത്തിയ ഒരു കഥയാണിത്. അല്ലാഹുവിനെ അന്വേഷിച്ചു കൊണ്ടുള്ള യാത്ര സല്‍മാന്‍ തന്നെ പറഞ്ഞു തുടങ്ങുന്നു:
‘ഞാന്‍ ഇസ്ഫഹാന്‍കാരനായ ഒരു പേര്‍ഷ്യന്‍ യുവാവായിരുന്നു. എന്റെ ഗ്രാമത്തിന് ജയ്യാന്‍ എന്നു പേര്‍. എന്റെ പിതാവ് ഗ്രാമത്തലവനായിരുന്നു. മഹാസമ്പന്നന്‍, അത്യുന്നതന്‍…ഞാന്‍ ജനിച്ചത് മുതല്‍ സര്‍വ്വരേക്കാളും അദ്ദേഹം എന്നെ ഇഷ്ടപ്പെട്ടുപോന്നു. ദിവസം ചെല്ലുന്തോറും എന്നോടുള്ള വാല്‍സല്യം കൂടിക്കൂടി വന്നു. അത് എന്നെ വീട്ടുതടങ്കലിലാക്കുന്ന സ്ഥിതി വരെയെത്തി… യുവതികളെ കാത്തുസൂക്ഷിക്കും പോലെ എന്നെയും പുറത്തു വിടാതെ സംരക്ഷിക്കുകയാണ്.
ഞാന്‍ അഗ്നിയാരാധകരുടെ മതത്തില്‍ പ്രാവീണ്യം നേടി. ഞങ്ങളുടെ ആരാധനാമൂര്‍ത്തിയായ അഗ്നിദേവന്റെ വിശ്വസ്ത പരിചാരകനായി നിയമിക്കപ്പെട്ടു. അവിടുത്തെ തീ നാളം രാപകല്‍ കെട്ടുപോകാതെ സംരക്ഷിക്കേണ്ട ചുമതല പൂര്‍ണ്ണമായും എനിക്കാണ്. എന്റെ പിതാവിന് കനത്ത വരുമാനം നേടിത്തരുന്ന ഒരു വലിയ ഭുസ്വത്തുണ്ടായിരുന്നു. അതിന്റെ കാര്യങ്ങള്‍ ക്കെല്ലാം അദ്ദേഹം തന്നെയായിരുന്നു മേല്‍നോട്ടം വഹിച്ചിരുന്നത്.
ഒരു ദിവസം., എന്റെ പിതാവിന് പോയിനോക്കാന്‍ സാധിക്കാത്തവിധം ജോലിത്തിരക്കുണ്ടയി. എന്നെ വിളിച്ചിട്ട് പിതാവ് പറഞ്ഞു: ‘മകനേ, ഇന്ന് തോട്ടത്തില്‍ പോകാന്‍ പറ്റാത്ത തിരക്കാണല്ലോ എനിക്ക്. അത്കൊണ്ട് എനിക്ക് പകരമായി ആ കൃത്യം നീ നിര്‍വ്വഹിക്കണം…’
ഞാന്‍ പുറപ്പെട്ടു… വഴിയില്‍ ഒരു കൃസ്ത്യന്‍ ചര്‍ച്ച് എന്റെ കാഴ്ചയില്‍പെട്ടു. അതില്‍ നിന്ന് പ്രാര്‍ഥനാസ്വരങ്ങള്‍ പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു. അത് എന്റെ ശ്രദ്ധയാകര്‍ഷിച്ചു.
കൃസ്ത്യാനികളെ കുറിച്ചോ ഇതര മതവിശ്വാസികളെ കുറിച്ചോ എനിക്കറിവുണ്ടായിരുന്നില്ല. നീണ്ടകാലം ജനസമ്പര്‍ക്കമില്ലാതെ വീട്ടുതടങ്കലിലായിരുന്നല്ലോ ഞാന്‍… ഞാന്‍ ചര്‍ച്ചിനുള്ളില്‍ പ്രവേശിച്ചു. അവരുടെ കര്‍മ്മങ്ങള്‍ നേരില്‍ കാണുകയാണ് ലക്ഷ്യം.
ഞാന്‍ എല്ലാം സാകൂതം വീക്ഷിച്ചു. അവരുടെ പ്രാര്‍ഥന എന്നെ ഹഠാദാകര്‍ഷിച്ചു. എനിക്ക് കൃസ്തുമതത്തോട് കടുത്ത ആഭിമുഖ്യം തോന്നി. ഞാന്‍ ചിന്തിച്ചു. ‘ദൈവമാണ് സത്യം… ഞങ്ങളുടെ വിശ്വാസാചാരങ്ങളെക്കാള്‍ ഉത്തമമാണിത്.’
പിതാവിന്റെ സ്വത്ത് നോക്കാന്‍ പോകാതെ സൂര്യാസ്തമയം വരെ ഞാനവിടെ തന്നെ ചെലവഴിച്ചു. ഞാനവരോട് ചോദിച്ചു: ‘നിങ്ങളുടെ മതത്തിന്റെ അടിസ്ഥാനം എന്താണ്…? നിങ്ങളില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കാനും പ്രാര്‍ഥനയില്‍ പങ്ക് കൊള്ളാ നും എനിക്ക് താല്‍പര്യമുണ്ട്…’
അദ്ദേഹം സമ്മതിച്ചു. ഞാനവിടെ സേവകനായി. എന്നാല്‍ അധികം കഴിയും മുമ്പ് എനിക്ക് പിടികിട്ടി, അയാള്‍ കള്ളസന്യാസിയാണെന്ന്. കാരണം ജനങ്ങളോട് ദാനധര്‍മ്മങ്ങളുടെ ഗുണഗണങ്ങള്‍ പ്രസംഗിക്കുകയും അവരുടെ ദൈവമാര്‍ഗ്ഗത്തില്‍ ചെലവഴിക്കുന്ന കാശ് സ്വന്തം കീശയിലാക്കുകയും ചെയ്യുന്നയാളായിരുന്നു അയാള്‍. സാധുക്കള്‍ക്ക് നല്‍കേണ്ട ഈ സ്വത്ത് കൊണ്ട് അയാള്‍ സമ്പന്നനായി. ഏഴ് വലിയ പാത്രങ്ങള്‍ നിറയെ സ്വര്‍ണ്ണം അയാള്‍ സ്വരൂപിച്ചു.
ഞാന്‍ അദ്ദേഹത്തെ വല്ലാതെ വെറുത്തു. അധികം കഴിയും മുമ്പ് അയാള്‍ മരിച്ചു. കൃസ്തീയരെല്ലാം ശവസംസ്കാരത്തിനായി എത്തിച്ചേര്‍ന്നു. ആ സമയം ഞാനവരോട് പറഞ്ഞു:
‘ഈ മനുഷ്യന്‍ വാസ്തവത്തില്‍ മഹാമോശക്കാരനായിരുന്നു. ജനങ്ങളോട് ദാനധര്‍മ്മങ്ങളെക്കുറിച്ച് അയാള്‍ വാതോരാതെ ഉപദേശിക്കും. അത് കേട്ട് നിങ്ങള്‍ നല്‍കുന്ന സം ഭാവനകള്‍ അയാള്‍ സ്വന്തം സ്വത്താക്കി വെക്കുകയും ചെയ്യും. സാധുക്കള്‍ക്ക് ഒരു ചില്ലിക്കാശ് പോലും അയാള്‍ കൊടുത്തിട്ടില്ല.’ ആളുകള്‍ ചോദിച്ചു: ‘അത് നീ എങ്ങനെയറിഞ്ഞു?!’ ‘അയാളുടെ സമ്പത്ത് ഞാന്‍ കാണിച്ചു തരാം’
ഞാന്‍ സ്ഥലം കാണിച്ചു കൊടുത്തു. വെള്ളിയും സ്വര്‍ണ്ണവും നിറച്ച ഏഴ് വന്‍പാത്രങ്ങള്‍ കിട്ടി. അവര്‍ ആക്രോശിച്ചു. ‘ഇയാളെ സംസ്കരിക്കുന്ന പ്രശ്നമേയില്ല…!’അവര്‍ ശവം കുരിശില്‍ കെട്ടി കല്ലെറിഞ്ഞ് ചിന്നഭിന്നമാക്കി. അയാളുടെ സ്ഥാനത്ത് മ റ്റൊരു പുരോഹിതന്‍ ഉടന്‍ തന്നെ അവരോധിതനായി. അദ്ദേഹം മഹാനായ ഒരു പ്രപഞ്ചത്യാഗിയും പാരത്രികചിന്തയില്‍ മുഴുകിയ ആളുമായിരുന്നു. രാപകല്‍ ഭേദമന്യേ അദ്ദേ ഹം ആരാധനയില്‍ തന്നെ.ഞാന്‍ അയാളെ അത്യധികം സ്നേഹിച്ചു. നീണ്ടകാലം അദ്ദേഹത്തിന്റെ കൂടെ ഞാന്‍ വസിച്ചു… അവസാനം, മരണവക്രത്തിലെത്തിയ സമയം ഞാനദ്ദേഹത്തോട് ചോദിച്ചു: ‘നിങ്ങളുടെ കാലശേഷം ഞാനാരെയാണ് അനുകരിക്കേണ്ടത്.’അദ്ദേഹം പറഞ്ഞു: ‘കുഞ്ഞേ…എന്റെ ജീവിതരീതിയില്‍ തന്നെ ജീവിക്കുന്ന ഒരാളെ മാ ത്രമേ ഞാന്‍ അിറയൂ. മൌസ്വില്‍ എന്ന സ്ഥലത്താണയാളുടെ വാസം. വേദഗ്രന്ഥമായ ബൈബിളിലെ സന്ദേശങ്ങളൊന്നും മാറ്റിത്തിരുത്താതെ ജീവിതത്തില്‍ പകര്‍ത്തുന്നയാളാണവര്‍. അത്കൊണ്ട് നീ അങ്ങോട്ട് പൊയ്ക്കൊള്ളുക…!’
പിന്നീട് ഞാന്‍ മൌസ്വില്‍ നാട്ടിലേക്ക് യാത്രയായി. നിര്‍ദ്ദിഷ്ട വ്യക്തിയുമായി സന്ധിച്ചു. അവിടെ വരാനുണ്ടായ എല്ലാ കാരണങ്ങളും കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നീ ഇവിടെ താമസിക്കുക.’ ഞാന്‍ അവിടുത്തെ അന്തേവാസിയായി…അവരുടെ ജീവിതരീതി എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.അധികം കഴിയും മുമ്പ് തന്നെ അലംഘനീയമായ മരണം അയാളെ തേടിയെത്തി. തത്സമയം ഞാന്‍ പറഞ്ഞു:
‘അല്ലാഹുവിന്റെ വിധിയിതാ എത്തിയിരിക്കുകയാണല്ലോ… എന്റെ അവസ്ഥകളെല്ലാം നിങ്ങള്‍ക്കറിയുകയും ചെയ്യാം. ഇനി ഞാന്‍ ആരുമായാണ് ബന്ധപ്പെടേണ്ടതെന്ന് പറഞ്ഞുതന്നാലും…’
അദ്ദേഹം പറഞ്ഞു: ‘മകനേ…! നാം ജീവിച്ചപോലെ ജീവിതം നയിച്ച ഒരാള്‍ ‘നസ്സീബീന്‍’ എന്ന സ്ഥലത്തുണ്ട്. നീയങ്ങോട്ട് പൊയ്ക്കൊള്ളുക…’
അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഞാന്‍ ആ സാത്വികനെ തേടി പുറപ്പെട്ടു. അവരുമായി സന്ധിച്ച ശേഷം ഞാന്‍ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞുകൊടുത്തു. എന്നോട് എന്റെ ഗുരു കല്‍പിച്ചതും അവരെ ധരിപ്പിച്ചു. അദ്ദേഹം അവിടെ താമസിക്കാന്‍ എന്നോട് ആവശ്യപ്പെട്ട പ്രകാരം ഞാനവിടെ താമസിച്ചു തുടങ്ങി. അദ്ദേഹവും സത്യസന്ധനായിരുന്നു. ഞാന്‍ ബന്ധപ്പെട്ട് അധികം കഴിയും മുമ്പ് അവര്‍ക്കും മരണമെത്തി. മരണാസന്നനായ അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു:
‘ഞാന്‍ എന്തുദ്ദേശിച്ചാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് അങ്ങേക്കറിയാമല്ലോ…. ആ ലക്ഷ്യപ്രാപ്തിക്കായി ഇനി ഞാനാരെയാണ് സമീപിക്കേണ്ടത്….?’
അവരുടെ പ്രതികരണം. ‘കുട്ടീ.. നമ്മെപ്പോലെ ജീവിക്കുന്ന ഒരേയൊരാളെ ഇനി ഭൂമുഖത്ത് ശേഷിക്കുന്നുള്ളൂ. അദ്ദേഹം തുര്‍ക്കിയിലെ അമ്മൂരിയ്യഃയിലാണ്. അവരുമായി ബന്ധപ്പെടുക…!’ ഞാന്‍ അമ്മൂരിയ്യഃയിലേക്ക് യാത്രയായി…പുരോഹിതനെ കാണുകയും ആഗമനോദ്ദേശ്യം അറിയിക്കുകയും ചെയ്തു.
അദ്ദേഹം പ്രതികരിച്ചു. ‘നീ ഇവിടെ താമസിച്ചുകൊള്ളുക.’
അദ്ദേഹവും എന്റെ പൂര്‍വ്വഗുരുക്കളെപ്പോലെ തന്നെ നിഷ്കാമ കര്‍മ്മിയായിരുന്നു. അ വര്‍ എന്നെ അദ്ധ്വാനിക്കാന്‍ പരിശീലിപ്പിച്ചു. ഞാന്‍ കുറെ പശുക്കളുടെയും ഒരാട്ടിന്‍പറ്റത്തിന്റെയും ഉടമയായിത്തിര്‍ന്നു. നീണ്ട കാലത്തിന് ശേഷം അദ്ദേഹവും അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കേണ്ട സമയം വന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘ഇനി ഞാനെന്തു ചെയ്യണം…?’
അദ്ദേഹം പറഞ്ഞു: ‘മകനേ… ഇനി സംശുദ്ധമായ ജീവിതം നയിക്കുന്ന ഒരാളും ഭൂമിയിലുള്ളതായി എനിക്കറിയില്ല. പക്ഷേ…,അറബികളുടെ നാട്ടില്‍ ഒരു പ്രവാചകന്‍ വരാന്‍ സമയമടുത്തിരിക്കുന്നു. ഇബ്രാഹീം നബിയുടെ മതം തന്നെയാണ് അവരുടെ മതം… പിന്നീട് അദ്ദേഹം സ്വന്തം നാടുപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് ഹിജ്റഃ പോവും. ഈന്തപ്പനകളുടെ നാടാണത്. പാറക്കൂട്ടങ്ങളുള്ള ഭൂപ്രദേശം…അവര്‍ക്കുള്ള ചില വ്യക്തമായ അടയാളങ്ങള്‍ ഞാന്‍ പറഞ്ഞുതരാം.
  • ഒന്ന്: അഗതികള്‍ക്ക് നല്‍കുന്ന ദാനധര്‍മ്മങ്ങള്‍, സ്വദഖഃ അദ്ദേഹം സ്വീകരിക്കുകയില്ല.
  • രണ്ട്: ബഹുമാനാര്‍ഥം നല്‍കുന്ന വസ്തുക്കള്‍(ഹദിയ്യഃ) സ്വീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യും.
  • മൂന്ന്: അവരുടെ രണ്ട് ചുമലുകള്‍ക്കിടയില്‍ പ്രവാചകത്വ മുദ്രയുണ്ടായിരിക്കും. നിനക്ക് ആ നാട് കണ്ടുപിടിക്കാന്‍ കഴിയുമെങ്കില്‍ പൊയ്ക്കൊള്ളുക..’ അദ്ദേഹം പറഞ്ഞു നി ര്‍ത്തി.
ആ നല്ല മനുഷ്യന്‍ മരണപ്പെട്ട ശേഷവും ഞാന്‍ അമ്മൂരിയ്യയില്‍ തന്നെ താമസിച്ചു. ആ യിടക്ക് അതുവഴി ഒരു കച്ചവട സംഘം വന്നു. കല്‍ബ് ഗോത്രക്കാരായ അറബികളായിരുന്നു അവര്‍.ഞാന്‍ പറഞ്ഞു: ‘നിങ്ങളുടെ രാജ്യത്തേക്ക് എന്നെ കൊണ്ട് പോയാല്‍ എന്റെ പശുക്കളും ആട്ടിന്‍പറ്റവും നിങ്ങള്‍ക്ക് നല്‍കാം…’ അവര്‍ സമ്മതിച്ചു. ഞാന്‍ വാക്ക് പാലിച്ചു. എന്റെ സ്വത്തുക്കള്‍ ഞാനവര്‍ക്ക് നല്‍കി. ഞങ്ങള്‍ യാത്രയായി…

മദീനയുടെയും ശാമിന്റെയും ഇടയിലുള്ള ഒരു സ്ഥലം. വാദില്‍ഖുറാ, അവിടെ വെച്ച് അവര്‍ എന്നെ വഞ്ചിച്ച് ഒരു ജൂതന് വിറ്റു. ഞാനയാളുടെ പരിചാരകനായി കഴിഞ്ഞുകൂ ടേണ്ടി വന്നു. കുറച്ച് കാലങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ പിതൃവ്യപുത്രന്‍ സൌഹൃദ സന്ദര്‍ശനാര്‍ഥം അവിടെയെത്തി. ബനൂഖുറൈളക്കാരനായിരുന്നു അയാള്‍. അദ്ദേഹം എന്നെ വില കൊടുത്തു വാങ്ങി. ഞാനയാളുടെ കൂടെ യസ്രിബിലെത്തി.(മദീനയുടെ പഴയ പേര്‍) എന്റെ ഗുരു പറഞ്ഞുതന്നിരുന്ന ഈത്തപ്പനകളും മറ്റു വിശേഷണങ്ങളുമെല്ലാം ഞാനവിടെ കണ്ടു. സത്യപ്രവാചകനെ കാത്ത് ഞാനവിടെ താമസിച്ചു.അതേസമയം നബി(സ്വ) മക്കയില്‍ ഇസ്ലാമിക പ്രബോധനം നടത്തുന്നുണ്ടായിരുന്നു. പക്ഷേ…, അടിമച്ചങ്ങലയില്‍ ബന്ധിതനായ ഞാനതൊന്നും അറിഞ്ഞതേയില്ല.

അധികം കഴിഞ്ഞില്ല. നബി(സ്വ) മദീനയിലേക്ക് വന്നു.ഒരു ദിവസം.. യജമാനന്റെ ഈത്തപ്പനത്തോട്ടത്തില്‍ ജോലി ചെയ്യുകയാണ് ഞാന്‍. യജമാനന്‍ താഴെ ഇരിക്കുന്നുണ്ട്. തത്സമയം അയാളുടെ ഒരു പിതൃവ്യപുത്രന്‍ വന്ന് പറ ഞ്ഞു:‘കേട്ടില്ലേ… ഔസും ഖസ്റജും എല്ലാം ഖുബാഇല്‍ തമ്പടിച്ചിരിക്കുകയാണ്. അവിടെ ഒരു മക്കാ നിവാസി എത്തിയിരിക്കുന്നു. നബിയാണെന്നാണയാളുടെ വാദം, വിഢ്ഢികള്‍..!’ആ വാക്കുകള്‍ എന്റെ കര്‍ണ്ണപുടങ്ങളില്‍ തട്ടി പ്രകമ്പനം കൊണ്ടു. എന്റെ ശരീരത്തിനാകെ വിറയല്‍ ബാധിച്ച പോലെ….ഈത്തപ്പനയുടെ ഉച്ചിയില്‍ നിന്ന് യജമനന്റെ തലയിലേക്ക് നിലം പതിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. ഒട്ടും സമയം കളയാതെ ഞാന്‍ ഒരുവിദം ചാടിയിറങ്ങി. ഞാന്‍ ആഗതനോട് ചോദിച്ചു:‘എന്താണ് നിങ്ങള്‍ പറഞ്ഞത്…!’എന്റെ ബദ്ധപ്പാട് കണ്ട് ദേഷ്യപ്പെട്ട യജമാനന്‍ എന്നെ ശക്തിയായി പ്രഹരിച്ചു…അയാള്‍ പറഞ്ഞു: ‘നിനക്കെന്താണടോ ഇതില്‍ കാര്യം…? പോയി നിന്റെ ജോലി ചെയ്യ്….!’

അന്ന് വൈകുന്നേരം ശേഖരിച്ചു വെച്ചിരുന്ന കാരക്കയുമെടുത്ത് ഞാന്‍ ദൈവദൂതനെയും തേടി പുറപ്പെട്ടു. നബിയെ കണ്ടു ഞാന്‍ പറഞ്ഞു:

‘നിങ്ങള്‍ ഒരു നല്ല മനുഷ്യനാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങളോട് ബന്ധപ്പെട്ട് ദരിദ്ര രായ കുറെ ആളുകളുമുണ്ടല്ലോ…. ഇത് ഞാന്‍ അഗതികള്‍ക്ക് ദാനം (സ്വദഖഃ) ചെയ്യാനായി നീക്കിവെച്ചിരുന്നതാണ്… അത് നല്‍കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ നിങ്ങളാണെന്ന് ഞാന്‍ മനസ്സലാക്കുന്നു….’ ഞാന്‍ അത് അദ്ദേഹത്തിന്റെ അടുത്തേക്ക് നീക്കിവെച്ചു കൊടുത്തു.അദ്ദേഹം അടുത്തുള്ളവരോടായി പറഞ്ഞു: ‘കഴിച്ചോളൂ…’

അദ്ദേഹം അത് തൊട്ടതേയില്ല. അത് ശ്രദ്ധിച്ച ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി. ഗുരു പറഞ്ഞിരുന്ന മൂന്ന് അടയാളങ്ങളില്‍ നിന്നൊന്ന് പുലര്‍ന്നിരിക്കുന്നു. പ്രവാചകന്‍ സ്വദഖഃ ഭക്ഷിക്കുകയില്ല.. ഞാന്‍ തിരിച്ചു നടന്നു. കുറച്ച് കൂടി ഈത്തപ്പഴം സംഘടിപ്പിക്കണം. ഇനിയും ചില കാര്യങ്ങള്‍ കൂടി തെളിയിക്കപ്പെടേണ്ടതുണ്ടല്ലോ.

ഇതിനിടെ നബി(സ്വ) ഖുബാഇല്‍ നിന്ന് മദീനയിലേക്ക് മാറിത്താമസിച്ചു. തയ്യാറാക്കി വെച്ചിരുന്ന ഈത്തപ്പഴവുമായി ഞാന്‍ അവരുടെയടുത്തേക്ക് യാത്രയായി. അവിടെ ചെന്ന് ഞാന്‍ പറഞ്ഞു.

‘അവിടുന്ന് സ്വദഖഃ ഭക്ഷിക്കില്ലെന്നറിഞ്ഞു. ഇതങ്ങയുടെ ബഹുമാനാര്‍ഥം കൊണ്ടുവന്നതാണ് സ്വീകരിച്ചാലും…!; നബിയത് സ്വീകരിക്കുകയും അനുചരരോടൊപ്പം ഭക്ഷിക്കുകയും ചെയ്തു. ഞാന്‍ ആത്മഗതം ചെയ്തു. ഇതാ രണ്ടാമത്തേത്…!!

മറ്റൊരു ദിവസം ഞാന്‍ നബിയുടെ അടുത്തു ചെന്നു. ജന്നത്തുല്‍ബഖീഇല്‍ ഒരു സ്വഹാബിയെ മറവ് ചെയ്യുന്ന ചടങ്ങിലായിരുന്നു അവര്‍. രണ്ട് ഷാളുകള്‍ കൊണ്ട് ശരീരം മറച്ചിട്ടുണ്ട്. അഭിവാദ്യം ചെയ്തശേഷം ഞാന്‍ അവരെ ഒന്നു വലം വെച്ചു. പ്രവാചകത്വമുദ്ര ചുമലിലുണ്ടോ എന്ന് നോക്കണം.

ഉദ്ദേശ്യം മനസ്സിലാക്കിയ അവര്‍ ഷാള്‍ ചുമലില്‍ നിന്ന് നീക്കം ചെയ്തു. ഞാന്‍ നല്ലവ ണ്ണം നോക്കി. അപ്പോഴതാ ആ ശ്രേഷ്ടമായ ചുമലില്‍ ഖാത്തമുന്നുബുവ്വത്ത്(പ്രവാചകത്വമുദ്ര) വ്യക്തമായി കിടക്കുന്നു. ഞാന്‍ അവരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. എനിക്ക് സ്വയം നിയന്ത്രിക്കാനായില്ല. കൊച്ചുകുഞ്ഞിനെപ്പോലെ തേങ്ങിതേങ്ങിക്കരഞ്ഞു കൊണ്ട് ആ മുദ്രയില്‍ ഞാന്‍ തുരുതുരെ ചുംബിച്ചു

അവിടുന്നു ചോദിച്ചു:’എന്താ…! നിങ്ങള്‍ക്കെന്തുപറ്റി?’

ഞാനെന്റെ മുഴുചരിത്രവും അവരെ കേള്‍പ്പിച്ചു. എല്ലാം കേട്ടപ്പോള്‍ അവര്‍ക്ക് വലിയ കൌതുകം തോന്നി. തന്റെ അനുചരര്‍ക്കെല്ലാം അതു കേള്‍പ്പിച്ചു കൊടുക്കാന്‍ അവിടുന്നു താല്‍പര്യപ്പെട്ടു. ഞാന്‍ എല്ലാം അവര്‍ക്ക് വിശദീകരിച്ചു കൊടുത്തു. കേട്ടവരെല്ലാം ഏറെ അല്‍ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തു.

മദീനയിലേക്ക് പ്രവേശിക്കുന്നു

റസൂല്‍(സ) മക്കയില്‍ നിന്ന് പുറപ്പെട്ട വിവരം ലഭിച്ച അന്ന് മുതല്‍ എന്നും കാലത്ത് മദീനാ മുസ്ലിംകള്‍ പുറത്ത് വന്ന് പ്രതീക്ഷിച്ചിരിക്കുകയും മധ്യാഹ്നത്തോടെ ചൂട് കഠിനമാകുമ്പോള്‍ തിരിച്ചുപോവുകയും ചെയ്യുമായിരുന്നു. ഇവ്വിധം ദിവസങ്ങള്‍ നീണ്ടു പോയി. ഇതിനിടെ ഒരു ജൂതന്‍ എന്തോ കാര്യങ്ങള്‍ക്ക് വേണ്ടി തന്റെ കോട്ടക്ക് മുകളില്‍ കേറിയപ്പോള്‍ അകലെ വെള്ളയണിഞ്ഞ് റസൂല്‍(സ)യും കൂട്ടുകാരും പ്രത്യക്ഷപ്പെടുന്നത് കണ്‍് നിയന്ത്രണം വിട്ട് വിളിച്ചു പറഞ്ഞു! "അറബീ സമൂഹമേ, ഇതാ നിങ്ങള്‍ പ്രതീക്ഷിച്ചുകൊണ്‍ിരിക്കുന്ന ജനനായകന്‍ എത്തിയിരിക്കുന്നു. ഉടനെ മുസ്ലിംകള്‍ എല്ലാം ആയുധമണിഞ്ഞു പ്രവാചകനെ സ്വീകരിക്കാനെത്തി.അംറ് ബിന്‍ ഔഫ് ഗോത്രത്തില്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. അത്യാഹ്ളാദത്തോടെ അവര്‍ നബി(സ)യെ സ്വീകരിക്കാനെത്തി അഭിവാദനങ്ങളര്‍പ്പിച്ചുകൊണ്‍് അദ്ദേഹത്തിനു ചുറ്റുമവര്‍ തുള്ളിച്ചാടാന്‍ തുടങ്ങി.പിന്നീട് അവരേയും കൊണ്‍് റസൂല്‍(സ) വലതുഭാഗത്തേക്ക് തിരിഞ്ഞു അംറ് ബിന്‍ ഔഫ്കാരുടെ താമസസ്ഥലത്ത് ഇറങ്ങി. ഇത് റബീഉല്‍അവ്വല്‍ മാസത്തില്‍ തിങ്കളാഴ്ചയായിരുന്നു. മൌനമായി റസൂല്‍(സ) അല്പനേരം അവിടെ ഇരുന്നു. അതിനിടെ നബി(സ)യെ തീരെ കണ്ടിട്ടില്ലാത്ത അന്‍സ്വാറുകള്‍ (മദീനക്കാര്‍ ) വന്നു ആവേശപൂര്‍വം ആശംസകളര്‍പ്പിച്ചുകൊണ്‍ിരുന്നു. അല്പം കഴിഞ്ഞ് ചൂട് പിടിച്ചപ്പോള്‍ അബൂബക്കര്‍ തന്റെ തട്ടം കൊണ്‍് തണല്‍ നല്കിക്കൊണ്ടിരുന്നു. മദീനയുടെ ചരിത്രത്തില്‍ ഇതുപോലൊരു സംഭവമുണ്ടായിട്ടില്ല. എല്ലാവരും ആവേശഭരിതരായി സ്വീകരണത്തിനൊരുങ്ങി.വേദ ഗ്രന്ഥത്തിലെ പ്രവചനങ്ങള്‍ പുലരുന്നത് പുലരുന്നത് ജൂതന്മാര്‍ ഇവിടെ കാണുകയാണ്.
നബി(സ) ഖുബാഇല്‍ കുത്സും ബിന്‍ ഹദമിന്റെ അടുത്തു തങ്ങി .അബൂ ബകര്‍ (റ)ഹബീബ് ഇബ്നു ഇസാഫിന്റെ അടുക്കലും.ഖുബാഇല്‍ ഉള്ളപ്പോള്‍ സഅദ് ബിന്‍ ഖൈസമയുടെ വീട്ടില്‍ ജനങ്ങള്‍ക്ക്‌ വേണ്ടി സഭ കൂടാറുണ്ടായിരുന്നു.മദീനക്കാര്‍ അങ്ങോട്ട്‌ ചെല്ലാന്‍ കാത്തു നില്‍ക്കുകയാണ് എന്ന് അബൂ ബകര്‍ (റ) ഓര്‍മിപ്പിച്ചപ്പോള്‍ അലി (റ)വരുന്നത് വരെ കാത്തു നില്‍ക്കാന്‍ നബി(സ്വ)പറഞ്ഞു. ഇതിനിടെ അലി(റ) മക്കയില്‍ മൂന്ന് ദിവസം തങ്ങി നബി(സ്വ) തന്നെ ഏല്പിച്ച നിക്ഷേപങ്ങളെല്ലാം തിരിച്ചേല്പിച്ച് കാല്‍നടയായി മദീനയിലേക്ക് പുറപ്പെട്ടിരുന്നു.(വിശ്വസ്തന്‍ എന്ന നിലക്ക് സൂക്ഷിപ്പ് മുതല്‍ പലരും നബിയെ ഏല്പിക്കല്‍ പതിവായിരുന്നു )കൂടെ മാതാവ് ഫാത്വിമ,നബിയുടെ മകള്‍ ഫാത്വിമ,സുബൈറിന്റെ മകള്‍ ഫാത്വിമ തുടങ്ങിയവും ഉണ്ടായിരുന്നു.ഇത്രയും ദൂരെ നടന്ന കാരണം അലി(റ)യുടെ കാലില്‍ നീര് വന്നിരുന്നു. ഖുബാഇല്‍ എത്തിയപ്പോള്‍ കുത്സുമിന്റെ അടുത്തിറങ്ങി അവിടെ തങ്ങി.
നബി(സ) ക്വുബാഇല്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ നാലു ദിവസങ്ങള്‍ താമസിച്ചു. ഇതിന്നിടയില്‍ അവിടെ ഖുബാ പള്ളി നിര്‍മിക്കുകയും അതില്‍ നമസ്കാരം നിര്‍വഹിക്കുകയും ചെയ്തു. പിറ്റേന്ന് നബിയും അബൂബക്കറും മദീനയിലേക്ക് യാത്രയായി. നബി(സ)യുടെ അമ്മാവന്മാരായ ബനൂനജ്ജാര്‍കാര്‍ ആയുധപാണികളായി സ്വീകരിക്കാനെത്തിയിരുന്നു. ജൂമുഅ സമയത്താണ് അവിടെ എത്തിച്ചേര്‍ന്നത്. സാലിം ബിന്‍ ഔഫ്കാരുടെ താഴ്വരയിലുണ്ടാ യിരുന്ന പള്ളിയില്‍ വെച്ച് ജുമുഅ നമസ്കാരം നിര്‍വഹിച്ചു. മൊത്തം നൂറ് പേര്‍ ഇതില്‍ പങ്കെടുത്തു.

നബി(സ്വ)മദീനയിലേക്ക് (ഭാഗം-2)

സുറാഖത് തിരിച്ചു പോയതോടെ നബി(സ്വ)യും കൂട്ടരും യാത്ര തുടര്‍ന്നു.രാത്രി മുഴുവന്‍ യാത്ര തുടര്‍ന്നു.പിറ്റേന്ന് മദ്ധ്യാഹ്നം ആയപ്പോള്‍ കടുത്ത ചൂട് അനുഭവപ്പെട്ടു. ആരും വഴി നടക്കുന്നില്ല. അപ്പോള്‍ അവര്‍ക്ക് വലിയൊരു പാറയുടെ തണല്‍ കിട്ടി. അവിടെ വൃത്തിയാക്കി തിരുമേനിക്ക് ഉറങ്ങാന്‍ അബൂ ബകര്‍ (റ)സൌകര്യം ചെയ്തുകൊടുത്തു.പിന്നീട് അബൂ ബകര്‍ പുറത്തിറങ്ങി.അപ്പോള്‍ ഒരു ഇടയന്‍ തണലുമന്വേഷിച്ചു വരുന്നത്കണ്ട അബൂ ബകര്‍(റ) വനോദ് ചോദിച്ചു:'നീയാരുടേതാണ് മോനേ?'' "ഞാന്‍ മക്കയിലോ അതോ മദീനയിലോ ഉള്ള ഒരാളുടേതാണെ''ന്ന് അവന്‍ മറുപടി പറഞ്ഞു. "പാലുണ്ടോ ആടിന്'' അബൂ ബകര്‍(റ) ചോദിച്ചു. "ഉണ്ടല്ലോ'' അവന്‍ മറുപടി പറഞ്ഞു. അങ്ങനെ ആടിന്റെ അകിടെല്ലാം വൃത്തിയാക്കി പാല്‍ കറന്നെടുത്തു. അല്പം വെള്ളം ചേര്‍ത്ത് തണുപ്പിച്ച് റസൂല്‍(സ)ക്ക് നല്കി. ക്ഷീണം മാറിയ ശേഷം അവര്‍ യാത്ര തുടര്‍ന്നു.
യാത്രയില്‍ അബൂബക്കര്‍ (റ) നബിതിരുമേനിയുടെ പിന്നിലായിരുന്നു സഞ്ചരിച്ചിരുന്നത്. വഴിയില്‍ വച്ചു കാണുന്നവര്‍ അബൂബക്കറിനോട് ചോദിക്കുമായിരുന്നു. 'ആരാണ് ഈ മുന്നില്‍ നടക്കുന്ന മനുഷ്യന്‍?' അബൂബക്കര്‍ (റ) പറഞ്ഞു. 'ഇതെനിക്ക് ശരിയായ വഴി കാണിക്കുന്ന ഒരാളാണ്.' കേള്‍ക്കുന്നവന്‍ ധരിക്കും യാത്രക്കുള്ള വഴികാണിക്കുകയാണെന്ന്, അബൂബക്കര്‍ ഉദ്ദേശിക്കുന്നതോ സന്മാര്‍ഗവും.
സംഘം മുന്നോട്ട് നീങ്ങി. അവര്‍ ഖുസാഅ ഗോത്രക്കാരി ഉമ്മു മഅ്ബദിന്റെ കൂടാരത്തിനു സമീപമെത്തി. ഇവര്‍, വഴിയാത്രക്കാര്‍ക്ക് അന്നപാനീയങ്ങളും സൌകര്യങ്ങളും ചെയ്തുകൊടുക്കുന്ന ഒരു ധര്‍മിഷ്ഠയും ധീരയുമായ വനിതയായിരുന്നു. കൂടാരത്തിനുമുന്നില്‍ അവര്‍ എന്നുമുപവിഷ്ഠയാകും. ഇവിടെയെത്തിയപ്പോള്‍ എന്തെങ്കിലുമുണ്ടോ എന്നന്വേഷിച്ചു. വരള്‍ച്ച ബാധിച്ചതുകാരണം ഭക്ഷ്യസാധനങ്ങളൊന്നുമില്ല. ആടുകള്‍ക്ക് പാലുമില്ല, ഉണ്ടെങ്കില്‍ നിങ്ങളെ പ്രയാസപ്പെടുത്തുമായിരുന്നില്ല എന്നവര്‍ പറഞ്ഞു.

കൂടാരത്തിന്റെ മൂലയില്‍ കെട്ടിയിട്ടിരുന്ന കറവയില്ലാത്ത ഒരാടിനെ ചൂണ്ടി റസൂല്‍(സ) കറക്കാന്‍ അനുമതി ചോദിച്ചു. അവള്‍ പറഞ്ഞു. 'പാലുണ്ടെങ്കില്‍ കറക്കുന്നതിന് വിരോധമൊന്നുമില്ല.' നബി(സ) ബിസ്മി ചൊല്ലി പ്രാര്‍ഥിച്ചുകൊണ്‍് തന്റെ കരങ്ങള്‍ക്കൊണ്‍് ആടിന്റെ അകിടുതടവി. ഉടനെ അത് പാലുചുരത്തി. പാല്‍ ഒരു പാത്രത്തിലേക്ക് കറന്നെടുത്തു. അവരും അവളും മതിവരുവോളം കുടിച്ചു. വീണ്ടും പാത്രം നിറയെ കറന്നെടുത്തു അവള്‍ക്ക് നല്കി അവര്‍ യാത്രയായി.

അല്പം കഴിഞ്ഞ് അവളുടെ ഭര്‍ത്താവ് മെലിഞ്ഞൊട്ടിയ ആടുകളെയും തെളിച്ചു കയറിവന്നു. പാല്‍ കണ്ടു അദ്ദേഹം അത്ഭുതപ്പെട്ടു. അദ്ദേഹം ചോദിച്ചു: "ഇതെവിടെ നിന്നും കിട്ടി? ആടിന് കറവയില്ലല്ലോ, വീട്ടില്‍ വേറെ പാലുമില്ലല്ലോ?'' അവള്‍ നടന്ന സംഭവം വിശദീകരിച്ചു. റസൂല്‍ (സ)യെ ഏറെ കൌതുകകരവും ഹൃദ്യവുമായ ശൈലിയില്‍ അവള്‍ അദ്ദേഹത്തിന് പരിചയപ്പെടുത്തി. ഇത് കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: "അല്ലാഹുവാണേ, ഇതാണ് ക്വുറൈശികള്‍ പറയുന്ന ആ മനുഷ്യന്‍! അദ്ദേഹത്തെ കണ്‍െത്തിയാല്‍ ഞാനദ്ദേഹവുമായി സഹവസിക്കും!
യാത്രക്കിടയില്‍ നബി(സ) ബുറൈദബ്നുഅല്‍ഹുസ്വൈബിനെ കണ്ടുമുട്ടി. അദ്ദേഹത്തോടൊപ്പം ഏകദേശം എണ്‍പതുകുടുംബങ്ങളുണ്ടായിരുന്നു. അവരെല്ലാം ഇസ്ലാം സ്വീകരിക്കുകയും പ്രവാചകന് പിന്നില്‍നിന്ന് ഇശാനമസ്കാരം നിര്‍വഹിക്കുകയും ചെയ്തു. തന്റെ ജനങ്ങള്‍ക്കിടയില്‍ തന്നെ കഴിച്ചുകൂട്ടിയ ബുറൈദ പിന്നീട് ഉഹ്ദു യുദ്ധാനന്തരം തിരുസന്നിധിയില്‍ വരികയുണ്ടായി.
അബീ ഔസ് തമീംബിന്‍ ഹജര്‍ എന്നോ അബി തമീം ഔസ് ബിന്‍ ഹജര്‍അല്‍അസ്ലമി എന്നോ പേരുള്ള ഒരാളുടെ അരികിലൂടെ റസൂല്‍(സ) പോയി. ഇദ്ദേഹം അല്‍ അറജിലെ ജൂഹ്ഫക്കും ഹര്‍ശക്കും ഇടയിലെ ഖഹ്ദാവാത് എന്ന സ്ഥലത്തായിരുന്നു. റസൂല്‍(സ)യുടെ ഒരൊട്ടകം പിന്തിയതുകാരണം റസൂലും അബൂബക്കറും ഒരൊറ്റ വാഹനപ്പുറത്തായിരുന്നു വന്നിരുന്നത്. ഔസ് ഒരാണൊട്ടകത്തെയും മസ്ഊദ് എന്ന സേവകനേയും അവര്‍ക്ക് നല്കി. മദീനവരെയുള്ള വഴി കാണിച്ചുകൊടുക്കാന്‍ മസ്ഊദിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവരുമായി അദ്ദേഹം മദീനയിലെത്തി. അവരെ തിരിച്ചറിയാനുള്ള ഒരടയാളമെന്ന നിലയില്‍ കുതിരയുടെ കഴുത്തില്‍ അണിയിക്കുന്ന വളയങ്ങള്‍ ഒട്ടകത്തിന്റെ കഴുത്തില്‍അണിയിക്കാന്‍ ഔസിനോട് പറയണമെന്ന് ഏല്‍പ്പിച്ച്കൊണ്‍് നബി(സ) അദ്ദേഹത്തെ യജമാനന്റെ അടുക്കലേക്ക് തിരിച്ചയച്ചു. പിന്നീട്, മുശ്രിക്കുകള്‍ ഉഹ്ദില്‍ വന്ന ദിവസം അവരെകക്കുറിച്ച് റസൂലിനെ വിവരമറിയാക്കാന്‍ ഔസ് തന്റെ അടിമ മസ്ഊദിനെ അറജില്‍ നിന്ന് കാല്‍നടയായി പ്രവാചകന്റെ അടുക്കലേക്ക് പറഞ്ഞയക്കുകയുണ്ടായി. ഇദ്ദേഹം നബിയുടെ മദീനാ ഗമനാന്തനരം ഇസ്ലാം ആശ്ളേഷിച്ചു.
വഴിയില്‍ റിം താഴ്വരയില്‍ വെച്ച് സുബൈറിനെനെ കണ്ടുമുട്ടി. അദ്ദേഹം ശാമില്‍ നിന്ന് മടങ്ങുന്ന ഒരു മുസ്ലിം കച്ചവടസംഘത്തിന്റെ നേതാവായിരുന്നു. അവര്‍ നബി(സ)യേയും അബൂബക്കര്‍ (റ)നേയും വെള്ള പുതപ്പണിയിച്ചു ഹൃദ്യമായി സ്വീകരിച്ചു.
അങ്ങിനെ ആ യാത്ര പ്രാവാചകത്വത്തിന്റെ പതിനാലാം വര്‍ഷം റബീഉല്‍ അവ്വല്‍ എട്ടിന് തിങ്കളാഴ്ച ക്രി: 622 സെപ്തംബര്‍ 23 ന് മദീനക്കടുത്തുള്ള ഖുബാ എന്ന ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു.

നബി(സ്വ)മദീനയിലേക്ക് (ഭാഗം-1)

മദീനയിലേക്കുള്ള പാലായനത്തിനു ഒരുങ്ങാന്‍ നിര്‍ദ്ദേശം കിട്ടിയപ്പോള്‍ അബൂ ബകര്‍ സിദ്ധീഖ് (റ) തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി.അവിശ്വാസി ആയിരുന്നെങ്കിലും വിശ്വസ്തനും വഴിയെ കുറിച്ചു നല്ല അറിവുള്ള അബ്ദുല്ലാ ബിന്‍ ഉറൈഖിത്വ് അല്ലൈഥിയെ വഴികാട്ടിയായി ഏര്‍പ്പാട് ചെയ്തു യാത്രക്ക് വേണ്ടി നേരത്തെ തയ്യാറാക്കിയിരുന്ന രണ്ടു വാഹനങ്ങള്‍ അവനെ ഏല്പിച്ചു മൂന്ന് രാത്രിക്ക് ശേഷം സൌര്‍ ഗുഹയില്‍ എത്താന്‍ അവന് നിര്‍ദേശവും നല്കി.

നബി(സ) തന്റെ വീട് വിടുന്നത് പ്രവാചകത്വത്തിന്റെ പതിനാലാം വര്‍ഷം സഫര്‍മാസം 27ന് രാത്രിയാണ്. (ക്രിസ്താബ്ദം 622 സെപ്തംബര്‍ 12 നോ 13നോ ആണ്) തുടര്‍ന്ന് നേരിട്ട് അബൂബക്കറിന്റെ വീട്ടിലെത്തി വീടിന്റെ പിന്നിലൂടെ അതിദ്രുതം രക്ഷപ്പെട്ടു. ക്വുറൈശികള്‍ തന്നെ അന്വേഷിക്കുമെന്ന് അറിയാവുന്നതുകൊണ്‍് മദീനയിലേക്ക് പോകുന്ന വടക്ക് ഭാഗത്തുള്ള പ്രധാന വഴിയിലൂടെ പ്രവേശിക്കാതെ തന്ത്രപരമായി യമന്‍ ഭാഗത്തേക്ക് പോകുന്ന തെക്ക് ഭാഗത്തുള്ള വഴിയില്‍ പ്രവേശിച്ചു. ഏകദേശം അഞ്ചുമൈലോളം നടന്നു സൌര്‍ മലയില്‍ ഒരു ഗുഹയില്‍ എത്തിച്ചേര്‍ന്നു. കല്ലും മുള്ളും നിറഞ്ഞ ഏറെ പ്രയാസകരമായ ഈ വഴിയും കുത്തനെയുള്ള മലയും ചവിട്ടി റസൂല്‍ (സ)യുടെ കാല്‍പൊട്ടി. നടന്നു പോകുമ്പോള്‍ കാല്‍പ്പാടുകള്‍ പതിയാതിരിക്കാന്‍ നബി(സ) വിരലുകളില്‍ നടക്കുകയും മലയിലെത്തിയപ്പോള്‍ അബൂബക്കര്‍ (റ) അദ്ദേഹത്തെ ചുമലിലേല്ക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.ഗുഹയില്‍ ആദ്യം അബൂബക്കര്‍(റ) പ്രവേശിച്ചുകൊണ്ട് അതിന്റെ ഉള്‍ഭാഗം തൂത്തുവാരി വൃത്തിയാക്കി. ദ്വാരങ്ങളില്‍ തുണിയിട്ടടച്ചു. അവശേഷിച്ച രണ്ടെണ്ണത്തില്‍ തന്റെ കാല്‍വെക്കുകയും ചെയ്തു.

ഗുഹയില്‍ പ്രവേശിച്ച ഉടന്‍ അബൂബക്കര്‍ (റ)വിന്റെ മടിയില്‍ ശിരസ്സ് താഴ്ത്തി പ്രവാചകന്‍ ഉറങ്ങി. ഇതിന്നിടയില്‍ അബൂബക്കര്‍(റ)വിന്റെ കാലില്‍ എന്തോ വിഷജീവികൊത്തി. പ്രവാചകനെ ഉണര്‍ത്താതെ അടങ്ങിയിരുന്ന അബൂബക്കര്‍ (റ)വിന്റെ കണ്ണീര്‍കണങ്ങള്‍ അവിടുത്തെ തിരുമുഖത്ത് പതിച്ചു. ഉടനെ അദ്ദേഹം ചോദിച്ചു: "എന്താണ് അബൂബക്കര്‍?''. " എന്നെ എന്തോ കടിച്ചു'' ഉടനെ പ്രവാചകന്‍ അവിടെ തന്റെ ഉമിനീര്‍ പുരട്ടി. അതോടെ അബൂബക്കര്‍ (റ)വിന് ആശ്വാസമായി.

മൂന്ന് രാത്രി-വെള്ളി, ശനി, ഞായര്‍- അവര്‍ ഗുഹയില്‍ കഴിച്ചുകൂട്ടി. ഇതിന്നിടയില്‍ അബൂബക്കര്‍ (റ)വിന്റെ ബുദ്ധിമാനായ പുത്രന്‍ അബ്ദുല്ല പകല്‍ മക്കയില്‍ നിന്നും വാര്‍ത്തകള്‍ ശേഖരിച്ച് രാത്രിയില്‍ അവര്‍ക്കെത്തിച്ചുകൊണ്ടിരുന്നു. അബൂബക്കര്‍ (റ)വിന്റെ ഭൃത്യന്‍ ആമിര്‍ ബിന്‍ ഫുഹൈറ ആടുകളെ മേയ്ച് അവിടെയെത്തി. അവര്‍ക്ക് കഴിക്കാന്‍ പാല്‍ നല്‍കിക്കൊണ്ടുമിരുന്നു. പുലരുന്നതിനു മുമ്പ് മക്കയിലേക്ക് തിരിക്കുന്ന അബ്ദുല്ലയുടെ പിന്നില്‍ ആടുകളെ തെളിച്ച് അവന്റെ കാല്പ്പാടുകള്‍ ആമിര്‍ മായ്ചു കളയുകയും ചെയ്യും.

റസൂല്‍(സ), തങ്ങളുടെ കൈകളില്‍ നിന്ന് രക്ഷപ്പെട്ടതോടെ ക്വുറൈശികള്‍ ഭ്രാന്തമായ അവസ്ഥയിലെത്തി. അവര്‍ അലിയെ പിടിച്ചു മര്‍ദിക്കുകയും വലിച്ചിഴച്ച് കഅബയില്‍ കൊണ്ടു പോയി അല്പനേരം ബന്ധിക്കുകയും ചെയ്തു. അലിയില്‍ നിന്നും എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയോടെ. ഒരു വിവരവും അവര്‍ക്ക് ലഭിച്ചില്ല. ഉടനെ അവര്‍ അബൂബക്കര്‍ (റ)വിന്റെ വീട്ടിലേക്ക് കുതിച്ചു വാതില്‍ മുട്ടി തുറന്നു. അവിടെയുണ്ടായിരുന്ന പുത്രി അസ്മാഇനോട് പിതാവിനെപ്പറ്റി അന്വേഷിച്ചു. തനിക്കറിഞ്ഞുകൂടെന്ന് പറഞ്ഞ അവരെ, ദുഷ്ടനും ക്രൂരനുമായ അബൂജഹല്‍ മുഖത്തടിച്ചു. അടിയുടെ ശക്തികാരണം അവരുടെ കമ്മല്‍ തെറിച്ചുപോയി.ഉടനെ ക്വുറൈശികള്‍ നാനാവഴിക്കും അന്വേഷണം വ്യാപിപ്പിച്ചു. ജീവനോടെയോ അല്ലാതെയോ പിടിച്ചുകൊണ്ടുവരുന്നവര്‍ക്ക് നൂറ് ഒട്ടകങ്ങള്‍ വീതം ഇനാം പ്രഖ്യാപിക്കുകയും ചെയ്തു.
അന്വേഷകസംഘം ഗുഹാമുഖത്തും എത്തി. അബൂബക്കര്‍ (റ) പറയുന്നു: 'ഞാന്‍ ശിരസുയര്‍ത്തി നോക്കുമ്പോള്‍ ശത്രുക്കളുടെ കാല്‍പാദങ്ങള്‍ കാണുന്നു. ഞാന്‍ പറഞ്ഞു."പ്രവാചകരേ! അവരെങ്ങാനും താഴോട്ട് നോക്കിയാല്‍ നമ്മെ കണ്ടതുതന്നെ!'' അപ്പോള്‍ അചഞ്ചലനായി റസൂല്‍ (സ) പറഞ്ഞു:"മൌനമായിരിക്കൂ അബൂബക്കര്‍! ഈ രണ്ടു പേരുടെ കൂടെ മൂന്നാമനായി അല്ലാഹു ഉണ്ട് .''ഗുഹക്കു എട്ടു കാലി വലകെട്ടിയതും രണ്ടു പ്രാവുകള്‍ ഗുഹ മുഖത്തു കൂട് കെട്ടിയതും ശത്രുക്കളെ ഗുഹയുടെ അകത്തു ആരും ഇല്ല എന്ന നിഗമനത്തില്‍ എത്തിച്ചു.അവര്‍ അവിടെ നിന്ന് മടങ്ങി പോവുകയും ചെയ്തു.
മൂന്ന് ദിവസത്തോടെ ഒരു പ്രയോജനവുമില്ലാതെ അന്വേഷണ യാത്രകളും ബഹളങ്ങളും കെട്ടടങ്ങി. അതോടെ റസൂല്‍ (സ)യും കൂട്ടുകാരനും മദീനയിലേക്ക് നീങ്ങാന്‍ തീരുമാനിച്ചു.അബ്ദുല്ലാ ബിന്‍ ഉറൈഖിത്വ് അല്ലൈഥി തിങ്കളാഴ്ച രാത്രി ഹിജ്റ വര്‍ഷം ഒന്ന് റബീഉല്‍ അവ്വല്‍ ഒന്നിന് (ക്രി: 622 സെപ്തംബര്‍ 16) ഇരുവാഹനങ്ങളുമായി എത്തി.അസ്മാഅ് ഭക്ഷണവുമായെത്തി. അത് വാഹനപ്പുറത്ത് ബന്ധിക്കാന്‍ കയറില്ലാതെ വന്നപ്പോള്‍ തന്റെ അരപ്പട്ട രണ്ടായി പകുത്ത് ഒന്ന് കൊണ്‍് അത് വാഹനപ്പുറത്ത് ബന്ധിച്ചു. മറ്റേഭാഗം അരപ്പട്ടയാക്കുകയും ചെയ്തു. ഇത് കാരണം അവര്‍ പിന്നീട് 'ദാതുന്നിതാഖൈന്‍' (ഇരട്ടപട്ടക്കാരി) എന്ന പേരിലറിയപ്പെട്ടു.
റസൂല്‍(സ)യും അബൂബക്കറും ഭൃത്യന്‍ ആമിര്‍ ബിന്‍ ഫുഹൈറയും വഴികാട്ടി അബ്ദുല്ലാ ബിന്‍ ഉറൈഖിത്വും കൂടിയാത്രയായി. ഇവര്‍ ആദ്യം യമനിന്റെ നേരെ തെക്ക് ഭാഗത്തുകൂടെ പ്രവേശിക്കുകയും പിന്നീട് ചെങ്കടല്‍ തീരത്തേക്ക് പടിഞ്ഞാറ് ഭാഗത്തുകൂടെ തിരിക്കുകയും അങ്ങനെ മറ്റുള്ളവര്‍ക്കപരിചിതമായ വഴിക്ക് പ്രവേശിച്ച് വടക്കോട്ട് തിരിഞ്ഞ് ചെങ്കടല്‍ത്തീരത്തിന് സമാന്തരമായി യാത്ര തുടരുകയും ചെയ്തു. ഇത് അപൂര്‍വമായി മാത്രം സഞ്ചാരമുള്ള വഴിയാണ്.
ഈ സമയത്ത് സുറാഖത് ഇബ്നു മാലിക് ബനൂ മുദ് ലജ് ഗോത്രത്തില്‍ പെട്ട ചിലരോട് കൂടെ ഇരിക്കുമ്പോള്‍ അവിടെ ഒരാള്‍ വന്നു ഇപ്രകാരം പറഞ്ഞു:തീരത്ത്‌ കൂടെ ഒരു സംഘം പോകുന്നത് ഞാന്‍ കണ്ടു,അത് മുഹമ്മദ്‌ ആണെന്ന് തോന്നുന്നു.ഖുറൈശികള്‍ പ്രഖ്യാപിച്ച ഇനാമിനെ കുറിച്ച് അറിയാവുന്ന സുറാഖത് തന്ത്ര പൂര്‍വ്വം അത് മുഹമ്മദ്‌ അല്ല എന്നും വേറെ രണ്ടാളുകള്‍ ആണെന്ന് പറയുകയും ശേഷം നബിയെ പിന്തുടരുകയും ചെയ്തു.വഴിയില്‍ വെച്ച് സുറാഖത് നബിയെ കണ്ടു മുട്ടി.അപ്പോള്‍ നബി(സ്വ)അല്ലാഹുവിനോട് പ്രാര്‍ഥിച്ചു.ഉടന്‍ സുറാഖത്തിന്റെ ഒട്ടകത്തിന്റെ കാല്‍ ഭൂമിയില്‍ ആണ്ടു പോയി.അപ്പോള്‍ സുറാഖത് നബിയോട് സഹായം അഭ്യര്‍ഥിച്ചു.ഒട്ടകം നിവര്‍ന്നു നിന്നപ്പോള്‍ സുറാഖത് വീണ്ടും നബിക്കെതിരെ തിരിഞ്ഞു.അപ്പോള്‍ ഒട്ടകത്തിന്റെ കാല്‍ കൂടുതല്‍ ആണ്ടു പോയി,ആകെ ഭയ ചകിതനായ സുറാഖത് ഞാന്‍ ഇനി നിങ്ങള്‍ക്കെതിരെ തിരിയില്ലെന്നും തന്നെ രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.നബി(സ്വ)അല്ലാഹുവിനോട് പ്രാര്‍ത്തിച്ചത് പ്രകാരം ഒട്ടകം രക്ഷപ്പെട്ടു.ശേഷം അദ്ദേഹം നബിയെ കുറിച്ച് വിവരം ആര്‍ക്കും നല്‍കില്ലെന്നും അന്വേഷകരെ എല്ലാം മടക്കി അയക്കുമെന്നും കരാര്‍ ചെയ്തു.നബിയെ പിടിച്ചാല്‍ ഇനാം കിട്ടുമെന്ന് ആഗ്രഹിച്ചു വന്ന സുറാഖതിനോട് കിസ് റയുടെ വള നീ അണിയുന്നതിനെ കുറിച്ച് എന്ത് പറയുന്നു എന്ന് നബി(സ്വ) ചോദിച്ചു.അപ്പോള്‍ അദ്ദേഹം ചോദിച്ചു:രാജാവായ കിസ് റയുടെയോ.നബി(സ്വ):അതെ.(ഉമര്‍ (റ)വിന്‍റെ കാലത്ത് ഈ പ്രവചനം പുലരുകയും കിസ് റയെ കീഴടക്കി വള സുറാഖയെ ധരിപ്പിക്കുകയും ചെയ്തു.) ശേഷം തിരിച്ചു പോയി. സുറാഖത് വഴിയില്‍ നബിയെ അന്വേഷിച്ചു നടക്കുന്ന ചിലരെ കണ്ടപ്പോള്‍ അവിടെ ആരുമില്ല എന്ന് പറഞ്ഞു മടക്കി അയച്ചു.

നബിയെ വധിക്കാന്‍ ദാറുന്നദ് വ തീരുമാനിക്കുന്നു

മുസ്ലിംകള്‍ ഒന്നടങ്കം മദീന ലക്ഷ്യമാക്കി നീങ്ങുന്നത് കണ്‍ ക്വുറൈശികള്‍ അക്ഷരാര്‍ഥത്തില്‍ തന്നെ നടുങ്ങി. മുമ്പൊന്നുമുണ്ടാ യിട്ടില്ലാത്ത ദുഃഖവും ഉല്‍ക്കണ്ഠയും അവരെ ശക്തിയായി പിടികൂടി. അവരുടെ വിഗ്രഹപൂജയുടേയും സാമ്പത്തിക അസ്തിത്വത്തിന്റെയും നടുവൊടിച്ചു കളയുന്ന അപകട സാധ്യതകള്‍ അവരുടെ മുമ്പില്‍ തെളിഞ്ഞു. ശക്തമായ നേതൃപാടവമുള്ള മുഹമ്മദി (സ)ന്റെ സ്വാധീനശക്തിയെക്കുറിച്ചും തന്റെ അനുയായികളുടെ ദൃഢചിത്തതയേയും സമര്‍പ്പണബോധത്തെയും കുറിച്ചും ഔസ്-ഖസ്റജ് ഗോത്രങ്ങള്‍ക്കുള്ള പ്രതിരോധശക്തിയെക്കുറിച്ചും, സുദീര്‍ഘമായ ആഭ്യന്തര യുദ്ധത്തിന്റെ കൈപ്പുനീരുകുടിച്ച ശേഷം ഐക്യത്തിന്റെയും രഞ്ജിപ്പിന്റെയും മാര്‍ഗം തേടിയ ഈ രണ്ടു ഗോത്രങ്ങളുടെ ബുദ്ധിമതികളായ നേതാക്കളെക്കുറിച്ചും വേണ്ടുവോളം അറിവുള്ളവരായിരുന്നു അവര്‍.

ഇതോടൊപ്പം ചെങ്കടല്‍ തീരം വഴി യമനിലേക്കും സിറിയയിലേക്കുമുള്ള കച്ചവടയാത്രയുടെ വഴിയില്‍ മദീനക്കുള്ള തന്ത്രപരമായ സ്ഥാനത്തെക്കുറിച്ചും ഇവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. സിറിയയിലേക്ക് മാത്രമായി മക്കക്കാര്‍ ഒരു വര്‍ഷം രണ്‍ര ലക്ഷം സ്വര്‍ണദീനാറിന്റെ കച്ചവടയാത്രകള്‍ നടത്താറുണ്‍ായിരുന്നു. ത്വാഇഫുകാരുടെയും മറ്റും ഇതിനുപുറമേയാണ്. ഈ കച്ചവടയാത്രകളത്രയും നടത്തിയിരുന്നത് സുരക്ഷിതവും നിര്‍ഭയവുമായ ഈ വഴിയിലൂടെയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മദീനയില്‍ ഇസ്ലാം വളരുന്നത് അപകടമാണെന്നവര്‍ക്കറിയാമായിരുന്നു. ഈഅപകടം മനസ്സിലാക്കിയ ക്വുറൈശികള്‍ ഇതിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങളന്വേഷിക്കുക സ്വാഭാവികമാണ്.

പ്രവാചകത്വത്തിന്റെ പതിനാലാം വര്‍ഷം സഫര്‍മാസം 26ന് വ്യാഴാഴ്ച (ക്രിസ്താബ്ദം 622 സെപ്തംബര്‍ 12 ന്) അഥവാ രണ്ടാം അക്വബാ ഉടമ്പടിയുടെ രണ്ടു മാസത്തിനു ശേഷം ദാറുനദ് വയില്‍ ക്വുറൈശികളുടെ ഒരു പാര്‍ലമെന്റ് ചേര്‍ന്നു. ദാറുനദ് വയുടെ ചരിത്രത്തിലെ പരമപ്രാധാനമായ ഒരു സമ്മേളനമായിരുന്നു ഇത്. ഈ സമ്മേളനത്തില്‍ ക്വുറൈശ് ഗോത്രത്തിലെ എല്ലാ ശാഖകളുടെയും പ്രതിനിധികള്‍ സംബന്ധിക്കുകയുണ്ടായി. സമ്മേളനത്തിന്റെ അജണ്ട ഒന്നുമാത്രമായിരുന്നു. ഇസ്ലാമിനും അതിന്റെ സാരഥിക്കുമെതിരെ ഖണ്ഡിതവും അന്തിമവുമായ ഒരു തീരുമാനമെടുക്കുക. ക്വുറൈശികളിലെ ഓരോ ശാഖയിലേയും പൌരമുഖ്യന്മാര്‍ ഇതില്‍ സംബന്ധിച്ചു. അബൂജഹല്‍ ബിന്‍ ഹിശാം-മഖ്സും ശാഖ, ജുബൈര്‍ ബിന്‍ മുത്വ്ഇം, ത്വുഐമത്ത് ബിന്‍ അദിയ്യ്, അല്‍ ഹാരിഥ് ബിന്‍ ആമിര്‍- നൌഫല്‍ബിന്‍ അബ്ദുമനാഫ് ശാഖ-, റബീഅയുടെ രണ്‍് പുത്രന്മാരായ ശൈബയും ഉത്ബയും, അബൂസുഫ്യാന്‍- അബ്ദുശംസുബിന്‍ അബ്ദുമനാഫ് ശാഖ,നള്ര്‍ ബിന്‍ ഹാരിഥ്- നബിയുടെ ശിരസില്‍ കുടല്‍മാല ചാര്‍ത്തിയവന്‍-അബ്ദുദ്ദാര്‍ ശാഖ , അബുല്‍ ബഖ്ത്തരി ബിന്‍ ഹിശാം. സംഅബിന്‍ അല്‍അസ്വദ്, ഹകിംബിന്‍ ഹസാം. അസ്ദ്ബിന്‍ അബ്ദുല്‍ ഉസ്സ ഹജ്ജാജിന്റെ പുത്രന്മാര്‍ നുബൈഹും മുനബ്ബിഹും-സഹ്മ് ശാഖ , ഉമയ്യബിന്‍ ഖലഫ് - ജൂമഹ് ശാഖ എന്നിവര്‍ ഓരോ ഗോത്രത്തെയും പ്രതിനിധീകരിച്ചു.
എല്ലാവരും ദാറുന്നദ് വയില്‍ ഇബ് ലീസ് പരുക്കന്‍ വസ്ത്രങ്ങളണിഞ്ഞ് ഒരു വയോവൃദ്ധനായ ശൈഖിന്റെ രൂപത്തില്‍ പടിവാതുക്കല്‍ നില്‍ക്കുന്നു. അവന്‍ സ്വയം പരിചയപ്പെടുത്തി. 'നജ്ദില്‍ നിന്നുള്ള ശൈഖാണ്. നിങ്ങളുടെ പരിപാടിയില്‍ സംബന്ധിക്കാനും വിജയമാശംസിക്കാനുമായി എത്തിയതാണ്'' അതോടെ അവന് യോഗത്തില്‍ പ്രവേശനാനുമതി ലഭിച്ചു.
സദസ്സ് പൂര്‍ണമായപ്പോള്‍ പ്രശ്നത്തെ അധികരിച്ചുള്ള നീണ്ട ചര്‍ച്ചകളും അഭിപ്രായങ്ങളും നടന്നു. അബുല്‍ അസ്വദ് ആദ്യംതന്നെ തന്റെ അഭിപ്രായം മുന്നോട്ട് വച്ചു. "നമുക്കവനെ നാടുകടത്താം പിന്നീടവന്‍ എന്തായി എന്ന് നാം ഗൌനിക്കേണ്‍തില്ല. അതോടെ നമ്മുടെ പ്രശ്നം തീരും.'' ഉടനെ നജ്ദിയന്‍ ശൈഖ് ഇടപെട്ടു. 'ഇതൊരഭിപ്രായമേയല്ല, അവന്റെ വാക്ചാതുരിയിലും സംഭാഷണ വൈദഗ്ധ്യത്തിലും അകപ്പെട്ടു ഏതെങ്കിലും ഗോത്രങ്ങളെ സംഘടിപ്പിച്ചു അവന്‍ നിങ്ങള്‍ക്കെതിരില്‍ തിരിയും. മറ്റേതെങ്കിലും അഭിപ്രായമുണ്ടോ എന്നന്വേഷിക്കുക' ഉടനെ അബുല്‍ ബഖ്തരി തന്റെ അഭിപ്രായം രേഖപ്പെടുത്തി. "അവനെ ചങ്ങലയില്‍ ബന്ധിച്ചു ഒരു മുറിയിലിട്ടു പൂട്ടുക. എന്നിട്ട് മുമ്പ് അവന്റേത് പോലുള്ള രോഗം ബാധിച്ചിരുന്ന സുഹൈര്‍ നാബിഗ പോലുള്ള കവികള്‍ക്ക് ബാധിച്ചത് പോലുള്ളത് ബാധിക്കുന്നത് വരെ കാത്തിരിക്കുക'' നജ്ദിയന്‍ ശൈഖ് വീണ്ടും: "ഇതും ഒരഭിപ്രായം തന്നെയല്ല. നിങ്ങള്‍ പറയുന്നത് പോലെ അവനെ ചങ്ങലയില്‍ബന്ധിച്ചു മുറിയിലിട്ടു പൂട്ടിയെന്ന് വെയ്ക്കുക. എന്നാലും വിവരം അവന്റെ ആളുകളുടെ അടുക്കല്‍ എത്തും. അവര്‍ നിങ്ങളെ ആക്രമിച്ച് അവനെ തട്ടിയെടുക്കും. നിങ്ങളെ അവര്‍ കീഴടക്കുകയും ചെയ്യും. മറ്റേതെങ്കിലും അഭിപ്രായം ആരായുക''
ഈ രണ്‍ഭിപ്രായങ്ങളും തിരസ്കരിക്കപ്പെട്ടപ്പോള്‍ മൂന്നാമതൊരഭിപ്രായം രംഗത്ത് വന്നു. അതിന്മേല്‍ എല്ലാവരും ഏകീകരിക്കുകയും ചെയ്തു. ഇത് മുന്നോട്ട് വെച്ചത് മക്കയിലെ കുപ്രസിദ്ധനായ അബൂജഹല്‍ തന്നെയായിരുന്നു. അവന്‍ പറഞ്ഞു തുടങ്ങി. 'ദൈവത്താണേ, എനിക്ക് ചില അഭിപ്രായങ്ങളെല്ലാമുണ്ട്. ഇതുവരെ നിങ്ങളാരും പറഞ്ഞിട്ടില്ലാത്ത അഭിപ്രായം.' സദസ്സ് ഒന്നടങ്കം അങ്ങോട്ട് തിരിഞ്ഞു. എന്നിട്ട് ചോദിച്ചു: 'എന്താണത്?' അവന്‍ വിശദീകരിച്ചു. 'നമ്മുടെ ഓരോ ഗോത്രത്തില്‍ നിന്നും ധീരരും ശക്തരുമായ ഓരോ യുവാക്കളെ തെരഞ്ഞെടുക്കുക. അവരുടെ കൈകളിലെല്ലാം മൂര്‍ച്ചയുള്ള വാള്‍കൊടുക്കുക. എന്നിട്ട് എല്ലാവരും ചേര്‍ന്ന് ഒന്നായി അവനെ വെട്ടുക. അതോടെ അവന്റെ പ്രശ്നം നമുക്കവസാനിപ്പിക്കാം. ഇങ്ങനെ ചെയ്താല്‍ എല്ലാവരോടും ഒന്നിച്ച് പകരം ചോദിക്കാന്‍ അബ്ദുമനാഫ് ഗോത്രത്തിന് കഴിയുകയില്ല......... അവര്‍ പ്രായശ്ചിത്തത്തുക അംഗീകരിക്കാന്‍ തയ്യാറാകും. അത് നമുക്ക് നല്കുകയുമാവാം'' നജ്ദിയന്‍ ശൈഖ്: "ഇതാണ് ശരിയായ അഭിപ്രായം. ഇതല്ലാതെ മറ്റൊരഭിപ്രായമേ ഞാന്‍ കാണുന്നില്ല.'' ഈ കൊടും പാതകം എത്രയും വേഗം നടപ്പാക്കാനുള്ള ഏകകണ്ഠ തീരുമാനവുമായി അവര്‍ പിരിഞ്ഞു.
നബി(സ)യെ വധിക്കാനുള്ള ഗൂഢമായ തീരുമാനമായിക്കഴിഞ്ഞപ്പോള്‍ അല്ലാഹുവിന്റെ കല്പനയുമായി ജീബ്രീല്‍ പ്രവാചകനെ സമീപിച്ചു. ക്വുറൈശികളുടെ ഗൂഢാലോചനയും പലായനത്തിനുള്ള അല്ലാഹുവിന്റെ അനുമതിയും അറിയിച്ചുകൊണ്‍് ജിബ്രീല്‍ പറഞ്ഞു: "താങ്കള്‍ സാധാരണ ഉറങ്ങുന്ന വിരിപ്പില്‍ ഇന്നുറങ്ങരുത്''
മധ്യാഹ്ന സമയത്ത് നബി(സ) യാത്രയുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ സ്നേഹിതന്‍ അബൂബക്കറിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി.വീട്ടില്‍ പ്രവേശിച്ച നബി(സ്വ)തനിക്ക് പാലായനത്തിനു അനുമതി കിട്ടി എന്ന് അറിയിച്ചു.അപ്പോള്‍ അബൂ ബകര്‍ (റ) ചോദിച്ചു:എനിക്കും പോരാമോ?നബി(സ്വ).നിനക്കും പോരാം.പലായനത്തിനുള്ള പദ്ധതികളാവിഷ്കരിച്ച ശേഷം റസൂല്‍(സ) വീട്ടിലേക്ക് മടങ്ങി.
ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ സാധാരണപോലെ മുഴുകിയ ക്വുറൈശി പ്രമുഖര്‍ പാതിരാവും പ്രതീക്ഷിച്ചിരിക്കുകയാണ്, എടുത്ത തീരുമാനം നടപ്പാക്കാന്‍. പതിനൊന്ന് പേരെ ഇതിനായി തെരഞ്ഞെടുത്തു. (1) അബൂജഹല്‍ (2) അല്‍ഹകം ബിന്‍ അബില്‍ ആസ് (3) ഉഖ്ബത്തു ബിന്‍ അബീ മുഐത് (4) അന്നള്ര്‍ ബിന്‍ അല്‍ ഹാരിഥ് (5) ഉമയ്യ ബിന്‍ ഖലഫ് (6) സംഅ ബിന്‍ അല്‍അസ്വദ് (7) ത്വഐമ ബിന്‍ അദിയ്യ് (8) അബൂലഹബ് (9) ഉബയ്യ് ബിന്‍ ഖലഫ് (10) നുബൈഹ് ബിന്‍ അല്‍ ഹജ്ജാജ് (11) സഹോദരന്‍ മുനബ്ബിഹ് ബിന്‍ അല്‍ ഹജ്ജാജ്.

മുന്‍ തീരുമാനമനുസരിച്ച് രാത്രിയില്‍ എല്ലാം ശാന്തമായിരിക്കെ മുന്‍പറഞ്ഞ എല്ലാവരും നബി(സ)യുടെ വീടിന്റെ മുമ്പില്‍ എത്തി. അവിടുന്ന് പുറത്തിറങ്ങുന്നതും പ്രതീക്ഷിച്ചു അവര്‍ വാതില്‍ക്കല്‍ നിന്നു. ഈ തന്ത്രം പൂര്‍ണമായും വിജയിക്കുമെന്ന പ്രതീക്ഷയില്‍ അവര്‍ കഴിച്ചുകൂട്ടി. ഇതിനിടക്ക് വീട് വളഞ്ഞവരുടെ മുമ്പില്‍ ദുഷ്ടനായ അബൂജഹല്‍ തികഞ്ഞ അഹങ്കാരത്തോടെയും പരിഹാസത്തോടെയും പ്രഖ്യാപിച്ചു.: "മുഹമ്മദ് വീമ്പിളക്കുന്നത്, നിങ്ങള്‍ അവനെ പിന്‍തുടര്‍ന്നാല്‍ അറബികളുടെയും അനറബികളുടെയും രാജാക്കള്‍ നിങ്ങളാകുമെന്നും മരണശേഷം നിങ്ങളെ പുനരുജ്ജീവിപ്പിച്ച് നിങ്ങള്‍ക്ക് ജോര്‍ദ്ദാനിലെ തോട്ടങ്ങള്‍ പോലെ തോട്ടങ്ങള്‍ നല്കുമെന്നും, അനുസരിക്കാത്തവരെ അറുകൊല നടത്തുമെന്നും പരലോകത്ത് അഗ്നിക്കിരയാക്കുമെന്നുമാണ്?!''

ക്വുറൈശികള്‍ അവരുടെ ഈ നീചകൃത്യം നിര്‍വഹിക്കാന്‍ സന്നദ്ധമായ ആ കരാള നിമിഷങ്ങളില്‍ റസൂല്‍(സ) തന്റെ കൂടെയുണ്ടാ യിരുന്ന അലി (റ)വിനോട് പറഞ്ഞു."നീ എന്റെ വിരിപ്പില്‍ ഉറങ്ങുക. എന്റെ പച്ചപ്പുതപ്പ് പുതക്കുകയും ചെയ്യുക. നിനക്കൊരപകടവും അവരില്‍ നിന്നേല്‍ക്കില്ല''
ഇത് പറഞ്ഞ് റസൂല്‍ (സ) പുറത്തിറങ്ങി. ഒരു പിടിമണ്ണുവാരി."അവരുടെ മുന്നില്‍ ഒരു തടവും പിന്നില്‍ ഒരു തടവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു. അതിനാല്‍ അവര്‍ക്ക് കാണാന്‍ കഴിയില്ല.'' (36:9) എന്ന ക്വുര്‍ആന്‍ സൂക്തവും പരായാണം ചെയ്ത് മണ്ണ് അവരുടെ തലക്കുമുകളിലെറിഞ്ഞ് അവരുടെ നിരകള്‍ക്കിടയിലൂടെ പുറത്ത് കടന്ന് നേരിട്ട് അബൂബക്കര്‍ (റ) വിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി.
വീട് വളഞ്ഞവര്‍, പുലരുന്നതും പ്രതീക്ഷിച്ചിരുന്നു. പുലര്‍ച്ചയുടെ തൊട്ടുമുമ്പ് അവര്‍ വിഭ്രാന്തരായി കാണപ്പെട്ടു. പുറത്തുനിന്നുവന്ന ഒരാള്‍ അവര്‍ വാതില്‍ക്കല്‍ നില്ക്കുന്നത് കണ്‍് ചോദിച്ചു: 'എന്താണ് നിങ്ങള്‍ പ്രതീക്ഷിച്ചു നില്ക്കുന്നത്?''. "മുഹമ്മദിനെ'' അവര്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു. "കഷ്ടം! കഷ്ടം! അദ്ദേഹം നിങ്ങളുടെ ശിരസ്സില്‍ മണ്ണിട്ട് കടന്നുകളഞ്ഞിരിക്കുന്നു.'' "ഞങ്ങളവനെ ക ണ്ടില്ലല്ലോ?'' അവര്‍ പറഞ്ഞു. അവര്‍ ശിരസ്സില്‍ നിന്നും മണ്ണ് തട്ടിയെഴുന്നേറ്റു. വാതില്‍പഴുതിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ പുതച്ചുകിടക്കുന്ന അലിയെകണ്ട് നബി (സ)യാണെന്ന് ധരിച്ച് പുലരുവോളം അവര്‍ കാത്തിരുന്നു. അല്പം കഴിഞ്ഞു അലി പുതപ്പുമാറ്റി എഴുന്നേറ്റ് വരുന്നത് കണ്‍് അവര്‍ തികച്ചും സ്ത്ബിധരായി. അവര്‍ അദ്ദേഹത്തോട് നബിയെക്കുറിച്ച് ചോദിച്ചു. "എനിക്കറിയില്ല'' അലി(റ) വിന്റെ മറുപടി.
തങ്ങളുടെ പദ്ധതി പൊലിഞ്ഞത് മനസ്സിലാക്കിയ അവര്‍ നബി(സ്വ)അന്വേഷിച്ചു നാല് പാടും ആളെ വിട്ടു.